താൾ:CiXIV285 1847.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ഭൂമിതാഴെഎന്നുപറയുന്നതുംസത്യമല്ല–ഭൂമിയുടെ നടുചരാചരങ്ങളെആകൎഷിച്ചു
കൊള്ളുന്നതുപൊലെആദിത്യൻ സൎവ്വഗ്രഹങ്ങളെയുംആകൎഷിച്ചും തന്റെ ഘനത്താൽ
വഹിച്ചും കൊണ്ടിരിക്കുന്നു–അതുകൊണ്ടുആദിത്യൻ ഭൂവാദിഗ്രഹങ്ങൾക്ക ആധാരം‌എ
ന്നുപറയാം–അതല്ലാതെവെളിച്ചവുംഉഷ്ണവുംഇറക്കുകകൊണ്ടു സൂൎയ്യൻ ഗൃഹവാസി
കൾക്കരാജാവായി വിളങ്ങുന്നു– അജ്ഞാനംനിമിത്തം പലരുംഅതുദെവൻഎ
ന്നുസ്തുതിച്ചിട്ടും ഉണ്ടു എങ്കിലും അതിന്നു ബുദ്ധിയും മനസ്സും ഇല്ല സൃഷ്ടാവിന്റെകല്പ
നയാൽ ഭെദംകൂടാതെസഞ്ചരിക്കെഉള്ളു–അതിന്നും ഭൂമിക്കും എകദെശം൨꠱കൊ
ടികാതംദൂരം ആകുന്നു ഒരു വലിയതൊക്കു കൊണ്ടുവെടിവെച്ചാൽഅതിലെഉ
ണ്ടഒരുവിനാഴികയുടെ അകത്ത ഒരു കാതംവഴിയൊളംപറക്കുന്നു– ആ ഉണ്ടഭൂമി
യിൽനിന്നുഅപ്രകാരമുള്ള വെഗതയൊടെ പുറപ്പെട്ടുതാരതമ്യംവരാതെ ഒരു
പൊലെ സൂൎയ്യനെകൊള്ളെഒടിഎങ്കിൽ ൨൨ വൎഷത്തിന്നു മുമ്പിൽ എത്തുകയില്ലയായി
രിക്കും– കഴുകിന്റെവെഗതയൊടെ നിരന്തരമായിപറന്നാൽ ൧൫൦ വൎഷത്തിൽ
അധികം വെണ്ടിവരും– ഈദൂരംനിമിത്തംസൂൎയ്യൻ൧൨ വിരൽ വണ്ണത്തിൽഅത്രെ
തൊന്നുന്നു എങ്കിലും അതിന്റെവിസ്താരം ഭൂമി പ്രമണമായഉണ്ടകൾ൧൪ലക്ഷം
സ്വരൂപിച്ചാൽ അത്രെ ഒത്തുവരും–സൂൎയ്യന്റെവിസ്താരത്തിന്നു മറ്റൊരു ദൃഷ്ടന്തം
പറയുന്നു–ഭൂമിക്കും ചന്ദ്രന്നും തമ്മിലുള്ളദൂരംഎകദെശം ൬൪൦൦൦ കാതം– സൂൎയ്യന്റെ
അകത്ത ഒഴിവുണ്ടായാൽ ഭൂമിയെഅതിന്റെനടുവിൽ വെച്ചു എങ്കിൽചന്ദ്രന്നുഅ
തിന്റെ ചുറ്റിലും ശീലിച്ചപ്രകാരംസുഖെനസഞ്ചരിപ്പാൻ വെണ്ടുന്നതിൽ അധികം
ഇടഉണ്ടായിരിക്കും–ഭൂമിയിൽനിനുഇത്രദൂരസ്ഥനായി ആദിത്യൻഒരുരാപ്പകൽഈ
ചെറിയഭൂമിയെചുറ്റിനടക്കുന്ന പ്രകാരം തൊന്നുന്നതു ഒരു മായഅത്രെ–സൂൎയ്യൻ
നില്ക്കെഉള്ളു– ഭൂമിതന്നെത്തൻ ചുറ്റിനടക്കുന്നതാകകൊണ്ടു ഉദയാസ്താമങ്ങ
ളുടെ ഭെദംകാണുന്നുണ്ടു– എങ്കിലുംസൂൎയ്യന്നു കൂടെസഞ്ചാരങ്ങൾ ഉണ്ടു–കുഴൽകൊ
ണ്ടു നൊക്കിയാൽ സൂൎയ്യബിംബത്തിൽ പലകറകളും കാണ്മാനുണ്ടു– അത് എങ്ങി
നെഎന്നാൽ ഭൂമിആകാശത്താൽ പൊതിഞ്ഞിരിക്കുന്ന പ്രകാരം സൂൎയ്യന്നു വെളി
ച്ചമാകുന്നഒരുവസ്ത്രം ഉള്ളത്ചിലദിക്കിൽ കീറിയത പൊലെആകുന്നു– അതിനാ
ൽസൂൎയ്യന്റെപുതപ്പു പ്രകാശമാകുന്നതല്ലാതെഅതിന്റെതടിഇരുട്ടുള്ളത്എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/26&oldid=187554" എന്ന താളിൽനിന്ന് ശേഖരിച്ചത്