താൾ:CiXIV285 1847.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

രസാധനങ്ങളെതിരുമുല്ക്കാഴ്ചവെക്കയില്ലയായിരുന്നു. വഴിയിൽ വെച്ചുചിലദിക്കി
ൽ നിന്നു മുസല്മാനരുമായികലഹിച്ചു നാശംചെയ്തിരിക്കുന്നു എന്നു മാലുമിഅറിയിച്ചി
രിക്കുന്നു– ഇസ്ലാമും അവരുമായിട്ടു എപ്പൊഴുംഘൊരയുദ്ധംഉണ്ടായിട്ടുണ്ടല്ലൊ. നമ്മു
ടെ മുതലിയാരുംപറങ്കികൾ വന്നുസകലവുംനശിപ്പിക്കും എന്നുകഴിഞ്ഞകൊല്ലത്തി
ൽതന്നെശകുനഫലംപറഞ്ഞിരിക്കുന്നു–അതുകൊണ്ടുപുതുസ്നെഹംരാജാവവൎക
ൾക്കവെണം– എങ്കിൽപഴയകെട്ട അറ്റുപൊകും ഇവരെചെൎത്തുകൊണ്ടാൽഞങ്ങ
ൾഒരുമിച്ചുതന്നെവിട്ടുപൊകും–എന്നാൽഈരാജ്യമാഹാത്മ്യംഎല്ലാം ക്ഷയിക്കും–ഇനി
തിരുമനസ്സിൽതൊന്നുന്ന പ്രകാരം ചെയ്യട്ടെഎന്നുണൎത്തിച്ചു–

അതുകൊണ്ടുതാമൂതിരി ൧൯ാതിയ്യതികപ്പിത്താനെവരുത്തി നിങ്ങൾആർആ
കുന്നു— നെർപറഞ്ഞാൽഞാൻശിക്ഷിക്കയില്ല. എന്തിന്നുവന്നു– ഈനാട്ടുകാർമനു
ഷ്യരല്ല കല്ലെന്നു വിചാരിച്ചിട്ടൊഈവകകാഴ്ചവെച്ചതു– എന്നിങ്ങനെഒരൊന്നു ക
ല്പിച്ചപ്പൊൾകപ്പിത്താൻ പറഞ്ഞു–ഞങ്ങളുടെ കാൎയ്യംനിങ്ങൾക്കഇപ്പൊൾബൊധിക്ക
യില്ല ക്രമത്താലെബൊധിക്കും– ഞങ്ങടെരാജാവുലൊകരക്ഷിതാവായയെശുക്രീ
സ്തുവെസൎവ്വ രാജ്യങ്ങളിലുംഅറിയിച്ചുവാഴിക്കെണം എന്നുവെച്ചുഎവിടെയുംക
പ്പലുകളെ അയച്ചുജാതികളിൽഐക്യംവരുത്തുന്നുണ്ടു–നിങ്ങളുടെഅമ്പലങ്ങളി
ലും ബിംബങ്ങളിലും ത്രിമൂൎത്തിതമ്പ്രാട്ടിമുതലായ ഭാവനകളിലുംഞങ്ങളുടെമത
ത്തൊടു ഒരുസംബന്ധംകാണുന്നുണ്ടു– അന്യജാതികളെപൊലെനിങ്ങളുംഈപുതി
യവൎത്തമാനത്തെഅംഗീകരിച്ചാൽ ഈരാജ്യമാഹാത്മ്യം ഇടവിടാതെവൎദ്ധിച്ചുവരും
ഞങ്ങൾക്കുസകലജാതികളൊടുംസ്നെഹംഉണ്ടു–ഇസ്ലാംവകക്കാരൊടു മാത്രംഇല്ല–
അവർനിത്യം ഞങ്ങളെ ചതിപ്പാൻനൊക്കുന്നു– നിങ്ങളെയും ചതിക്കുന്നുആകയാ
ൽഞങ്ങടെരാജാവ്അപ്രീക്കയിൽവെച്ചുഅവരെജയിച്ചുശിക്ഷിച്ചുവരുന്നു–
ഞാനും വഴിയിൽ വെച്ചുഅവരുടെ ദ്രൊഹത്തിൽ അകപ്പെട്ടുദൈവകടാക്ഷ
ത്താൽ പണിപ്പെട്ടു വിട്ട ഉടനെ ഭീരങ്കിയുണ്ടകളാൽഅവൎക്കുഅല്പം ബുദ്ധിവരുത്തി
ഇരിക്കുന്നു സത്യം–എങ്കിലും ഈ മാപ്പിള്ളമാർ നിങ്ങളൊടുപറയുന്നത് എല്ലാം വിശ്വ
സിക്കരുത്— അവരുടെ പക നിമിത്തം നീരസംതൊന്നാതെഞങ്ങളെരക്ഷിച്ചുകൊ
ള്ളെനും അവരെഅനുസരിച്ചിട്ടുള്ളഞങ്ങളെകൊന്നാലുംഞങ്ങളെരാജാവ്‌വിടാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/16&oldid=187534" എന്ന താളിൽനിന്ന് ശേഖരിച്ചത്