താൾ:CiXIV280.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ സംഭവം

ന്നെനെരെത്രെപറഞ്ഞതുമീശ്വരനുടെമതം മാരദ്ധ്വംസനംബ്രഹ്മാ
ദികൾക്കുംനീക്കാവല്ലെചാരുത്വമുള്ളകാളിചൊല്ലിനാളയ്യൊരണ്ടു തീര
ത്തുമുണ്ടുമുനിമാരുംമാമറയൊരുംചാരിത്രദൊഷവുമുണ്ടായ്‌വരും കന്ന്യ
കഞാൻഭാരിച്ചതപസ്സുള്ളമാമുനിശ്രെഷ്ഠൻഭവാൻദൂരത്തുനില്ക്കെണ്ടു
ന്നകൈവൎത്തനാരിഞാനൊപാരത്രികാൎത്ഥിയായപരമാൎത്ഥികൻഭവാ
ൻവിധിയുംനിഷെധവുമറിയാതനുദിനംപ്രഥുരൊമാശികളാം നീച
ജാതികൾഞങ്ങൾശ്രുതീഭെദാൎത്ഥജ്ഞാന ചതുരമതികളായിസ്മൃതികൎത്താ
ക്കന്മാരാംതാപസരെല്ലൊനിങ്ങൾ എന്തിതുപറവാനുംതൊന്നീടുവാനു
മിപ്പൊൾ ചിന്തിച്ചാലവകാശംദൈവ കല്പിതമെന്നൊ ആരുമെയറി
യാതെദൊഷവുമിരുവൎക്കുംപാരാതെഇരിക്കിലൊ ചൊന്നതുകെൾക്കാ
മെല്ലെ? ഇങ്ങിനെയുള്ളനിങ്ങൾചൊന്നതുകെളാഞ്ഞാലുമെങ്ങിനെ
വന്നുഞായമെന്നറിയരുതെല്ലൊ എന്നതുകെട്ടുതെളിഞ്ഞന്നെരംമുനി
വരൻഎന്നുടെയപെക്ഷനീയൊക്കവെവരുത്തിയാൽപിന്നെയുംകന്ന്യ
കയായ്ത്തന്നെവന്നീടുമെല്ലൊനിൎണ്ണയമത്രയല്ലാനല്ലതെവന്നുകൂടു ആ
സ്വദിപ്പതിനിന്നു യൊഗമുണ്ടിപ്പൊൾനിന്നെ വാാത്സല്യംനിനക്കെ
ന്നിലുണ്ടാകവെണംബാലെആരുമെകാണായ്‌വതിനന്നെരംമുനിവരൻ
ഘൊരമായൊരുമഞ്ഞുനിൎമ്മിച്ചാനത്രയല്ല മത്സ്യ ഗന്ധവുംപൊക്കി ക
സ്തൂരിഗന്ധമാക്കിസത്സംഗംകൊണ്ടല്ലയൊ നല്ലതുവന്നുകൂടു നദിതനു
ദ്ധ്യെവരദ്വീവുമുണ്ടായ്‌വന്നു മതിനെർമുഖിയാൾക്കുംവിസ്മയമുണ്ടാ
യെല്ലൊഎന്തിനുപറയുന്നുവെറുതെബഹുവിധം ബന്ധമൊക്ഷങ്ങ
ളുടെഭെദംകണ്ടൊരുമുനിനല്ലൊരുതീൎത്ഥദൂതയായൊരുയമുനയി ലെല്ലാ
രുംകുളിച്ചൂത്തുസന്ധ്യയെവന്ദിക്കുമ്പൊൾമത്സ്യഗന്ധിനിയായകൈവ
ൎത്തകന്യകയെമത്സ്യകെതനശരമെറ്റുപുൽകിനാന്മുനിദിവ്യതീൎത്ഥത്തിൽ
നിന്നുദിവ്യൎക്കനുദിക്കുമ്പൊൾ ദിവ്യനാകിയമുനികൈവൎത്തകന്യക
തൻകൊംകൾപുണൎന്നിതുബാലികതാനുമെതും ശങ്കിച്ചീലതുനെരമി
ശ്വരമതമെല്ലൊഗൎഭവുമുല്പാദിച്ചൊരൎഭകനുണ്ടായ്‌വന്നി തപ്പൊഴെഭവി
ച്ചിതുകയൌവനംകുമാരനുംയമുനദ്വീപമവനയനമാകമൂലം മുനിയുംദ്വൈ
പായനനെന്നൊരുപെരുമിട്ടാൻ ബദരഷണ്ഡം‌പുനരയനമാകകൊ
ണ്ടു മതിമാനാകുമവൻബാദരായണനായാൻ ചിന്തിക്ക വലിയൊ
രുസംകടംവരുംനെര മന്തികെവരുവൻഞാനന്തരമില്ലയെതും എന്നു
യാത്രയുംചൊന്നാനമ്മയൊടുടനവൻ പിന്നെപ്പൊയ്ത്തപസ്സിനുകൊ
പ്പിട്ടാൻവഴിപൊലെ ചൊല്ലെഴുംപരാശരൻപൊയിതുയഥാകാമം
നല്ല കന്യകയായാൾകസ്തൂരിഗാന്ധിതാനും അന്നെരമുണ്ടായ്‌വന്നയൊ
നിതൻക്ഷതം‌പൊയീ പിന്നെക്കസ്തൂരിഗന്ധം‌പൊയിതില്ലൊരുനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/64&oldid=185353" എന്ന താളിൽനിന്ന് ശേഖരിച്ചത്