താൾ:CiXIV285 1847.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ബങ്കാളദെശത്തൂടെഒഴുകുന്നവരെചെന്നുതെക്കുംവടക്കുംഒരൊശാഖനീട്ടി
സിന്ധു—ശതദ്രു–യമുന– ഗംഗ മുതലായ അനെകനദികളെയുംനാലുദിക്കിലെക്കഒഴു
കുമാറാക്കിനില്ക്കുന്നു– കെദാരനാഥക്ഷെത്രസമീപത്തുള്ളശിഖരങ്ങൾക്ക ൨൧൦൦൦വും
നന്ദദെവിക്ക ൨൪൦൦൦വും ധവളഗിരിക്ക ൨൬൩൦൦–ഉം കാലടിഉയരമുണ്ടു എന്നറിക–

൨. തിബെത്ത ചീനദെശങ്ങളിലെ പൎവ്വതങ്ങൾ.

ബെലുർഹിന്തുകുഷ്‌മലകളുടെ തെക്കെഅതിരിൽനിന്നുനെരെകിഴക്കൊട്ടു ചു
ങ്ക്ലിങ്ങ്–കല്കുൻ– കില്യാഞ്ചൻ–ഇഞ്ചൻ– അലഷാൻഎന്നപറയുന്നതുടൎമ്മലകൾമഞ്ചൂ
ൎയ്യദെശത്തൊളംപരന്നുനില്ക്കുന്നുഈപൎവ്വതങ്ങളുടെപടിഞ്ഞാറെഅംശംതിബെ
ത്ത്‌ദെശത്തിന്റെവടക്കെഅതിരായി ഹിമാലയത്തൊടുകൂടആഭൂമിയെആകാ
ശത്തെക്കഉയൎത്തിതാങ്ങുന്ന പ്രകാരം ഒരൊശാഖാമലകളെകൊണ്ടുനിറെച്ചുകിട
ക്കുന്നു– ബ്രഹ്മപുത്ര–യഞ്ചെക്യാങ്ങ്– ഹവ്വംഘൊ– മുതലായനദികളുടെഉല്പത്തിക
ൾ ആദെശത്ത തന്നെആകുന്നു– തിബെത്തിൽനിന്നു കൊഴക്കൊട്ടു ആരണ്ടു നദി
കളുടെനടുവിൽ വ്യാപിച്ചുനില്ക്കുന്നശാഖാമലകളുടെനാമങ്ങൾ– യുൻപിങ്ങ്–പെലി
ങ്ങ് മുതലായവആകുന്നു– ഈ പറഞ്ഞ മലകളുടെ ഉയരംഹിമാലയത്തിൽ അല്പംമാ
ത്രമെകുറയും–

ഗൊബിയുടെ കിഴക്കെ അറ്റം– അലഷാൻ മലയുടെ കിഴക്കെ അതിരിൽനിന്നു
പലപൎവ്വതങ്ങൾ വടക്കൊട്ടു പരന്നുമഞ്ചൂൎയ്യദെശംമിക്കതുംനിറെച്ചുനില്ക്കുന്നഗൊ
ബിമരുഭൂമിക്കടുത്തതുടൎമ്മലയുടെ പെർഖിങ്കനൊല അതിൽ ആമുർനദിയുടെ
ചിലഉറവുകൾ ഉണ്ടാകകൊണ്ടു ആസകലമലപ്രദെശത്തിന്നുആമുൎമ്മലകൾ എന്ന
പെർകൊള്ളും–

കിഴക്കപടിഞ്ഞാറെഅതിർ– ആമുൎമ്മലകളുടെ വടക്കെഅറ്റത്തനിന്നു തെക്കും
പടിഞ്ഞാറും ബൈക്കാൽ സരസ്സിന്നു ചുറ്റിലും ദവ്വൂൎയ്യമലപ്രദെശവും അതിൽനി
ന്നുപടിഞ്ഞാറൊട്ടു സയം സ്ക്കശിഖരങ്ങളുംഅതിന്റെപടിഞ്ഞാറെഅതിരിൽഅ
ല്തായിമലകളും ൬൦൦൦– ൧൦0൦0 കാലടിയായിഉയൎന്നു നില്ക്കുന്നു–ലെനയനിസൈ
ഒബി– മുതലായനദികളുടെഉറവുകൾ അവിടെ കാണുന്നതുമല്ലാതെ പൊൻവെ
ള്ളിമുതലായലൊഹങ്ങളുംവിളയുന്നു–ബെലുർമലയുടെവടക്കെഅതിരിൽനിന്നുകി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/23&oldid=187548" എന്ന താളിൽനിന്ന് ശേഖരിച്ചത്