താൾ:CiXIV280.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ സംഭവം

ജ്ഞാനവും ഒക്കവെകൊടുക്കയാലെത്രയും പ്രസിദ്ധനായ്‌വിഖ്യാതകീൎത്തി
യൊടുരക്ഷിക്കുംകാലത്തിൻ കൽ ഉപരിചരനെന്നനാമവുമുണ്ടായ്‌വന്നി
തുപരിഭാഗത്തിൻകാൽചരികായ്‌വന്നമൂലം വാസവഭക്തനായൊരുപ
രിചരൻ‌വസു വാസവസമാനനായ്‌വാഴുന്നകാലത്തിൻകൽ ഉണ്ടാ
യിബൃഹദ്രഥൻപ്രത്യഗ്രൻകുശാംബനും വിണ്ടലർകാലനായമച്ചില്ല
ൻയദുതാനും തനയന്മാരായഞ്ചുബാലന്മാരുണ്ടായതിൽ മണിവാഹ
നനെന്നും ചൊല്ലുവൊർകുശാംബനെ അവരെയൊരൊനാട്ടിൽ‌വാഴി
ച്ചാനൈവരെയും അവിടെ ബൃഹദ്രഥൻമാഗധരാജാവായാൻ അ
ക്കാലംചെദി രാജ്യംതന്നുടെയരികത്തു ചൊല്ക്കൊണ്ടശുക്തിമതിയാകി
യനദിതന്നെ കാമിച്ചുകൊലാഹലനാകിയ ഗിരിവരൻ പ്രെമത്തൊ
ടവളെച്ചെന്നാശ്ലെഷംചെയ്താനവൻ വെഗത്തീലൊഴുകുന്നവാഹി
നിക്കതുനെരംപൊകരുതാതെവന്നപൎവ്വതംതടുക്കയാൽവെള്ളവുംമെല്പൊ
ട്ടയ്ക്കു പൊങ്ങിയന്നാട്ടിലെല്ലാമുള്ളവരല്ലൽകയ്ക്കൊ ണ്ടന്യായംചൊൽക
യാലെ മന്നവൻവസുതാനുമന്നെരമതുകണ്ടുചെന്നൊന്നുചവുട്ടിയാ
ൻപൎവ്വതവരൻതന്നെ പൊടിഞ്ഞുഗിരിവരൻനടന്നുനദിതാനും അ
ടങ്ങിതന്നിലാശുതെളിഞ്ഞുജനങ്ങളും പൃഥിവീധരൻ നദീതന്നിലന്ന
ല്പാദിച്ചി ട്ടധികഗുണത്തൊടുരണ്ടുപൈതങ്ങളുണ്ടായി ഒന്നൊരുപൂമാ
നതിൽ മറ്റെതു കന്യകയും മന്നവൻതനിക്കുനൽകീടിനാൾനദിതാനും
പുരുഷൻ‌തന്നെസ്സെനാപതിയായ്‌വച്ചാനവൻ തരുണിമണിതന്നെ
പത്നിയുമാക്കിവച്ചാൻ. ഗിരിക എന്നതന്നെപെരവൾ ക്കാകുന്നതും
പെരികെമനൊഹരീഎന്നതെപറയാവു അവളുമൊരുദിനമൃതുധൎമ്മ
ത്തെ പ്രാപിച്ചധികശുദ്ധയായി ചതുൎത്ഥസ്നാനഞ്ചെയ്താൾഅന്നെല്ലൊ
മൃഗങ്ങളെക്കൊന്നുകൊണ്ടരികെന്നു മന്നവൻതന്നൊടപെക്ഷിച്ചി
തുപിതൃക്കളും പൊയിതുനായാട്ടിന്നുഭൂപതിയതുനെരം പൊയീലമ
നസ്സവൾതന്നൊടുപിരിഞ്ഞെതും സുന്ദരാംഗിയെത്തന്നെ ചിന്തി
ച്ചുനൃപവരൻ മന്ദമന്ദംപൊയൊരുകാനനംപൂക്കനെരം മന്ദാര
കുന്ദമാകന്ദാസനസൂന മകന്ദസംയുക്തമന്ദഗന്ധവാഹാദികളുംകൊ
കിലശുകക്രൌഞ്ച സാരസചക്രവാകകെകിഷൾപ്പദമുഖ്യ പക്ഷി
കൾ നാദങ്ങളും സൂകരകരിഹരിഹരിണമഹിഷാദി ഭൊഗലീലാദിക
ളും കണ്ടുമാനസമഴി ഞ്ഞിന്ദ്രിയസ്ഖലനവുംവന്നിതുബലാലപ്പൊൾ
കന്ദൎപ്പശര പരവശനായതിനാലെ ഇന്ദ്രസമ്മിതൻ ധരാവല്ലഭനി
ന്ദ്രഭക്തൻസ്കന്ദിച്ചബീജം‌നിജംനിഷ്ഫലമാക്കീടായ്‌വാൻ വൃക്ഷപത്ര
ത്തിലാക്കിക്കൊണ്ടഥനൃപവരൻപക്ഷിയാം‌പരുന്നിനൊടീവണ്ണമു
രചെയ്താൻകെൾക്കനീബീജമയൊനിയിലുമതുപൊലെഭൊഷ്കല്ല വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/62&oldid=185351" എന്ന താളിൽനിന്ന് ശേഖരിച്ചത്