താൾ:CiXIV285 1847.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ഞങ്ങൾഭൂമിയുടെ പുറഭാഗമത്രെഅറിയുന്നു–൩൦൦൦– കാലടി ആഴത്തിൽ അധികംകി
ഴിഞ്ഞുപൊവാൻ കഴിയായ്കകൊണ്ടുഗിരിനദീസമുദ്രാദികളെമാത്രം വിവരിച്ചു പറവാൻ
ഇടയുണ്ടു–

൮– ഭൂമിയുടെപുറഭാഗം.

ഭൂഗൊളപുറഭാഗം മൂന്നംശമാക്കിയാൽ അതിൽ രണ്ടംശംസമുദ്രം ഒരംശം ഉണങ്ങിയ
നിലം തന്നെ സമുദ്രത്തിന്റെവിസ്താരം എകദെശം. ൮൮꠱. ലക്ഷം ചതുരശ്ര യൊജ
നഉണങ്ങിയനിലത്തിന്റെവിസ്താരംഎകദെശം.൨൮.ലക്ഷം ചതുരശ്രയൊജനആ
കുന്നു ഭൂമിയുടെദക്ഷിണപശ്ചിമഭാഗങ്ങളിൽ വെള്ളവുംപൂൎവ്വൊത്തരഭാഗങ്ങളിൽഉ
ണങ്ങിയനിലവും പ്രധാനം വെള്ളമെല്ലാം തമ്മിൽ ചെൎന്നുഎകസമുദ്രമായിരിക്കുന്നുഎ
ങ്കിലും അതിനെ അഞ്ചംശമായി വിവരിച്ചുപറയാം–

൧. ആസ്യായുരൊപഅമെരിക്കഖണ്ഡങ്ങളുടെവടക്കെഅറ്റത്തുള്ളവടക്കെ
ഹിമസമുദ്രം–

൨–തെക്കെഹിമസമുദ്രം–

൩–യുരൊപഅഫ്രിക അമെരിക ഖണ്ഡങ്ങളുടെമദ്ധ്യത്തിലെഅതലന്തി
കസമുദ്രം–

൪–അമെരികഔസ്ത്രല്യആസ്യഖണ്ഡങ്ങളുടെനടുവിലെമഹാശാന്തസമുദ്രം

൫. ആസ്യഅഫ്രിക ഔ സ്ത്രല്യഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള ഹിന്തുസമുദ്രം
ഉണങ്ങിയനിലവും വളരെഭെദമുള്ളഅഞ്ചുഖണ്ഡങ്ങളായികിടക്കുന്നു ആസ്യായു
രൊപഅഫ്രികഎന്നീ മൂന്നുഖണ്ഡങ്ങൾഭൂഗൊളത്തിന്റെ പൂൎവ്വഭാഗത്തുഒരു
വലിയദ്വീപാകുന്നു. അമെരിക ഖണ്ഡം പശ്ചിമഭാഗത്തുള്ള ദ്വീപു ഔസ്ത്രല്യദ
ക്ഷിണാംശത്തിലെദ്വീപുഅതിനൊടുമറ്റുംപലഉപദ്വീകുകൾചെൎന്നിരിക്കുന്നു–

ലാൎദ്ദ ദാൽഹൌസിഎന്ന പുതിയഗവൎന്നർ ജനരൽ ഈമാസത്തിൽത
ന്നെ തീ കപ്പലിൽ കയറിബങ്കാളത്തിൽഎത്തും. സർഹെൻറി പൊത്തിഞ്ചർ
ഫെബ്രുവരിയിൽ മദ്രാസസംസ്ഥാനത്തെഭരമെല്ക്കും അവരൊടു കൂടമദ്രാസപ
ട്ടാളത്തിന്നു കമ്മണ്ടരായജനരൽ ബൎക്കലികെപ്പിൽനിന്നുവരികയും ചെയ്യും—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/20&oldid=187542" എന്ന താളിൽനിന്ന് ശേഖരിച്ചത്