താൾ:CiXIV280.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൨൧

സ്തനും പിന്നെ ദണ്ഡിപ്പിച്ചീടുംഘൊരനരകങ്ങളിലാക്കി- പണ്ഡിത
നെല്ലൊഭവാനെം‌കിലുമിതുകെൾക്കമറ്റൊരുപരിഷകൾകടിച്ചുകൊ
ല്ലുന്നതു മുറ്റുംഞാനവരുടെവെഷമെന്നതെയുളളു അതുകെട്ടൊരു തരു
ദിവ്യനെന്നറിഞ്ഞപ്പൊൾ ചതിയെന്നിയെനമ്മൊടാരെന്നു ചൊല്ലീ
ടെന്നാൽ സഹസ്രപദനഹംഞാനൊരുമുനിശാപാൽധരിച്ചീടുന്നെ
നിഹഡുണ്ഡുഭവെഷാദികൾ എന്തുനീപിഴച്ചതുശപിച്ചതെതു മുനി
ബന്ധമെന്തിവറ്റിനെന്നെന്നൊടുപറയണം കെൾക്കനീഖഗമനാം
മാമുനിമമസഖി ഭൊഷ്കല്ലാഹൊമംചെയ്യുന്നെരംഞാൻ ക്രീഡാൎത്ഥമാ
യി തൃണംകൊണ്ടുണ്ടാക്കിയ സൎപ്പമങ്ങെടുത്തിട്ടെൻ അനസു താൎണ്ണ
മെന്നതവനുമറിയാതെ പെടിച്ചുമൊഹിച്ചുടൻമൊഹന്തീൎന്നരുൾചെ
യ്താൻ മൂഢനാംഭവാനുമീവെഷമായ്‌വരികെന്നു അയ്യൊഞാനെതുമൊ
ൎത്തല്ലെന്നുടെകളിയത്രെ നീയിനിശ്ശാപമൊക്ഷന്നൽ‌കീടെന്നപെക്ഷി
ച്ചാൻ ഭാൎഗ്ഗവസുതനായരുരുമാമുനികണ്ടാൽ ഭാഗ്യവാനായനിന
ക്കെന്നുടെശാപംതീരും എന്നരുൾചെയ്തുമമസഖിയാംഖഗമനും ഇ
ന്നിപ്പൊൾക്കാണായ്‌വന്നുനിന്തിരുവടിയെയും ശാപവുംതീൎന്നു മമതാ
പവുമകന്നിതു പാപവുമുണ്ടായ്‌വരുംഹിംസചെയ്യരുതല്ലൊതാപസ
ന്മാൎക്കുവിശെഷിച്ചുമരുതെന്നു താപസശ്രെഷ്ഠഭവാനൊടുഞാൻചൊ
ല്ലെണമൊ കൊപമാകുന്നതെല്ലൊകൊടിയനരകങ്ങൾ ഭൂപതികൾ
ക്കും ദുഷ്ടവധമെചെയ്തീടാവു സൽക്ഷിതിപതിവരനാം പരീക്ഷി
ത്തുതന്നെ തക്ഷകൻകടിച്ചുകൊന്നീടിനാനതുമൂലം അക്ഷികൎണ്ണന്മാർ
വംശംനഷ്ടമാക്കീടുവാനായ്മുഖ്യനാകിയജനമെജയനവന്മകൻആരം
ഭിച്ചിതുസൎപ്പയാഗമെന്നറിഞ്ഞാലും‌ആരുംഭാവിച്ചാൽ‌മുടങ്ങാതൊരുസ
ൎപ്പസത്രം അസ്തികൻപറഞ്ഞാശുമാറ്റിയെന്നറിഞ്ഞാലും‌എത്രയുംദൊഷ
മുണ്ടുഹിംസയ്ക്കെന്നതുനൂനം‌സഹസ്രപദനൊടുചൊദിച്ചുരുരുവപ്പൊ
ൾമഹത്വമുള്ളജനമെജയനതുചെയ്‌വാൻ എന്തുകാരണമെന്നു മസ്തിക
നൊഴിച്ചതിൻബന്ധമെന്തെന്നുമരുൾചെയ്യണമെന്നനെരം‌അതുകെ
ൾപ്പിപ്പാൻ‌പാത്രമല്ലഞാനെന്നുചൊല്ലി മതിമാൻദശശതപദനും മ
റഞ്ഞിതു രുരുമാമുനിവരനതു കെളായ്കമൂലംഉരുശൊകവും‌പൂണ്ടുനടന്നാ
ൻ‌പലെടത്തും പിന്നെപ്പൊന്നാശ്രമത്തിൽ‌വന്നുതൻതാതനൊടുചൊ
ന്നതുകെട്ടുപിതാവവനൊടരുൾചെയ്താൻ ചൊല്ലുവെനഖിലവുംകെ
ട്ടുകൊൾകെന്നിതെല്ലാം ചൊല്ലീതുപൌലൊമത്തിലെന്നാൾപൈൻ‌കി
ളിമകൾ ഇങ്ങിനെചൊല്ലിമഹാഭാരതംനൂറായിരം മംഗലഗ്രന്ഥമിതി
ഹാസരാജാഖ്യമതിൽ മുൻ‌പിനാലുളളപൌലൊമാസ്തികപൎവ്വംരണ്ടി
ൽ മുൻ‌പിൽപ്പൌലൊമമതുചുരുക്കിച്ചൊന്നെനെല്ലൊ ആസ്തികപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/27&oldid=185316" എന്ന താളിൽനിന്ന് ശേഖരിച്ചത്