താൾ:CiXIV285 1847.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസവില

൧ാംനമ്പ്ര തലശ്ശെരി ൧൮൪൭.അകട്ടൊബ്ര

വെളിച്ചംപൂൎവ്വദിക്കിൽനിന്നുമാത്രമല്ലപശ്ചിമത്തിൽനിന്നുംവരുന്നത്ആശ്ചൎയ്യം
തന്നെ–ഈ കെരളം ദൈവവശാൽഇങ്ക്ലിഷകാൎക്കുഅധീനമായിവന്നതിനാലൊഈ
നാട്ടിൽഅറിഞ്ഞുകൂടാത്തചിലസംഗതികളെപടിഞ്ഞാറ്റിൽഇങ്ങൊട്ടുകടന്നു
വരുവാൻഒരുപാലംഉണ്ടായിരിക്കുന്നു–ഇവിടെനടപ്പായവിദ്യകളുംശാസ്ത്രങ്ങളുംഒഴി
കെവിലാത്തിയിൽനടക്കുന്നവപലതുംഉണ്ടു–രണ്ടുവകെക്കുംതമ്മിൽവളരെഭെദംഉണ്ടു
താനും–പരമാത്മാജീവാത്മാതുടങ്ങിയുള്ളമൎമ്മൊപദെശങ്ങളെധ്യാനിച്ചുഒരൊന്നുക
റ്റുണ്ടാക്കിദിവ്യശ്ലൊകങ്ങളെചമെച്ചുവിദ്വാന്മാരെരസിപ്പിക്കുന്നത്ഹിന്തുജ്ഞാന
ത്തിൽമൎയ്യാദതന്നെ–കാലദെശാവസ്ഥകളുടെസൂക്ഷ്മംനിദാനിച്ചറിഞ്ഞുകുട്ടികളുടെ
ഉപകാരത്തിന്നായിഗദ്യമാക്കിപറയുന്നതുവിലാത്തിജ്ഞാനത്തിന്റെലക്ഷണമത്രെ.
ഈവകവായിപ്പാൻആഗ്രഹിക്കുന്നവർഉണ്ടെങ്കിൽഞങ്ങൾമാസന്തൊറുംവിലാത്തി
ശാസ്ത്രങ്ങളിൽനിന്നുപറ്റുന്നത്ഒരൊന്നുഎടുത്തുഇതികീഴിൽകാണിച്ചമാതിരിയായി
മലയാളികൾക്കുതൊന്നുവാൻതക്കവണ്ണംഭാഷയിലാക്കിഅച്ചടിച്ചുആവശ്യമുള്ളവ
ൎക്കയക്കുകയുംചെയ്യും–വിലഒരുവൎഷത്തിന്നുഅരരൂപ്പിക—

ജ്യൊതിഷവിദ്യ

൬ശാസ്ത്രങ്ങളിലും൬൪കലാജ്ഞാനങ്ങളിലുംപ്രധാനമാകുന്നുഎന്നുഈരാജ്യക്കാർ
പലരുംപറയുന്നു–ജ്യൊതിഎന്നതുവെളിച്ചംതന്നെ–ജ്യൊതിഷമൊകണ്ണാലെകാണു
ന്നഗ്രഹങ്ങൾമുതലായവാനമീനുകളുടെഅറിവാകുന്നു–അതല്ലാതെ

സൎവ്വലാവണ്യംനല്കുംതാരകാധിപൻനൂനം
സൎവ്വശൊകങ്ങളെയുംകളയുംദിനാധിപൻ

എന്നൊരുപാട്ടിൽകെൾക്കുന്നതുപൊലെപണ്ടുപലരാജ്യക്കാരുംഒരൊരൊഗുണദൊഷ
ങ്ങൾമനുഷ്യൎക്കുവരുന്നത്‌നക്ഷത്രങ്ങളുടെകടാക്ഷബലത്താൽതന്നെഎന്നുനിരൂപിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/5&oldid=187511" എന്ന താളിൽനിന്ന് ശേഖരിച്ചത്