താൾ:CiXIV285 1847.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ഞ്ഞുകിടക്കുന്നതിനാൽ ഭൂമി കൊല്ലന്തൊറും രണ്ടുവട്ടം സൂൎയ്യനിൽ നിന്നു ദക്ഷിണൊരക
രമുനകളുടെദൂരംസമമായദിക്കിൽ എത്തുന്നു പ്രകാശംകൊള്ളുന്നഗൊളാൎദ്ധത്തിന്റെച
ക്രവുംഇരുമുനകളിൽകൂടികടക്കുകകൊണ്ടുആരണ്ടുസമയങ്ങളിൽഭൂമിയിൽഎങ്ങും
അഹൊരാത്രം സമമായിരിക്കുന്നു ഇതു മാൎച്ചമാസം– ൨൦ാംതിയ്യതി സപ്തമ്പർമാസം– ൨൩ാം
തിയ്യതി സംഭവിക്കുന്ന വിഷുവത്ത് തന്നെ ആകുന്നു സൂൎയ്യന്റെ പ്രകാശം കൊള്ളുന്ന
പാതിഭൂമിയെഅത്യന്തം ഭെദമുള്ളരണ്ടംശങ്ങളായിവിഭാഗിക്കുന്നദിക്കുകളിൽ സംവ
ത്സരന്തൊറുംഎത്തുന്നസമയംതന്നെ അഹൊരാത്രങ്ങളിലും ഋതുക്കളിലുംവളരെവ്യത്യാ
സം ഉണ്ടാകുന്നു– ആരണ്ടുദിക്കുകൾ ദക്ഷിണൊത്തരായന്തങ്ങൾതന്നെഇതിനെഅല്പം
തെളിച്ചുപറയാം. ഭൂമിരാശിചക്രത്തിലെദക്ഷിണായണാന്തത്തിങ്കൽ നില്ക്കുമ്പൊൾ
ഗൊളത്തിന്റെ വടക്ക അംശത്തിൽ സൂൎയ്യ രശ്മികൾവളരെചരിഞ്ഞുവീഴുകകൊണ്ടുഅതി
ശൈത്യവും രാത്രിദൈൎഘ്യവുംഗൊളത്തിന്റെതെക്കപാതിയിൽസൂൎയ്യരശ്മികൾനെരെ
പറ്റുകകൊണ്ടുദിവസദീൎഘതയുംഉഷ്ണാധിക്യവുംസംഭവിക്കുന്നു ഭൂഗൊളംഉത്തരായ
ണമാകുന്നരാശിചക്രത്തിന്റെപാതിയിൽ കൂടിചെല്ലുന്നളവിൽ വടക്കൎക്കുള്ളശൈ
ത്യവും നിശാധിക്യവും തെക്കൎക്കുണ്ടാകുന്നുഉത്തരായണാന്തത്തിൽഎത്തീട്ടുദക്ഷിണാ
യനമാകുന്ന രാശിചക്രത്തിന്റെ അംശത്തൂടെസഞ്ചരിക്കുന്നസമയം മുമ്പെത്ത ഋതുകാല
ഭെദങ്ങൾവടക്കൎക്കതിരിച്ചുവരുന്നു ഭൂഗൊളംപിന്നെയും ദക്ഷിണായനാന്തത്തിൽഎത്തു
മ്പൊൾ ഒരുസംവത്സരവും ഋതുകാലഭെദങ്ങളുംതികഞ്ഞുവന്നു എന്നറിക–

൫. ഭൂമിയുടെരൂപവുംസമ്മിതങ്ങളും—

യാതൊരുദിക്കിൽനിന്നുംഭൂമിയുടെഅറ്റംനൊക്കിയാൽ അതിനെ സമവൃത്താകാരമായികാ
ണുകകൊണ്ടും സൊമഗ്രഹണസമയം ചന്ദ്രനെമറെക്കുന്ന ഭൂമിഛായനിത്യംചക്രാകൃതി
ധരിക്കകൊണ്ടും അനെകകപ്പല്ക്കാർ ഒരൊദിക്കിൽനിന്നുപുറപ്പെട്ടുപടിഞ്ഞാറൊട്ടു ക
പ്പലൊടിച്ചുസമുദ്രവഴിയായിഭൂമിയെചുറ്റികിഴക്കുനിന്നുമടങ്ങിവരികകൊണ്ടും
തെക്കൊട്ടുയാത്രപുറപ്പെട്ടു പൊകുന്നളവിൽധ്രുവൻഎന്നസ്ഥിരനക്ഷത്രത്തെ ആകാശ
ത്തിൽതാണു ക്രമത്താലെഭൂമിയുടെ കീഴിൽമറഞ്ഞു പൊയ പ്രകാരവും വടക്കൊട്ടു
ചെല്ലുന്നസമയം ആകാശത്തിൽ കയറിഒടുവിൽ ഊൎദ്ധത്തിങ്കൽ നില്ക്കുന്നപ്രകാരവും
കാണുകകൊണ്ടും ഭൂമിക്കഗൊളസ്വരൂപംഉണ്ടെന്നുനിശ്ചയമായിഅറിയാം ഭൂഗൊളവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/18&oldid=187538" എന്ന താളിൽനിന്ന് ശേഖരിച്ചത്