താൾ:CiXIV280.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൫൯

ളും നല്ലവരൊടുകൂടിസ്സംസഗ്ഗമുണ്ടായ്‌വന്നാൽ നല്ലതുമാകാത്തതു മു ണ്ടാ
മെന്നിരിക്കിലും നല്ലതുപൊകയില്ല പൊകുമാകാത്തതെല്ലാം – നല്ലതി
ല്ലെതുംമറ്റുസത്സംഗത്തിനുസമം ഒരൊരൊയുഗത്തിൻ കൽ ധൎമ്മത്തി
നല്ലാതെപൊ മൊരൊപദംപിന്നെമാനുഷൎക്കതുപൊലെ ആയു
സ്സുമുത്സാഹവുംബുദ്ധിശക്തിയുമെല്ലാം പൊയിട്ടുദശാംശമെശെഷി
പ്പൂയുഗംപ്രതി ആകയാൽ വെദമൊക്കെപ്പഠിച്ചുകൂടായ്കയാൽ‌എകൈ
കമാക്കിപ്പകുത്തീടിനാൻദ്വൈപായനൻവ്യാസനെന്നൊരുനാമ മ
തിനാലുണ്ടായ്‌വന്നൂ വാസവിതനയനുപിന്നയുമതുകാലം വെദാൎത്ഥം
പ്രകാശിപ്പാൻചമച്ചുപുരാണങ്ങൾ ഭൂദെവൊത്തമന്മാരുംശിഷ്യരാ
യ്ചമഞ്ഞിതു നാലുശിഷ്യകളതിൽക്കെവലം പ്രധാനന്മാർ നാലക്കു
മൊരൊവെദംവെവ്വെറെപഠിപ്പിച്ചു സുമന്തുതാനും‌പിന്നെജൈ മിനീ
പൈലൻശുകൻ സമന്ത്രസൂത ബ്രാഹ്മണാദിഭെദജ്ഞന്മാർ പൊൽ
ഭാരതമാകുമഞ്ചാംവെദത്തെപ്പഠിപ്പിച്ചു സാരനായുള്ളവൈശംപാ
യനമുനിതന്നെ ഇതിഹാസങ്ങൾപുരാണങ്ങളെന്നിവമറ്റും മതിമാ
നായുമുള്ളൊരുസൂതനെപ്പഠി പ്പിച്ചുവിഷ്ണുതന്നുടെയംശമായതുവെദവ്യാ
സൻ കൃഷ്ണവൎണ്ണത്വംകൊണ്ടുകൃഷ്ണനെന്നായീനാമം ധീരനാംപരാ
ശരപുത്രനായതുമൂലം പാരതിൽപ്പരാശൎയ്യ നെന്നുചൊല്ലീടുന്നതും കൃ
ഷ്ണനുംദ്വൈപായനൻ വ്യാസനുംപാരാശൎയ്യൻ കൃഷ്ണദ്വൈപായന
നും വെദവ്യാസനുമെവംകൂ ടയുംചൊല്ലുന്നാമം ബാദരായണനതിഗൂ
ഢവെദാന്താൎത്ഥജ്ഞൻ കൂടസ്ഥൻപരൻപുമാൻ അമ്മഹാ മുനിയുടെ
മാഹാത്മ്യമാൎക്കുചൊല്ലാംനിൎമ്മലനെല്ലൊമഹാഭാരതകൎത്താവൊത്താൽ
മന്മനൊമൊഹദ്ധ്വാന്തമുന്മൂലനാശഞ്ചെയ്ത തമ്മഹാത്മാവുതന്റെകാ
രുണ്യമെന്നുനൂനം മുനിനായകനായാവൈശംപായനനൊടുജനമെ
ജയനൃപൻതൊഴുതുചൊദ്യംചെയ്താൻ എന്തിനുപിറന്നിതുദെവകള
വനിയിൽ ബന്ധമെന്തതിനുള്ള മൂലവും പറയണം അന്നെരം‌മുനിവ
രനായവൈശം‌പായനൻ വന്ദിച്ചുനാരായണൻതന്നുടെപാദാംബു
ജം ചൊല്ലുവെനെംകിൽകെട്ടു കൊള്ളുകനരാധിപ ചൊല്ലെഴുംജമദ
ഗ്നിനന്ദനനായരാമൻ മൂവെഴുവട്ടം‌മുടമന്നരെയൊടുക്കിപ്പൊയി പ
ൎവ്വതൊത്തമനായ്മെവീടുന്നമഹെന്ദ്രത്തി ന്മുകളിൽതപസ്സുചെയ്തിരിക്കും
ങ്കാലത്തിൻകൽ അകതാരഴന്നൊരുരാജനാരികളെല്ലാം സന്തതീയി
ല്ലാഞ്ഞുള്ള സന്താപമകലുവാൻ സന്തുഷ്ടന്മാരായ്മെവുമന്തണരൊടു
ചൊന്നാർ വെന്തുവെന്തുരുകുന്നൂചിന്തിച്ചുകുലനാശം സന്താനമുണ്ടാ
ക്കണംഞങ്ങളിൽനിങ്ങളിനി അന്തികെവന്നുചൊന്നസുന്ദരാംഗിക
ളുടെ പന്തൊക്കുംകുളിർമുലപുൽകിനാരവൎകളും ഋതുകാലംപാൎത്തുഗൎഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/65&oldid=185354" എന്ന താളിൽനിന്ന് ശേഖരിച്ചത്