താൾ:CiXIV285 1847.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

നദികിഴക്കൊട്ടുചെന്നുബങ്കാളസമുദ്രത്തിലുംചൎമ്മവതിമുതലായപുഴകൾവടക്കൊട്ടഒ
ഴുകിയമുനഗംഗാനദികളിലും കൂടുന്നു

ഈരാൻ ദെശത്തെചുറ്റിനില്കുന്നവലയമല

അതിന്റെ കിഴക്കെഅതിരായഹിന്തുവാസിമലകൾ ഹിന്തു കുഷിൽ നിന്നുസിന്ധു
നദിയുടെ പടിഞ്ഞാറെതീരത്ത കൂടിതെക്കൊട്ടുപാൎസി കടലൊളം നീണ്ടു കിടക്കു
ന്നുഅതിലെതഹത്തസുലയ്മാൻ എന്ന ശിഖരത്തിന്റെ ഉയരം ൧൨൮൦൦ കാലടി–
ഹിന്തുകുഷിന്റെ പടിഞ്ഞാറെ അറ്റത്തനിന്നുപരപമീസ പൎവ്വതം ഖുറസാൻ‌ദെ
ശത്തൂടെ നെരെപടിഞ്ഞാറൊട്ട് ചെന്നു കസ്പ്യസരസ്സിന്റെ തെക്കെ തീരത്ത എല്ബു
ൎജമലയൊടു ചെൎന്നു ഈരാൻ ദെശത്തിന്റെവടക്കെഅതിരായിരിക്കുന്ന എല്ബുൎജ
മലയിലെദെമെവെന്തശിഖരത്തിന്റെഉയരം ൧൨൦൦൦ കാലടി

തെക്ക പടിഞ്ഞാറെ അറ്റം സിന്ധുനദിഒഴുകുന്ന താണനാട്ടിൽനിന്നു മക്രാൻ–
കൎമ്മാൻ– പാൎസിമുതലായദെശങ്ങളെകടന്നുംതിഗ്രീനദിവക്കത്തൂടെവടക്കപടി
ഞ്ഞാറൊട്ട്‌ വ്യാപിച്ചും അജൎബ്ബൈജാൽ മല പ്രദെശത്തൊടു ചെൎന്നു ഉരുമിയസര
സ്സിന്റെ വടക്കെഅതിരിൽ നിന്നു കിഴക്കൊട്ട് എല്ബുൎജമലയുടെപടിഞ്ഞാറെഅ
റ്റത്തൊളംഎത്തിനില്ക്കുന്നുഉയരം ൫൦൦൦–൮൦൦൦കാലടി–

ജ്യൊതിഷവിദ്യ

ആദിത്യൻ

എല്ലാനക്ഷത്രങ്ങളിലും ഭൂമിക്കആവശ്യമുള്ളത് ആദിത്യൻതന്നെ– ആദിത്യൻ കൂടെ
നക്ഷത്രമൊ എന്നുസംശയിച്ചുപൊകെണ്ടതല്ല– പകൽ കാലത്തും ആദിത്യൻ പല
നക്ഷത്രങ്ങളൊടും കൂടആകാശത്തുനില്ക്കുന്നു– അവന്റെ അതിപ്രകാശം നിമിത്തം
ശെഷം ജ്യൊതിസ്സുകളെഗ്രഹണകാലത്തഎന്നിയെ പകൽ സമയത്തു കാണുന്നി
ല്ല–എല്ലാനക്ഷത്രങ്ങളെക്കാൾആദിത്യൻവലിയത്എന്നുവരികയുംഇല്ല. സാമീപ്യം
നിമിത്തം എത്രയും വലുതായി തൊന്നുന്നു എങ്കിലും രാത്രിയിൽകാണുന്നഅനെ
കംനക്ഷത്രങ്ങൾസൂൎയ്യനെക്കാൾവിസ്താരമുള്ളവഎന്നുനിശ്ചയംവന്നിരിക്കുന്നു–ഭൂമി
മുതലായഗ്രഹങ്ങളിൽ മാത്രംആദിത്യൻഅധികംവലുതായിരിക്കുനു–സൂൎയ്യൻ‌മീതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/25&oldid=187552" എന്ന താളിൽനിന്ന് ശേഖരിച്ചത്