താൾ:CiXIV285 1847.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

എകദെശംസ്പഷ്ടമായ്വരുന്നു–ഈവകകറകൾപലആയിരംകാതംവിസ്താരത്തി
ലുംഅതിൽനൂറുകാതംഉയരമുള്ളമലകളുംകണ്ടിരിക്കുന്നു–പലപ്പൊഴുംനൊക്കി
യശെഷംകറകൾക്കസൂൎയ്യബിംബത്തിൽതന്നെകിഴക്കൊട്ട്ഒരുസ്ഥലമാറ്റംഉ
ണ്ടെന്നും൨൭꠱ദിവസംചെന്നാൽകറകൾമുമ്പിലത്തെഇടത്തിൽതിരികെഎത്തി
എന്നുംകണ്ടുവന്നതിനാൽസൂൎയ്യനുംഭൂമിഎന്നപൊലെതന്നെത്താൻചുറ്റു
ന്നുഎന്നുനിശ്ചയംവന്നു—അതിനാൽഉണ്ടാകുന്നഒരുസൂൎയ്യദിവസം൨൫꠱ഭൂദിവ
സങ്ങളൊട്ഒക്കും—പിന്നെതങ്ങളെതന്നെചുറ്റിനടക്കുന്നജ്യൊതിസ്സുകൾഒക്ക
യുംമറ്റൊന്നിനെയുംകൂടചുറ്റിസഞ്ചരിക്കുന്നുഎന്നുള്ളവ്യവസ്ഥഉണ്ടു–അവ്വ
ണ്ണംസൂൎയ്യനും ഒരുസ്ഥലത്തഊന്നിതിരിയുന്നതല്ലനിത്യംഒടിഒടിഗ്രഹങ്ങളെ
യുംമറ്റുംതന്നെചുറ്റിച്ചുവലിച്ചുനമ്മെഒരുവണ്ടിയിൽഎന്നപൊലെകൂട്ടികൊണ്ടു
പായുന്നു—എതൊരുശ്രെഷ്ഠസൂൎയ്യൻഅതിനെആകൎഷിക്കുന്നുഎന്നുംഗതിവെഗത
യുംദിക്കുംഎന്ത്എന്നുംഇപ്പൊൾനിശ്ചയിപ്പാൻപാടില്ല—കാൎത്തികനക്ഷത്രത്തിൽ
കൂടിയ൬വിശെഷജ്യൊതിസ്സുകളിൽഒന്നുംമദ്ധ്യസൂൎയ്യനാകുന്നുഎന്നുഗണിത
ക്കാൎക്കുതൊന്നുന്നു—ഈസഞ്ചാരംകൊണ്ടഒരുസൂൎയ്യസംവത്സരംതികഞ്ഞുവരുവാ
ൻചിലനൂറായിരത്താണ്ടുവെണ്ടിവരുംഎന്നുഊഹിപ്പാൻസംഗതിഉണ്ടു—ആകയാ
ൽആദിത്യനെവന്ദിക്കുന്നത്എന്ത്—ഈസൂൎയ്യൻപരിചാരകനായിആശ്രയിച്ചുചു
റ്റുന്നഒരുശ്രെഷ്ഠസൂൎയ്യനുംഉണ്ടല്ലൊ—ഇതിന്നുആകൎഷണശക്തിഎത്രഅധി
കംഏറും—എങ്കിലുംഅതുവുംദൈവമായ്വരികയില്ല—ഈസൎവ്വത്തിന്നുംആധാരമാ
യുംതന്നെഅന്വെഷിക്കുന്നആത്മാക്കൾക്കഉൾപ്രകാശമായുംവിളങ്ങുന്നസൃഷ്ടാവെക
ണ്ണുകൊണ്ടും കുഴൽകൊണ്ടുംഗണിതംകൊണ്ടുംഅല്ലതിരയെണ്ടുന്നതു

കെരളപ്പഴമ

൪., ഗാമമലയാളത്തിൽനിന്നുയുരൊപയിൽമടങ്ങിപൊയപ്രകാരം—

പറങ്കികൾചിങ്ങമാസത്തൊളംപാൎത്തശെഷംമക്കത്തുനിന്നുവലിയകപ്പലുകൾവരു
വാൻകാലംഅടുത്തിരിക്കുന്നുഎന്നുംകടല്പടഉണ്ടാവാൻസംഗതിഉണ്ടുഎന്നുംകെട്ടാ
റെകപ്പിത്താൻതാമൂതിരിക്കകാഴ്ചഅയച്ചുചരക്കുകൾവില്ക്കെണ്ടതിന്നുഒരാൾകൊഴി
ക്കൊട്ടുപാൎക്കട്ടെചരക്കുകളുടെവിലയൊളംമുളകുമുതലായതതരെണംഎന്നുംമറ്റുംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/27&oldid=187556" എന്ന താളിൽനിന്ന് ശേഖരിച്ചത്