പൌലൊമം ൧൯
ല്ലീടുകിൽ. സത്യത്തെയുപെക്ഷചെയ്തസത്യംചൊല്ലുന്നവർ പുത്രസ
ന്തതികൾക്കുമില്ലൊരുനാളുംഗതി താനറിഞ്ഞതുപറയായ്കിലുംദൊഷമു
ണ്ടു ഞാനിവയറിഞ്ഞത്രെപറഞ്ഞുമഹാമുനെഎന്നിവയറിയാതെകൊ
പെനശപിച്ചതു നന്നല്ലാനിന്നെക്കൂടെശ്ശപിക്കാമിനിക്കെടോ വി
പ്രന്മാരൊടുവിരൊധംതുടങ്ങരുതെന്നു കല്പിച്ചുശമിക്കുന്നെനെന്നുനീ
യറിയണം ഞാനത്രെപിതൃദെവാദികളെസ്സംകല്പിച്ചു മാനവന്മാർ
ചെയ്തീടുംകൎമ്മങ്ങൾക്കാധാരവുംഞാനത്രെദെവൻമാൎക്കുമുഖ മായീടുന്ന
തും ഞാനത്രെവെദൊക്തമാംകൎമ്മത്തിന്നാധാരവും ഞാനത്രെസൎവ്വലൊ
കവ്യാപ്തനായീടുന്നതുംജ്ഞാനികളുളളിലുള്ളൊരജ്ഞാനംദഹിപ്പതുംഞാ
നത്രെസൎവസാക്ഷീഭൂതനായീടുന്നതും ഞാനത്രെജന്തുക്കളെസൃഷ്ടിക്കു
ന്നതുംപിന്നെ ഞാനത്രെജന്തുക്കളെവൎദ്ധിപ്പിച്ചീടുന്നതും ഞാനത്രെജ
ന്തുക്കളെരക്ഷിക്കുന്നതുംനിത്യം ഞാനത്രെജന്തുക്കളെഭക്ഷിക്കുന്നതുമെ
ടൊ ഞാനത്രെസൎവ്വൌഷധരസമുണ്ടാക്കുന്നതും അക്ഷരകൎമ്മാദികൾ
ക്കദ്ധ്യക്ഷമിനിക്കത്രെ മഖ്യദൈവതപൂജയ്ക്കൊക്ക മുൻപിനിക്കത്രെ
അജ്ഞാനമുണ്ടാകരുതിനിക്കുനിന്നെപ്പോലെവിജ്ഞാനസ്വരൂപൻ
ഞാനെന്നതൊൎത്തടങ്ങുന്നെൻ നല്ലതുശമമെല്ലൊനല്ലവൎക്കെല്ലാവർക്കും
കല്യാണമിതിൽപ്പരമല്ലെന്നുവഹ്നിദെവൻ ശാന്തനായ്മറഞ്ഞതു ക
ണ്ടൊരു മറയൊരുംശാന്തചിത്തന്മാരായമാമുനിജനങ്ങളുംആവതെന്തി
തിനെന്നുതങ്ങളിൽനിരൂപിച്ചു ദെവകളൊടുചൊന്നാരുണ്ടായവിശെ
ഷങ്ങൾഅഗ്നിതന്നഭാവത്താൽമറഞ്ഞുകൎമ്മങ്ങളും മഗ്നമായിതുലൊക
മാപദംബുധിതന്നിൽസൃഷ്ടികൎത്താവായീടും ബ്രഹ്മനൊടിവയെല്ലാ
മൊട്ടുംവൈകാതെചെന്നങ്ങുണൎത്തിക്കയുംവെണംകഷ്ടമെന്തിതിന്നൊ
രുകാരണമറിഞ്ഞീല നഷ്ടമായീടുമിപ്പൊളല്ലായ്കിൽപ്രപഞ്ചവും പെ
ട്ടന്നുദെവാദികളതുകെട്ടനന്തരം ക്ലിഷ്ടമാനസന്മാരായ്സത്യലൊകവുംപു
ക്കാർ ശിഷ്ടന്മാരാകുംമുനിമാരുംനിൎജ്ജരന്മാരുംസ്പഷ്ടവൎണ്ണൊദ്യൽസ്തു
തിനമസ്കാരാദിപരിതുഷ്ടനായീടുംജഗത്സ്രഷ്ടാവിനൊടുചൊന്നാർ ഉ
ണ്ടായവിശെഷംകെട്ടഗ്നിയെവിധാതാവുംകൊണ്ടാടിവിളിച്ചരുളിച്ചെ
യ്താനതുനെരം ഒന്നിനുംഭവജ്ജ്വാലാതട്ടിയാലശുദ്ധിയി ല്ലൊന്നുകൊ
ണ്ടുമെഭവാനശുദ്ധിയുണ്ടായ്‌വരാഭാസ്കരരശ്മികൾചെന്നെന്തെല്ലാന്തൊ
ടുമെന്നാ ലൊൎക്കുംപൊൾതൊട്ടവസ്തുശുദ്ധമായ്‌വരുമത്രെ അജ്ഞാനി
കളെപ്പൊലെഖൈദിപ്പാനെന്തുഭവാൻസുജ്ഞാനിജനങ്ങളൊടൊന്നും
പറ്റുകയില്ലാ സൎവ്വവുംഭക്ഷിച്ചാലുമില്ലശുദ്ധതയെടൊ ഹവ്യവാഹ
നനായനിനക്കെന്നറിഞ്ഞാലും പാവകൻദുഃഖന്തീൎന്നുദെവകളൊടും
കൂടി പാവനന്മാരാംമുനിമാരുമായ്‌വസിച്ചിതു ലൊകവുംതെളിഞ്ഞിതു