താൾ:CiXIV285 1847.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രമായിഅറിയുന്നു–
ഇതിൽപിന്നെമാസന്തൊറുംക്രമത്താലെസൂൎയ്യനെയുംബുധൻമുതൽ൧൩ഗ്രഹങ്ങ
ളെയുംഅതാതൊടുചെൎന്നചന്ദ്രാദിഉപഗ്രഹങ്ങളെയുംവിവരിക്കും

കെരളപഴമ–

൧.പറങ്കികൾമലയാളത്തിൽവന്നപ്രകാരംപറയുന്നു–

കൊല്ലം൬൭൩ഇടവമാസം൯ാംതിയ്യതി(൧൪൯൮ആമത്,മെയി൨൦)ഞായറാഴ്ചയി
ൽതന്നെകോഴിക്കൊട്ട്നിന്നുതെക്കോട്ടുമീൻപിടിപ്പാൻപൊയചിലമുക്കുവർ൪ക
പ്പൽപടിഞ്ഞാറെദിക്കിൽനിന്നുവന്നുനുങ്കൂരംഇടുന്നത്കണ്ടു,മീൻവില്പാൻഅടുത്ത
പ്പൊൾ,ഒരിക്കലുംകാണാത്തവെഷവുംഭാഷയുംവിചാരിച്ചുവളരെഅതിശയിച്ചു–ക
പ്പല്ക്കഒരുമാലുമിഉണ്ടുഅവൻഗുജരാത്തികണക്കൻതന്നെ–മഴക്കാലംസമീപിച്ച
ല്ലൊഅറവികപ്പൽഎല്ലാംപൊയിഎന്തിനുഇപ്പൊൾവരുന്നുഎവിടെനിന്നുവ
രുന്നുഎന്നുചൊദിച്ചതിന്നുകാപ്പിരികൾവസിക്കുന്നമെലിന്തബന്തരിൽഞാൻഈ
വെള്ളക്കാർവരുന്നതുകണ്ടുഹിന്തുരാജ്യത്തിൽപൊകേണ്ടിഇരിക്കുന്നവർഎന്നുംവ
ഴിഅറിഞ്ഞുകൂടാഎന്നും,പ്രത്യെകംചൊല്ക്കൊണ്ടകൊഴിക്കൊട്ടിലെക്ക്ചെന്നുകച്ചവ
ടംതുടങ്ങെണംഎന്നുംകെട്ടിട്ടുവഴിനടത്തിഇരിക്കുന്നുഇന്നുചുരംകണ്ടപ്പൊൾഅ
വർപടച്ചവനെസ്തുതിച്ചുപാടിഎനിക്കനല്ലഇനാംതന്നിരിക്കുന്നുഎന്നുപറഞ്ഞു
കൊഴിക്കൊടഎവിടെഎന്നുചൊദിച്ചറിഞ്ഞുഇരിമ്പെടുത്തഓടിബന്തരിൽവ
രികയുംചെയ്തു–അനന്തരംകപ്പിത്താൻമാലുമിയെയുംഒരുപറങ്കിയെയുംക
രെക്കയച്ചു–ഇരുവരുംപൊയിഏറിയആളുകളെകടപ്പുറത്തകണ്ടുഎങ്കിലും,ഭാ
ഷഅറിയുന്നവൻആരുംഇല്ല–മാപ്പിള്ളമാർഅവരെഅങ്ങാടികളിൽകടത്തി
പരദെശികൎത്താക്കന്മാരുടെമാളികകളെയുംപീടികകളെയുംകാട്ടുമ്പൊൾമു
മ്പെവിലാത്തിക്ക്പൊയഒരുതുൎക്കൻഎതിരെറ്റുവെഷംകണ്ടറിഞ്ഞുപൊൎത്തുഗ
ൽഭാഷയിൽഎന്തൊരുശൈത്താൻനിങ്ങളെഇവിടെകൊണ്ടുവന്നുഎന്നുചൊ
ദിച്ചപ്പൊൾപറങ്കി–ഞങ്ങടെരാജാവ്മുളകമുതലായമലയാളചീനചരക്കുകളെ
യുംഅന്വെഷിപ്പാൻഅയച്ചിരിക്കുന്നു–അതല്ലാതെനസ്രാണികൾഈനാട്ടിലുംഉ
ണ്ടുഎന്നുകെട്ടുക്രിസ്തുമാൎഗ്ഗംനിമിത്തംചെൎച്ചവേണംഎന്നുനിശ്ചയിച്ചു.അതിനായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/7&oldid=187515" എന്ന താളിൽനിന്ന് ശേഖരിച്ചത്