താൾ:CiXIV282.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫-ം പൎവ്വം.

രക്തമില്ലാത്ത ജന്തുക്കൾ.

ൟ വക ജന്തുക്കളിൽ കൈകാലതുടങ്ങിയ അവയവങ്ങ
ളെ കാണുന്നില്ല. തലച്ചൊറ ഒരു ദിക്കിലായിട്ടല്ല. ശരീരത്തി
ൽ പലെടത്തുമായി കുറച്ചകുറച്ചെത്രെ കണ്ടിരിക്കുന്നത. ചി
ലത സമുദ്രത്തിലുള്ള വസ്തുക്കളിൽ പറ്റി നീങ്ങുവാൻ പാ
ടില്ലാതെ കിടക്കയും അതിനെകൂടി കടക്കുന്നതിനെ പിടിച്ച
തിന്നുകയും ചെയ്യുന്നുചിലത തിരകൾ അടിക്കുന്നതൊടുകൂടി
അങ്ങുമിങ്ങും പൊകും. സാമാന്യമായി അവയുടെ മൂടലായിട്ട
ഒരുവക കക്കയെ കണും.

൧-ം അദ്ധ്യായം.

കാഞ്ഞിപ്പൊത്തും നീരാഴിയും വൎണ്ണിപ്പാനുണ്ട. എങ്കിലും അ
വ ഒന്നിന്നും ഉപകരിക്കുന്നില്ലായ്കകൊണ്ട വിസ്തരിക്കുന്നില്ല.

൨-ം അദ്ധ്യായം.

അച്ചുജാതികൾ

കവിടി. ഇവയുടെ കക്ക ചില ദെശക്കാർ നാണിഭമായി
പ്രയൊഗിക്കയും ജ്യൊതിഷക്കാർ ഗ്രഹസ്ഥിതി അറിവാൻ ഗ
ണിതത്തിന്ന ഉപകരിപ്പിക്കയും ചെയ്യുന്നതുകൊണ്ടു പ്രസി
ദ്ധിയുണ്ട.

അച്ച. വെളുപ്പ പച്ച ചുവപ്പ ൟ നിറങ്ങളിലുള്ളതിൽ
ഒരു വകയെ മനുഷ്യർ തിന്നും. അത ഭൂമിയിൽ ഒരു കുഴിയി
ൽ പയറ്റു മണി പൊലെ ഇരുപത്തഞ്ചു മൊട്ട ഇട്ട മൂടും.
ഉഷ്ണത്തിന്റെ അവസ്ഥ പൊലെ മൂന്നും നാലും ആഴ്ചവ
ട്ടം കൊണ്ട മൊട്ട പൊട്ടി കുട്ടി താനെ പുറത്ത പൊരും. ആ
ദ്യം മൊട്ടയുടെ ഒടുകൊണ്ട ഉപജീവിക്കും പിന്നെ സസ്യങ്ങ
ൾ തിന്നും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/149&oldid=180508" എന്ന താളിൽനിന്ന് ശേഖരിച്ചത്