താൾ:CiXIV280.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦ സംഭവം

ധാനംചെയ്തകാല മതുലഗുണമുള്ള പുത്രന്മാരുണ്ടായ്‌വന്നൂ കാമാനുഭൂതി
ചിന്തിച്ചല്ലതുകുലംതന്നെ കാമിച്ചുചെയ്ക ത്രൈധൎമ്മാൎത്ഥമവരെല്ലാം ക്ഷ
ത്രിയവീരന്മാരുംവൎദ്ധിച്ചാരതുകാലം പൃത്ഥ്വിയും‌പരിപാലിച്ചീടിനാർ
വഴിപൊലെ ചെന്നിടും വയസ്സുനൂറായി രംസംവത്സരം ചെന്നീടാ
മനസ്സുധൎമ്മങ്ങളിലൊരുവനും കാമക്രൊധാദികളാംദൊഷങ്ങളൊന്നു
മില്ലാകാമിച്ച വണ്ണം തന്നെ വന്നീടുമെല്ലാവനും പിഴയ്ക്കിലതിനുതക്കൊ
രുശി ക്ഷയുമുണ്ടു പഴിക്കയില്ലാതമ്മിലന്ന്യൊന്ന്യമൊരുവരും മഴയും
വെണമെന്നുതൊന്നുംപൊളുണ്ടായ്‌വരും വഴിയെന്നിയെനടന്നീടുമാറാ
രുമില്ലാ പരനാരികളിലും പരദ്രവ്യങ്ങളിലു മൊരുനെരവുമഭിരുചിയി
ല്ലൊരുവനും വെദവുംവഴിപൊലെപഠിക്കുംദ്വിജെന്ദ്രന്മാർ ആദര
വൊടുകൎമ്മം ചെയ്തീടുംനൃപന്മാരും പശുപാലനംകൃഷിവാണിഭമിവ
യെല്ലാ മശുഭമണയാതെ ചെയ്തീടുംടവൈശ്യന്മാരും ശൂദ്രരുംദ്വിജന്മാ
രെ ശ്ശുശ്രൂഷിച്ചീടുംഭക്ത്യാശൂദ്രജാതികൾകെൾക്കെ സ്വാദ്ധ്യായാദി
യുമില്ലാരൌദ്രക ൎമ്മങ്ങൾചെയ്കയില്ലതിദിന മാരി ല്ലാൎദ്രഭാവവുമുണ്ടുസ
ത്യ മുണ്ടെല്ലാവൎക്കും കള്ളക്കൊൽകള്ളപ്പെരുനാഴിയുംകള്ളനാഴി കള്ള
ച്ചൊതനയിവയില്ലചന്തകളിലും കള്ളമെന്നുള്ളതുള്ളിലെള്ളൊള മില്ല
ചൊ ല്‌വാൻ കള്ളവാക്കില്ലാ കള്ളന്മാരില്ലാകാട്ടിൽപ്പൊലുംസ്വധൎമ്മാ
നുഷ്ഠാനത്തിൽനിഷ്ഠയുണ്ടെല്ലാവൎക്കു മധൎമ്മങ്ങളുമില്ലാവിധൎമ്മങ്ങളുമി
ല്ലാ മറ്റുള്ളവൎണ്ണകൎമ്മം‌മറ്റുള്ളജാതിക്കില്ലാ മറ്റുംതങ്ങൾക്കുതങ്ങൾക്കു
ള്ള കൎമ്മമെയുള്ളു ഗൊക്കളുംനാരകളുംകാലത്തുപെറുമെല്ലൊപൂക്കയുംകാ
യ്ക്കയുംചെയ്തീടുമെമരങ്ങളും ഉല്പത്തിവെണ്ടുവൊളംവിളയുംവഴിപൊലെ
കല്പനയ്ക്കിളക്കമല്ലീശ്വരഭക്തിയുണ്ടു സല്പുരുഷന്മാരെന്നിയില്ലൊരു വം
ശത്തിലും ഉല്പലാക്ഷികളുമില്ലാകാതെയൊരുവരും കുത്സിതങ്ങളുമില്ലാ
കുത്സനവാക്കുമില്ലാ ഭത്സനമൊട്ടുമില്ലാമത്സരാദിയുമില്ല ഇങ്ങനെ കൃത
യുഗമായുള്ളകാലത്തിൻകൽ തങ്ങളിത്സുരാസുരവൈരമായ്ചമഞ്ഞിതു
ദെവകളൊടുപൊരിൽമരിച്ചാരസുരകൾ ദെവത്വം കൊതിച്ചവർപിറ
ന്നാരവനിയിൽ നാനായൊനികളിൽ‌വന്നുത്ഭവിച്ചസുരന്മാർമാന
സഖെദംപൂണ്ടുമെദിതിഭാരംകൊണ്ടു നിഷ്ഠുരന്മാരായുള്ളദൈത്യഭൂപതി
വീരർ ദുഷ്ടതയൊഴിഞ്ഞുചെയ്തീടുകയില്ലയൊന്നുംനഷ്ടമായ്ചമഞ്ഞി
തുധൎമ്മവുതുകാലം പെട്ടപാടൊരൊജനമെന്തയ്യൊപറവതും പ്രകൃതി
ഗുണവശാലുള്ളവാസനകളെ സുകൃതമുള്ളവൎക്കുംനീക്കുവാൻവെല
യത്രെ ലൊകപാലരും മുനിമാരുമായവനിയുംലൊകകൎത്താവായുള്ള ധാ
തിവതന്നെക്കണ്ടാർ വെദനയെല്ലാംപശുരൂപമായ്ചെന്നുചൊന്നാൾ
വെദനായകനായധാതാവുമതുകാലം ദെവകളൊടുംമുനിശ്രെഷ്ഠന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/66&oldid=185355" എന്ന താളിൽനിന്ന് ശേഖരിച്ചത്