താൾ:CiXIV285 1847.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ഴക്കവടക്കൊട്ടു മുസ്താഗെന്നും ധ്യാഞ്ചനെന്നുംപെരുള്ളമലകൾ ചെൎന്നുഅല്തായൊടു
ചെൎന്നുവരികകൊണ്ടുമെൽപറഞ്ഞമാലാമലപൂൎണ്ണമായിഎന്നറിയാം.അല്തായിധ്യാ–
ഞാൻ മലകളുടെനടുവിൽ‌പലസരസ്സുള്ള ജൂങ്കാൎയ്യമലപ്രദെശം വടക്കപടിഞ്ഞാ
റെതാണ ഭൂമികളിൽ ഇറങ്ങി പൊകുവാൻവഴിയാകുന്നതു–

വടക്കെആസ്യയിലെപൎവ്വതങ്ങൾ

൧. ഊരാൽ മലആസ്യായുരൊപഖണ്ഡങ്ങളുടെഅതിരായികപ്പിയആരാലസരസ്സു
കളുടെവടക്കെ തീരങ്ങളിൽനിന്നുനെരെവടക്കൊട്ടു കാരിയസമുദ്രത്തൊളം ചെ
ന്നെത്തി കിടക്കുന്നുഅതിന്റെനീളം ൩൭൦ യൊജന–ഉയരംഎകദെശം൬൦൦൦കാ
ലടിഅതിന്റെമൂൎദ്ധാവിങ്കൽനിന്നുപച്ചൊറ– കാമ– ഊരാൽനദികൾവീണു
തെക്കൊട്ടും വടക്കൊട്ടും ഒഴുകുന്നു–

൨. യബ്ലനൊയിസ്തനവൊയിമലകൾ സിബൎയ്യനാട്ടിന്റെ കിഴക്കെ അതിരായി
ദപൂൎയ്യമല പ്രദെശത്തിന്റെവടക്കെഅറ്റത്തുനിന്നുകംശ്ചക്കഎന്നഅൎദ്ധ
ദ്വീപൊളം കിഴക്കവടക്കായിട്ടുപരന്നുനില്കുന്നുഉയരം ൪൨൦0കാലടി–

൩. കംശ്ചക്കമല പ്രദെശത്തുകിയുക്ഷി ൧൮൮൦൦റുംഅവക്ഷ൯൦൦൦വും കാല
ടി ഉയരമുള്ള അഗ്നിപൎവ്വതങ്ങളുണ്ടു–

ഭാരതഖണ്ഡത്തിന്റെപൎവ്വതങ്ങൾ

൧. തപദിനദിതുടങ്ങി കന്യാകുമാരിയൊളംസഹ്യാദ്രീകടപ്പുറത്തനിന്നുഎറദൂര
മില്ലാത്ത വഴിയായിതെക്കൊട്ടു വ്യാപിച്ചുനില്കുന്നു– പവിഴമലനീലഗിരിയിൽ
വെച്ചു അതിനൊടുചെൎന്നുബങ്കാളകടലിന്റെപറിഞ്ഞാറെതീരത്തവടക്കൊട്ടു
ചെല്ലുന്നു സഹ്യമലയുടെ ഉയരം൨൦൦൦–൯൦൦൦ കാലടി– അതിന്റെശിഖരങ്ങളിൽ
നിന്നുകാവെരി– കൃഷ്ണ– ഗൊദവരിമുതലായനദികൾവീണുകിഴക്കൊട്ടു ഒഴുകി
ബങ്കാളസമുദ്രത്തിൽ കൂടുന്നു– പെണ്ണയാറു– പാലാറു– പെന്നാറുമുതലായപുഴകളു
ടെ ഉറവുകൾപവളാദ്രിയിൽനിന്നുതന്നെ ആകുന്നു–

൨. വിന്ധ്യമലകമ്പായി ഇടകടൽ തുടങ്ങിനൎമ്മദാനദിയുടെ വടക്കെഅതിരായിഅ
മരഖണ്ഡംഎന്ന മല പ്രദെശത്തൊളംനെരെകിഴക്കൊട്ടുപരന്നുകിടക്കുന്നുഅതി
ൽ നിന്നുനൎമ്മദാ– തപതിനദികൾ പടിഞ്ഞാറൊട്ടൊഴുകിപാൎസിസമുദ്രത്തിലുംമഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/24&oldid=187550" എന്ന താളിൽനിന്ന് ശേഖരിച്ചത്