താൾ:CiXIV282.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ശംഖ. ഇതിന്റെ വലിയകക്ക നാദംപുറപ്പെടീക്കുന്നതി
ന്നും ചെറിയത കുട്ടികൾക്ക പാലകൊടുക്കുന്നതിന്നും വിഗ്ര
ഹങ്ങളുടെ അഭിഷെകത്തിന്നും പ്രയൊഗിക്കുന്നു.

ഞമഞ്ഞി. വയലുകളിൽ വളരെ കാണും പുല്ലിന്മെലും മ
റ്റും വെളുത്ത മൊട്ടകൾ ഇടുന്നു. പരവശക്കാർ ഇവയെ തി
ന്നും

മുരിങ്ങ. സമുദ്രത്തിൽ ആഴംകുറഞ്ഞ ദിക്കുകളിൽ തമ്മിൽ
തമ്മിൽ പറ്റിയും പാറമെൽ പറ്റിയും ഇരിക്കും. മെലെ ചെ
റിയതും താഴെ വലിയതുമായ കക്കകൾക്ക നന്നെ മൂൎച്ചയും
അകമെ വെളുപ്പും മിനുസവുമുണ്ട. ൟ ശിപ്പിക്ക ഒരുമുറി പ
റ്റി അകത്ത മണലൊ വല്ലതും ചെന്നാൽ മുറിവെറ്റ ചില
വൃക്ഷങ്ങളിൽനിന്ന ഒഴുകുന്ന നീൎഭെദംപൊലെ ഇതിന്നക
ത്തിരിക്കുന്ന വസ്തുവിനെ മൂടുവാൻതക്കവണ്ണം ഒരു വക നീ
രൊലിച്ച ഉറെക്കുന്നത മുത്തുരത്നം. ലങ്കസമുദ്രത്തിൽ അധി
കമായി കിട്ടുന്നതുകൊണ്ട അത ഗൊവൎമ്മെന്തിലെ കുത്തുമ
തികച്ചൊടത്തിൽ ചെൎത്തവെച്ചു. ആണ്ടുതൊറും മെടമാസത്തി
ൽ ലക്ഷത്തമ്പതിനായിരം ജനം അവിടെ ചെന്ന ഒരൊരൊ
പന്തൽ തീൎക്കുകയും ചെയ്യും. നിശ്ചയിക്കുന്ന ദിവസം ഒരു
ഉദ്യൊഗസ്ഥൻ വന്ന മുരിങ്ങ എടുപ്പാൻ അനുവാദം കൊടു
ക്കും. അവ കരയിൽനിന്ന പതിനഞ്ചുനാഴിക ദൂരവും പതി
ഞ്ചുകൊൽ ആഴവും ഉള്ള ദിക്കിൽ കാണും. ആസ്ഥലത്ത പുല
രുമ്പൊൾ അനെകം പടവുകൾ വട്ടംകൂടി ബീരങ്കിയുടെ ശ
ബ്ദം കെൾക്കുന്നതിനായി താമസിക്കും. കെട്ടാൽ അപ്പൊൾ
തന്നെ പടവിൽ ഇരിക്കുന്ന മുങ്ങുവാൻ ശീലമുള്ള പാതിവീ
തം ആളുകൾ ഒരു തല പടവിന്മെൽ കെട്ടി ഉറപ്പിച്ചും മറുത
ല. വെഗം താഴുവാൻ കല്ലൂംകെട്ടിരിക്കുന്നതിന്മെൽ കയറിനി
ന്ന ഒരു കൈകൊണ്ട ആ കയുറും മറ്റെ കൈകൊണ്ട മുരി
ങ്ങ ഇടുവാൻ വല കെട്ടിരിക്കുന്ന കയറും പിടിച്ച വെള്ള
ത്തിൽ ചാടി അടിയിൽ ചെന്നാൽ കത്തികൊണ്ട മുരിങ്ങ
അടൎത്തി എടുത്ത വലയിൽ നിറെച്ചാൽ മെല്പട്ട വലിപ്പാനു
ള്ള അടയാളം അറിയിച്ചകൊടുക്കും. പടവിൽ ഇരിക്കുന്നവർ
ഉടനെ വലിച്ചുകൊള്ളും. നിൎത്തുവാനായിട്ടുള്ള ബീരങ്കിയുടെ
ശബ്ദം കെട്ടാൽ അപ്പൊൾ മതിയാക്കി കരയിൽ എത്തിച്ച മു
രിങ്ങ ഇറക്കി അന്നെരം തന്നെ അധികംവില വെക്കുന്നവ
ന്ന വില്ക്കും. വാങ്ങിയവരെല്ലാവരും തങ്ങൾക്കുള്ള പങ്ക പ
ന്തലിൽ കൊണ്ടുപൊയി വെച്ച മാംസം ചീഞ്ഞുപൊയാൽ
ഒർവെള്ളംകൊണ്ട കഴുകി മുത്ത അവരവർ കൊണ്ടുപൊകും,
മുത്തുണ്ടാകുന്നവയുടെ മാംസം തിന്നുകൂടാ. മറ്റെവക തിന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/150&oldid=180509" എന്ന താളിൽനിന്ന് ശേഖരിച്ചത്