താൾ:CiXIV285 1847.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

൧.വിസ്താരവുംഅതിരുകളും

ആസ്യാഖണ്ഡത്തിന്റെവടക്കെതലസെവൎവ്വൊസ്തക്നൊയിതുടങ്ങിതെക്ക
റൊമാന്യതലയൊളം൧൪൪൩യൊജനെക്കസമമായ൭൮അകലപ്പടിവഴിദൂരം
അതിന്റെനീളംപടിഞ്ഞാറസുവെജപട്ടണത്തിൽനിന്നുകിഴക്കബെരിങ്ങ്‌വഴി
യൊളം൧൫൭൨യൊജനെക്കഒത്തുവരുന്ന൧൫൮നീളപ്പടിവഴിവിസ്താരംത
ന്നെ–അതിരുകൾ.കിഴക്കമഹാശാന്തസമുദ്രം–തെക്ക ഹിന്തുസമുദ്രവുംഅതിന്റെ
അംശങ്ങളും.പടിഞ്ഞാറെ–ചെങ്കടലുംഅപ്രീകയുംഅത്ലന്തികസമുദ്രത്തിന്റെഅം
ശമാകുന്നമദ്ധ്യതദന്യാഴിയുംകരിങ്കടലുംയുരൊപഖണ്ഡവും–വടക്ക–ഹിമസമുദ്രം.ഈ
നാലതിൎക്കകത്തകപ്പെട്ടഖണ്ഡത്തിന്റെവിസ്താരം൧൧ലക്ഷംചതുരശ്രയൊ
ജനആകുന്നു–

൨. പൎവ്വതങ്ങൾ.

ഗൊബിഎന്നമരുഭൂമിയെചുറ്റിനില്ക്കുന്നമാലാമല.ആസ്യാഖണ്ഡത്തിന്റെന
ടുവിൽഎകദെശം൫൦൦യൊജനനീളവും൬൨യൊജനഅകലവുമുള്ളഗൊബിന്നി
ന്നപെരായൊരുകുഴിനാടുനീണ്ടുകിടക്കുന്നുഅവിടെകല്ലുംപൂഴിയുംഉപ്പുംഅല്ലാതെ
വിശെഷമായിഒന്നുംകാണായ്കകൊണ്ടുപൂൎവ്വകാലത്തിൽഅതൊരുസരസ്ഥലമാ
യിരുന്നുഎന്നുഹിപ്പാൻസംഗതിഉണ്ടു–അതിന്റെനാലുചുറ്റും‌നില്ക്കുന്നശിലൊച്ച
യങ്ങളാവിത—

പടിഞ്ഞാറെഅറ്റത്ത൨൦൦൦൦കാലടിഉയരമുള്ളബെലുർഹിന്തുകുഷ്മലകൾആകാ
ശത്തെക്കചൂണ്ടിനിന്നുപടിഞ്ഞാറൊട്ടുഅമുർഹില്മന്തനദികളെയുംതെക്കൊട്ടുസി
ന്ധുവെയുംകിഴക്കൊട്ടുതാരിമ്പുഴയെയുംജനിപ്പിച്ചുവിടുന്നു—

തെക്കെഅറ്റംബെലുരിന്റെതെക്കെഅതിരിൽനിന്നുചീനരാജ്യത്തിന്റെ
കിഴക്കെഅതിരൊളംചെന്നെത്തികിടക്കുന്നുമഹാമലപ്രദെശംതന്നെആകുന്നുഅ
തിന്റെവിസ്താരം൧ലക്ഷത്തിൽപരം൨൫൦൦൦ചതുരശ്രയൊജന—വിശെഷാംശ
ങ്ങൾ–

൧.ഹിമാലയംആശ്രെഷ്ഠപൎവ്വതംബെലുർഹിന്തുകുഷ്മകളുടെതെക്കെഅറ്റത്ത
നിന്നുകിഴക്കതെക്കൊട്ടുതിബെത്ത്ദെശത്തിന്റെഅതിരായിബ്രഹ്മപുത്രനദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/22&oldid=187546" എന്ന താളിൽനിന്ന് ശേഖരിച്ചത്