താൾ:CiXIV285 1847.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

പെക്ഷിച്ചപ്പൊൾരാജാവ്‌വളരെനീരസംകാട്ടി ൪ദിവസംതാമസിപ്പിച്ചു ചുങ്കത്തി
ന്നുംബന്തരിന്നുംഇവിടെക്കക്ഷണത്തിൽ൬൦൦വരാഹൻതരെണംഎന്നുകല്പിച്ചുദൂ
തനെതടവിൽപാൎപ്പിച്ചുമക്കകപ്പൽവന്നാൽഉടനെമാപ്പിള്ളമാരുടെകൌശലപ്ര
കാരംപറങ്കികളെഒടുക്കെണംഎന്നുനിശ്ചയിക്കയുംചെയ്തു–ഗാമഭയംഎല്ലാംമറെ
ച്ചുകപ്പൽകാണ്മാൻവരുന്നനാട്ടുകാരെനന്നായിബഹുമാനിച്ചുപാൎക്കുമ്പൊൾഒരുദിവ
സംനല്ലവെഷക്കാരായിപ്രാപ്തിയുള്ളചിലർവന്നാപ്പൊൾഇവർജാമ്യത്തിന്നുമതി
എന്നുവെച്ചുനങ്കൂരംഎടുത്തുപായ്ക്കൊളുത്തിഓടുവാൻതുടങ്ങി–കൊഴിക്കൊട്ടുകാർഅ
തുകണ്ടപ്പൊൾതൊണിക്കാരെഅയച്ചുരാജാവ്കരെക്കുള്ള൨പറങ്കികളെക്ഷണത്തി
ൽവിട്ടയക്കുംഎന്നുബൊധിപ്പിച്ചാറെഅവരെകൂടാതെഇനിഒരുതൊണിയുംവരരുത്
വന്നാൽവെടിഉണ്ടാകുംഎന്നുപെടിപ്പിച്ചപ്പൊൾഞായറാഴ്ച൨൬ആഗസ്ത(ചിങ്ങം
൧൨)–വെള്ളംവന്നുതാമൂതിരിയുടെഎഴുത്തൊടുംകൂട൨പറങ്കികളെയുംകൊണ്ടു
വന്നുകയറ്റി–കരെക്കുള്ളചരക്കുകൾകയറ്റിഅയക്കായ്കകൊണ്ട്അവറ്റെവെറു
തെഅയച്ചു–പിറ്റെദിവസംപൊൎത്തുഗാൽഭാഷഅറികയാൽഒറ്റുകാരൻഎന്നശ്രു
തിപ്പെട്ടആമുസല്മാനുംവന്നുഎന്റെദ്രവ്യംഎല്ലാംരാജാവ്എടുത്തുമാപ്പിള്ളമാർ
പാരുഷവാക്കുംപറഞ്ഞിരിക്കുന്നു–അതുകൊണ്ടുജീവരക്ഷെക്കവെണ്ടിഞാൻയുരൊ
പയിൽ‌പൊകട്ടെഎന്നുഗാമയൊടുപറഞ്ഞുപാൎത്തപ്പൊൾചിലതൊണിക്കാർവന്നു
ചരക്കുകൾഇതാകൊണ്ടുവന്നിരിക്കുന്നുഎന്നുകാണിച്ചിട്ടുംഗാമനിങ്ങൾവ്യാപ്തിക്കാർ
ഇനിനിങ്ങളൊടുഒരുവാക്കുംഇല്ലഎന്നുചൊല്ലിവെടിവെച്ചുപേടിപ്പിച്ചു൧൪കൊ
ഴിക്കൊട്ടരൊടുംകൂടവടക്കൊട്ട്ഒടി–നിങ്ങളുടെപ്രജകളെഞാൻമാനത്തൊടും
കൂടതിരിച്ചയക്കുംകച്ചൊടംചെയ്വാൻ‌വെറെപൊൎത്തുഗാൽകപ്പൽവെഗംവരുമ
ല്ലൊഎന്നുരാജാവിന്നുഎഴുതിഅവരിൽഒരാളെഎഴിമലസമീപത്തുനിന്നുവിട്ടയച്ചു
താൻഗൊകൎണ്ണത്തിന്നടുത്തഅഞ്ചുദ്വീപിൽപൊയികപ്പൽനന്നാക്കിച്ചുഗൊവയിൽ
നിന്നുള്ളകടല്പിടിക്കാരെവെടിവെച്ചകറ്റിഅവരിൽഒര്ഒറ്റുകാരനായയഹൂ
ദനെപലഭാഷപരിചയംനിമിത്തംപാൎപ്പിച്ചു(തുലാ)പടിഞ്ഞാറൊട്ട്ഒടുകയുംചെയ്തു–യാ
ത്രയിൽവളരെക്ലെശിച്ചു൧൪൮ജനങ്ങളിൽ൫൫ശെഷിച്ചവരൊടുകൂട(൬൭൪കൎക്കടകം
പൊൎത്തുഗാൽനഗരത്തിൽഎത്തുകയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/28&oldid=187558" എന്ന താളിൽനിന്ന് ശേഖരിച്ചത്