താൾ:CiXIV280.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൫൭

യൊനിയിലെങ്കിലുമതിൽ‌പരം പക്ഷിന്ദ്രപശുയൊനിതന്നിലുമറി
യാതെനിക്ഷെപിപ്പിക്കുംജനം‌നാരകഗാമികൾപൊൽ എന്നെല്ലാം
ശ്രുതിസ്മൃതികളിലുണ്ടാകമൂലംഇന്നതിഭയം‌പൂണ്ടിട്ടൊന്നപെക്ഷക്കു
ന്നുഞാൻഎന്നുടെബീജമിതുപഴുതെകളയാതെ കന്നൽനെർമിഴിയാ
ളാം‌പത്നിക്കു കൊടുക്കനീഎന്നയച്ചതുനെരം പരുന്നുംകൊത്തിക്കൊ
ണ്ടുമന്നവനിയൊഗത്താലാകാശെപൊകുന്നെരം‌മറ്റൊരുപരുന്നതുക
ണ്ടൊരുമാംസബുദ്ധ്യാതെറ്റന്നുചെന്നുകലഹിച്ചപ്പൊൾവീണുപൊ
യികാലസൊദരിമാൎത്താണ്ഡാത്മജാമഹാനദി കാളിന്ദിതന്നിലായി
വീണിതുവിധിവശാൽഅബ്ദസംഭവശാപാലദ്രിജഎന്നുപെരാ മപ്സ
രസ്ത്രിയുണ്ടതിൽമത്സ്യമായ്ക്കിടക്കുന്നു വീണവാസവബീജമപ്പൊഴെ
വിഴുങ്ങിനാൾതാണുപൊം‌മുമ്പെമത്സ്യവെഷമാമദ്രികയും അവൾക്കു
ഗൎഭമുണ്ടായ്ത്തികഞ്ഞുമരുവുന്നാ ളവളുമൊരുദാശൻ‌വലയിലകപ്പെ
ട്ടാൾകീറിനാൻ വയറവനണ്ഡങ്ങളെടുപ്പാനായ്‌വീറൊടുരണ്ടുമൎത്യപൊ
തങ്ങൾകണ്ടാനപ്പൊൾ മത്സ്യത്തിന്നുദരത്തിൽമൎത്യപൊതങ്ങൾകണ്ടു
വിസ്മയംപൂണ്ടുപലരൊടുമതറിയിച്ചാൻ അത്ഭുതമിതുപണ്ടുകണ്ടിട്ടില്ലെ
ന്നുചിന്തിച്ചപ്പൊഴെരാജാവിനുകൊടുത്തുകൈവൎത്തനുംധീവരനായരാ
ജാവുപരിചരൻവസുധീവരൻകൊണ്ടുവന്നപൈതങ്ങൾരണ്ടും ക
ണ്ടാൻ‌മത്സ്യഗന്ധിനിയായകാളിയെനൃപവരൻ മത്സ്യഘാതകനായ
ദാശനുകൊടുത്തിതുമത്സ്യഗന്ധിനിതന്നെവളൎത്തുകൈവൎത്തനും ഉത്സ
വ പൂണ്ടുകാളിയെന്നൊരുപെരുമിട്ടു മത്സ്യനാംനരപതിയായിതുപുരു
ഷനും‌മത്സ്യരൂപവുംകളഞ്ഞുദ്രകതാനുംപൊയാൾ തരുണീമണികാളി
കാളിന്ദിനദിതന്നിൽതരണീവഴിപൊലെകടത്തിത്തുടങ്ങിനാൾ കാളി
ന്ദികടക്കുന്നപാന്ഥന്മാൎക്കെല്ലാവക്കുംകാളിയിലഴഞ്ഞിതുമാനസമതുകാ
ലംതരണീസുതയായ യമുനാനദിതൻ‌കൽ തരണീകടപ്പാനായ്ചെന്നി
തുപരാശരൻതരണീദെവനുദിച്ചുയരുന്നതിന്മുമ്പെ തരുണീമണിയെ
ക്കണ്ടവനുംമൊഹംപൂണ്ടാൻധരണീതന്നിലവൾക്കൊത്തനാരികളി
ല്ലധരണീപതി യുടെബീജമാതിനാലെതീരത്തുചെന്നു പുലർകാലെ
മാമുനിവരൻദൂരത്തുഴയുമായ്നിന്നിതുകാളിതാനും ധീരത മകന്നൊരു
മാമുനിവരൻചൊന്നാൻ ചാരത്തുവരികനീമറ്റാരുമില്ലയിപ്പൊൾ
നെരത്തുകടക്കണംനീക്കണംതൊണിമറുതീരത്തുചെന്നുപുനരൂക്കണ
മിനിക്കെടൊമാരച്ചൂടകതാരിൽപൂരിച്ചമൂലം‌നിന്നി ത്ഭുതിച്ചൊരാശ
വന്നുകൂറൊത്തുചമഞ്ഞിതുചൊരിവ്വൊൎവ്വായും‌നിന്റെചീരൊത്തമുലക
ളുംപെരിച്ചൊല്ലാളെഞാൻവിചാരിച്ചുകണ്ടനെരം കാറൊത്തകുഴലാ
ളെ മാരത്തീയാറുമാറെന്മാറത്തുചെൎന്നീടുവാൻ യൊഗമുണ്ടിപ്പൊൾത

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/63&oldid=185352" എന്ന താളിൽനിന്ന് ശേഖരിച്ചത്