താൾ:CiXIV285 1847.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനരാശിയിങ്കലെഗ്രഹനക്ഷത്രാദിസ്ഥിതികൊണ്ടുംഗ്രഹചാരഭെദംകൊണ്ടുംവെ
വ്വെറെഅനുഭവങ്ങൾകാണുംഎന്നുസങ്കല്പിച്ചുംഗ്രഹണങ്ങളുംധൂമകെതുക്കളുംകണ്ടു
വളരെപെടിച്ചുംഇരിക്കുന്നു—ആവിദ്യയെനന്നായിഅന്വെഷണംകഴിച്ചവർഎല്ലാവ
രുംജ്യൊതിഷത്താല്വരുന്നഈവകഭാവിജ്ഞാനംവ്യൎത്ഥംഅത്രെഎന്നുകണ്ടിരി
ക്കുന്നു–അതുകൊണ്ടുസുബുദ്ധിയുള്ളജ്യൊതിഷക്കാർഅപ്രകാരംഒന്നുംതിരയാതെ
കണ്ണിനാലുംഗണിതത്താലുംകഴിയുന്നെടത്തൊളംജ്യൊതിസ്സുകളുടെഅവസ്ഥഎ
ന്തെന്നുവിചാരിക്കെഉള്ളു–

വെള്ളക്കാർകണ്ണിന്നുതുണവെണംഎന്നുവെച്ചുകണ്ണാടിക്കുഴലുകളെഉണ്ടാക്കിപലെ
ടത്തുംരാപ്പകൽനിത്യവാനംനൊക്കികൊണ്ടുഒരൊപുതുമകളെകണ്ടറിഞ്ഞിരിക്കുന്നു
സൂൎയ്യനെചുറ്റിചെല്ലുന്നഗ്രഹങ്ങൾഇപ്പൊൾ.൧൩എന്നുതൊന്നുന്നു–മുമ്പെവെള്ള
ക്കാർ൧൧എന്നുപറയും–കഴിഞ്ഞകൊല്ലത്തിലൊകുഴൽകൊണ്ടു൨പുതുതായിക
ണ്ടിരിക്കുന്നു—കണ്ണിന്റെക്രീയാവിവരവുംഅതിന്നുആയുധമാകുന്നകുഴലിന്റെപ്ര
യൊഗവുംപഠിപ്പിക്കുന്നതുദൃഷ്ടിവിദ്യതന്നെ—പിന്നെഗണിതത്തെയുംത്രീകൊണ
വിദ്യയെയുംനിരന്തരംശീലിക്കകൊണ്ടുംഒരൊരൊപുതിയക്രീയകളെപരീക്ഷിച്ചു
ട്ടുകണ്ടജ്യൊതിസ്സുകളുടെവലിപ്പവുംഅവറ്റിന്നുസൂൎയ്യനിൽനിന്നുള്ളദൂരവുംഅവ
റ്റിൽചലനക്രമവുംഇങ്ങിനെ൩വിശെഷങ്ങളെഅധികമധികംനിശ്ചയിച്ചുപൊരു
ന്നു—ഇങ്ങിനെദൃഷ്ടിവിദ്യയിലുംഗണിതത്തിലുംഅഭ്യാസംതികഞ്ഞവരാൽജ്യൊതി
ഷജ്ഞാനത്തിന്നുവൎഷംതൊറുംപുഷ്ടിവൎദ്ധിച്ചുവരുന്നു–

അതിനാൽഎന്തുപകാരംഎന്നാൽവൎഷംഅയനംമാസംരാപ്പകൽമുതലായകാല
ഭെദങ്ങളുടെസൂക്ഷ്മംനല്ലവണ്ണംഅറിഞ്ഞുവരുന്നു–ഇത്ഒന്നു–സമുദ്രത്തിൽകൂടവഴി
നിശ്ചയംവരുന്നത്‌ മറ്റൊന്നു—പൂൎവ്വത്തിൽകരവിട്ടുകടൽവഴിയായിപൊവാൻവള
രെവിഷമമായിരുന്നു—ഇപ്പൊൾഗ്രഹങ്ങളുംനക്ഷത്രങ്ങളുംഇന്നകാലത്തഇന്നിന്നദി
ക്കുകളിൽനില്ക്കുന്നുഎന്നറികകൊണ്ടുകപ്പല്ക്കാർഎതുദ്വീപുകളിലെക്കുംഒടുന്നവഴിയെ
സ്വദെശത്തിൽഎന്നപൊലെനിശ്ചയിക്കുന്നു–സായ്പന്മാർ൩–൪–മാസംസമുദ്രമദ്ധ്യ
ത്തൂടെഒടുന്നസമയത്തുദിവസെനഉച്ചെക്കുഇപ്പൊൾഇന്നദിക്കിൽആകുന്നുഎന്നുംപൊ
കെണ്ടുംസ്ഥലത്തെക്ക്ഇനിഇത്രദൂരംഉണ്ടെന്നുംജ്യൊതിഷവിദ്യായുക്തികൊണ്ടുവിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/6&oldid=187513" എന്ന താളിൽനിന്ന് ശേഖരിച്ചത്