താൾ:CiXIV282.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

മ്പിനെപൊലെ. ഭക്ഷിക്കുന്നതിന്ന മെൽകീഴില്ല. മീനും നാ
റുന്ന വസ്തുക്കളും തിന്നും ചിലപ്പൊൾ രാത്രിയിൽ വെള്ളം
വിട്ട കരയിൽ പുല്ലള്ള പ്രദെശങ്ങളിൽ കെറും. ചെറു കുഴിച്ച
അതിൽ കിടക്കുന്നത സമ്പ്രദായം.

പൂഴിപരിതലതുറാവ. മൂന്നുകൊൽ നീളവും നീണ്ടി
രിക്കുന്ന ശരീരവും. പുറത്ത നീളത്തിൽ അഞ്ചുവരിയായി എ
ല്ലുള്ള ചെതുമ്പലും കൂൎത്തിരിക്കുന്ന മുഖത്തിന്റെ താഴെ എലി
വാലുപൊലെ നാലു മാംസശകലങ്ങൾ തുങ്ങിയിരിക്കുന്നതും
ഇവന്റെ ലക്ഷണങ്ങൾ. മാംസം നന്ന.

തുറാവ. സ്ഥൂലത്വംകൊണ്ടും ബുഭുക്ഷകൊണ്ടും ശക്തി
കൊണ്ടും കീൎത്തിപ്പെട്ടിരിക്കുന്ന മീൻ. ഇരിപത്തഞ്ചുമുഴം നീ
ളം കാണും. മെലുള്ള ചുണ്ട നീണ്ടും വായ സാമാന്യംപൊ
ലെ അല്ലാതെ കീഴ്പെട്ട ഇറങ്ങിയും സമ്പ്രദായം. ആറു വ
രി പല്ലുമുണ്ട. കുളിപ്പാൻ ഇറങ്ങുന്ന സമയം മനുഷ്യരുടെ തു
ട കടിച്ചമുറിച്ച ഇവ കൊണ്ടുപൊകുന്നത ഒട്ടും അപൂൎവ്വമ
ല്ല. കപ്പലിന്റെ പിന്നാലെ പെരുന്നത ൟ ജാതിതന്നെ
അധികം. പശു ആട ഇവയെ മുറിച്ച കുടലുകൾ പുറത്ത
കളയുന്നെരം എടുത്ത തിന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/148&oldid=180507" എന്ന താളിൽനിന്ന് ശേഖരിച്ചത്