താൾ:CiXIV285 1847.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

അന്വെഷിച്ചു കാൎയ്യം അറിഞ്ഞു നിങ്ങളിൽപ്രതിക്രിയചെയ്യും– പൊൎത്തുഗാൽ ജയം
കൊള്ളാതെ കണ്ടു ഈരാജ്യംവിട്ടുപൊകയും ഇല്ല–

എന്നതുതാമൂതിരികെട്ടാറെ കപ്പിത്താന്റെ മാറിൽതൂങ്ങിഇരിക്കുന്ന കന്യമറിയയുടെ
ചിത്രം കണ്ടു ആയ്ത് എങ്കിലുംഅഴിച്ചുതരെണം എന്നു കല്പിച്ചാറെഇതുപൊന്നല്ല പൊൻ
പൂശിയമരമത്രെ–പൊന്നായാലും തരികയില്ല കടലിൽ വെച്ചുരക്ഷിച്ചതുസാക്ഷാ
ൽഇവൾ തന്നെആകുന്നു എന്നുതിണ്ണം പറഞ്ഞു തന്റെരാജാവു അയച്ച അറവി
കത്തുംകൊടുത്തു–ആയ്ത്‌താമൂതിരിവായിപ്പിച്ചുചരക്കുകളുടെവിവരംചൊദിച്ചു ന
ല്ലതുനിങ്ങൾഅങ്ങാടിയിൽവസിച്ചാൽ കലശൽ ഉണ്ടാകും കപ്പലിലെക്കുപൊയിഅ
വിടെപാൎത്തുകച്ചൊടംചെയ്കപിന്നെ കല്പനഅയക്കാംഎന്നരുളിച്ചെയ്തയക്കുകയും
ചെയ്തു–

അനന്തരംഗാമകൊത്തുവാളൊടു കൂടെപുറപ്പെട്ടു കാപ്പുകാട്ടിൽ എത്തിയപ്പൊൾ മാപ്പി
ള്ളമാരുടെവിരൊധത്താൽതൊണിഒന്നുംകിട്ടാതെരാത്രിയിൽ കരമെൽതന്നെപാൎത്ത
പ്പൊൾ അധികാരികളുംവന്നുകൂടിമുട്ടിച്ചു നിങ്ങൾ കപ്പൽകരെക്ക അടുപ്പിച്ചു ചരക്കും
പായും ചുക്കാനും എടുത്തു ജാമ്യമാക്കിവെച്ചുസുഖെനഇരിക്കാമല്ലൊഅതിന്നായികപ്പ
ലിലെക്ക് കല്പന അയക്കെണം എന്നും മറ്റും കൌശലംപറഞ്ഞാറെയും കപ്പിത്താൻ
പുറമെ ഭയം കാട്ടാതെ അല്പം ചിലചരക്കുകളെമാത്രംവരുത്തിചിലരെകരെക്കുപാൎപ്പി
ച്ചുതാൻ കപ്പൽ കരെറി–ഇനിഞാൻവിചാരിച്ചുകൊള്ളും എന്നറിയിക്കയും ചെയ്തു–
മാപ്പിള്ളമാർ അത്യന്തം കൊപിച്ചുഎങ്കിലുംവിരൊധംഒന്നുംചെയ്വാൻസംഗതിവരാ
തെപൊൎത്തുഗാൽ ചരക്കുകളെകാണുന്തൊറുംദുഷിച്ചുചീത്തയാക്കി ഒരു ക്രീസ്ത്യാനനെകാ
ണുമ്പൊൾ.ചീ.പറങ്കി എന്നുചൊല്ലിതുപ്പും–താമൂതിരി അന്നു ചുങ്കംചൊദിച്ചില്ല കാവലി
ന്നുഒരു നായരെ കല്പിച്ചയച്ചുചരക്കുകളെ പതുക്കെവില്പിച്ചു– ഗാമമാത്രം കരെക്കിറ
ങ്ങാതെദിവസെനഓരൊരുത്തരെഇറക്കിഅങ്ങാടികാണിച്ചും കണ്ടസാധനങ്ങളെമാതി
രികാട്ടുവാൻവാങ്ങിച്ചും മീനുംപഴവുംവില്പാൻകൊണ്ടുവരുന്നനാട്ടുകാരെസല്ക്കരിച്ചും മ
മതവരുത്തിവൎഷകാലംകഴിക്കയുഞ്ചെയ്തു—

ഭൂമിശാസ്ത്രം (തുടൎച്ച)

ഭൂഗൊളത്തിന്റെ അച്ച്ആദിത്യനെചുറ്റി ചെല്ലുന്ന സമയംഎല്ലാംഒരുഭെദംവരാതെചാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/17&oldid=187536" എന്ന താളിൽനിന്ന് ശേഖരിച്ചത്