താൾ:CiXIV285 1847.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ട്ടത്തിന്റെ ദീൎഘം–൨൧൫൦– യൊജന ഭൂമദ്ധ്യെരെഖയുടെനീളം –൬൭൫൦– യൊജനഭൂ
ഗൊളത്തിന്റെമെൽ ഭാഗത്തിന്നു എകദെശം.൧. കൊടിയിലും൧൬ലക്ഷത്തിലും
പരം൨൫൦൦. ചതുരശ്രയൊജനവിസ്താരം ആകുന്നതു—

൬. ചന്ദ്രന്റെസഞ്ചാരവുംഗ്രഹണ കാരണവും–

ഭൂഗൊള സഹഗാമിയായചന്ദ്രന്റെവിട്ടം.൫൮൫. യൊജനദീൎഘമുള്ളത്അവൻ.൬൩൭൫൦.
യൊജനദൂരത്തുനിന്നദീൎഘവൃത്തത്തിൽ ഭൂഗൊളത്തെയുംഅതിന്റെഒരുമിച്ചുആദി
ത്യനെയും ചുറ്റിചെല്ലുന്നു ഭൂമിയെ ചുഴന്നുസഞ്ചരിക്കുന്നതിൽസ്വവിട്ടത്തെവലം വെക്കാ
തെനിത്യം ഒരുപൊലെ ഭൂമിക്കഭിമുഖമായിനില്ക്കുകകൊണ്ടുനാംചന്ദ്രഗൊളത്തിന്റെ
പാതിമാത്രം അറിയുന്നുഭൂമിയെചുറ്റിഭ്രമിക്കെണ്ടതിന്നു ചന്ദ്രന്നു എകദെശം ൨൭ദി
വസവും൨൦. നാഴികയും വെണം എങ്കിലുംഈസമയത്തിന്നകം ഭൂഗൊളവും തൻവഴിയി
ൽചെല്ലുന്നതിനാൽ ചന്ദ്രൻ ആദിത്യഭൂമികളൊടുമുമ്പെത്തസംബന്ധം പ്രാപിക്കെ
ണ്ടതിന്നു ൨—ദിവസവും ൧൦. നാഴികയും അധികംസഞ്ചരിക്കെണ്ടിവരിക കൊണ്ടുഒരു
ചാന്ദ്ര മാസത്തിന്നു.൨൯꠱ദിവസംതികഞ്ഞുവരെണം—

ഭൂചന്ദ്രന്മാരുടെ ഭ്രമണവൃത്തങ്ങൾനിരപ്പായിനിന്നു എങ്കിൽ മാസന്തൊറും അമാ
വാസ്യയിൽ ഒരു സൂൎയ്യഗ്രഹണവും പൌൎണ്ണമാസിയിൽഒരു സൊമഗ്രഹണവുംസംഭ
വിക്കും എങ്കിലും ചന്ദ്രൻ ചെല്ലുന്നവട്ടം ഭൂഭ്രമണവൃത്തത്തിൽ ചാഞ്ഞു കിടക്കുക കൊണ്ടു
അമാവാസ്യാപൌൎണ്ണമാസികളിൽ ചന്ദ്രൻഭൂഗൊളത്തിന്റെസഞ്ചാരവൃത്തം കടന്നുതന്റെ
വട്ടത്തൊടുഒപ്പിച്ചുവെക്കുന്നസമയമത്രെഗ്രഹണങ്ങൾവരുവാൻസംഗതിഉണ്ടാകുന്നുഅ
മാവാസ്യയിൽ ഈപറഞ്ഞവിശെഷംവരുമ്പൊൾ ചന്ദ്രൻ ആദിത്യഭൂമികളുടെമദ്ധ്യ
ത്തിൽചെല്ലുന്നസമയം മൂവരുടെ മദ്ധ്യരെഖകൾനിരപ്പായി നില്ക്കുകകൊണ്ടുസൊമ
ഛായഭൂമണ്ഡലത്തിൽവീണുസൂൎയ്യനെനമ്മൾക്ക മറച്ചുവെക്കും അതിന്നു സൂൎയ്യഗ്രഹ
ണംഎന്നപെർ പൌൎണ്ണമാസിയിൽ ഭൂഗൊളം ആദിത്യചന്ദ്രന്മാരുടെമദ്ധ്യത്തിൽവന്നുമൂ
വരുടെമദ്ധ്യരെഖകളെനിരത്തിവെക്കുന്നസമയംസൂൎയ്യരശ്മികൾ ഭൂമിയുടെവലിപ്പം
നിമിത്തം ചന്ദ്രനിൽ വീഴാതെ ഭൂഛായമാത്രംഅവന്റെമണ്ഡലത്തെആഛാദിക്കകൊ
ണ്ടു ചന്ദ്രനെ ചുവന്ന നിറമായിട്ടുകാണുന്നു അത്‌സൊമഗ്രഹണം തന്നെ.

൭. ഭൂഗൊളത്തിന്റെഅകവുംപുറവും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/19&oldid=187540" എന്ന താളിൽനിന്ന് ശേഖരിച്ചത്