താൾ:CiXIV285 1847.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംതൊന്നുന്നു അവറ്റിൽമൂന്നിന്നുസൂൎയ്യൻചന്ദ്രൻ ഭൂമിഎന്നിങ്ങിനെ പ്രത്യെകംപെരു
കൾഉണ്ടുശെഷംസൎവ്വത്തിന്നും നക്ഷത്രങ്ങൾ എന്നുപറയുന്നു ൟ ഗൊളങ്ങൾക്ക നിത്യസ്ഥി
തിപ്രമാണം എന്നൂഹിപ്പാൻ സംഗതിഇല്ല ഒരിന്നിന്നു ആകാശമാൎഗ്ഗത്തൂടെനിയമെന
ഭ്രമണസഞ്ചാരങ്ങളുമുണ്ടു ഇതിന്റെവിശെഷങ്ങളെസംക്ഷെപിച്ചുപറയാം–

൨. നക്ഷത്രസഞ്ചാരങ്ങൾ.

ജ്യൊതിശാസ്തീകൾ കണ്ണാടിക്കുഴലൂടെആകാശമാൎഗ്ഗത്തിൽ നൊക്കി നക്ഷത്രങ്ങളുടെ
സഞ്ചാരവുംവലിപ്പവുംഅല്പം സൂചിപ്പിച്ചുപറയുന്നിതുസൎവ്വാകാശമണ്ഡലങ്ങൾക്കഒരു
മദ്ധ്യസൂൎയ്യൻഉണ്ടുസ്ഥിരനക്ഷത്രങ്ങൾഎന്നു പെരായപ്രകാശഗൊളങ്ങൾആസൂൎയ്യനെ
എത്രയും ദൂരത്തുനിന്നുസമവൃത്തവഴിയായിചുറ്റിസഞ്ചരിക്കുന്നു എങ്കിലുംഈമണ്ഡല
ങ്ങളുടെ വിസ്താരവുംദൂരതയും കൊണ്ടുംഅവചെല്ലുന്നവട്ടത്തിന്റെദീൎഘംനിമിത്തവുംഎ
കഭ്രമണത്തിന്നുഅനെകായിരം ആണ്ടുവെണ്ടിവരുന്നു പലഗ്രഹങ്ങളുംസ്ഥിരനക്ഷത്ര
ങ്ങളെചെൎന്നുപ്രദക്ഷിണംവെച്ചുഅവറ്റിന്റെതെജസ്സിനാലെപ്രകാശിക്കുന്നുചി
ലതിന്നുസഹഗാമികളായ ഉപഗ്രഹങ്ങളുമുണ്ടു ഇങ്ങിനെആകാശമാൎഗ്ഗത്തിൽ ഒരൊ
സ്ഥിരപ്രമാണപ്രയാണങ്ങളെയും കാണുന്നു—

൩. സൂൎയ്യസംസ്ഥിതി

ഒരുസ്ഥിരനക്ഷത്രത്തിന്റെയും അതിനെ ചുറ്റിഭ്രമിക്കുന്നഗ്രഹങ്ങളുടെയുംസം
ബന്ധത്തിന്നുസൂൎയ്യസംസ്ഥിതിഎന്നപെർപറ്റൂംഈവകഎത്രഉണ്ടെന്നുനിശ്ച
യിപ്പാൻപാടില്ലനാംവസിച്ചുവരുന്നഭൂമിചെൎന്നുഅനുഗമിക്കുന്നതിനെഅറിയു
ന്നുള്ളു സൂൎയ്യനെചുറ്റിസഞ്ചരിക്കുന്ന ൧൩ഗ്രഹങ്ങളിൽഭൂഗൊളവുംകൂടിഇരി
ക്കുന്നു സൂൎയ്യനൊടുഅടുക്കെചെൎന്നവബുധൻ ശുക്രൻ ഭൂമി ചൊവ്വഈനാലുത
ന്നെചൊവ്വായ്ക്കപ്പുറം ആദിത്യനെചുറ്റിചെല്ലുന്നവവെസ്തായൂനൊചെരസ്പ
ല്ലസ്സ്അസൂയ്യാ ഈ അഞ്ചുചെറിയഗ്രഹങ്ങൾതന്നെവ്യാഴംശനിഉറനുസ്‌നപ്തൂ
ൻ എന്നീവലിയഗ്രഹങ്ങൾ സൂൎയ്യനെദൂരത്തുനിന്നുചുറ്റിസഞ്ചരിക്കുന്നു ഇതല്ലാതെ
ഗ്രഹങ്ങളെയും അവറ്റിന്റെ ഒരുമിച്ചുസൂൎയ്യനെയുംചുറ്റുന്ന ൧൮ഉപഗ്രഹങ്ങളുമു
ണ്ടുഅവറ്റിൽഭൂമിക്കു ഒന്നുവ്യാഴത്തിന്നുനാലുശനിക്കുഎഴുഉറനുസിന്നുആറുസഹഗാ
മികളായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/11&oldid=187523" എന്ന താളിൽനിന്ന് ശേഖരിച്ചത്