താൾ:CiXIV280.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ പൌലൊമം

ത്തിനെന്നു സൂതൻ ആരണരൊടു പറഞ്ഞീടിനൊരനന്തരം ഇക്കഥാശെ
ഷം ചൊൽവാൻ പിന്നയാമെന്നെ വെണ്ടു മുഖ്യമാംഭൃഗുവംശംചൊല്ല
ണമതിന്മുൻപെനമ്മുടെഗുരുഭൂതന്മാരവരവരുടെ ജന്മാദിഗുണങ്ങളെ
ച്ചൊല്ലണം‌മടിയാതെ, സൂതനുമവരൊടുചൊല്ലിനാനതുനെരംവെധാ
വിന്മകൻഭൃഗുഭൃഗുജൻ ച്യവനനും ച്യവനനുടെസുതൻ‌പ്രമതിമുനിവ
രൻ അവനുംഘൃതാചിയിലുണ്ടായീരുരുനാമാ മറ്റുമുണ്ടൊരുപുത്രൻ
ശുനകനെന്നുനാമം കുറ്റമില്ലാതമുനിശൌനകനവന്മകൻ. ഇത്ഥാഞ്ചൊ
ന്നതുനെരന്താപസനരുൾചെയ്തു : വിസ്തരാൽചൊല്ലീടെണംച്യവ
നൊത്ഭവമെല്ലാം എം‌കിലൊപുലൊമാഖ്യാഭൃഗുപത്നിയുംഗൎഭം ഭംഗി
യിൽധരിച്ചിരിക്കുന്നൊരുകാലത്തിൻ‌കൽ ചെന്നിതുപുലൊമാഖ്യനായ
രാക്ഷസനപ്പൊൾ നന്നാകെന്നതിഥിപൂജകളുംചെയ്താളവൾ ഭൃഗു
പത്നിയെക്കണ്ടുരാക്ഷസപ്രവരനുംമകരദ്ധ്വജപരവശനായതുനെ
രം കുണ്ഡത്തിലെരിയുന്നപാവകൻതന്നെക്കണ്ടുവന്ദിച്ചു ചൊദിച്ചിതുരാ
ക്ഷസപ്രവരനും അഖിലസുരവൃന്ദവദനമായപൊറ്റി നിഖിലശു
ഭാംശുഭകൎമ്മസാക്ഷിയും‌നീയെതന്ന്വംഗിയാകുമിവൾഭൃഗുവിൻപത്നി
യെംങ്കിൽ എന്നൊടുസത്യമരുൾചെയ്യെണംഭഗവാനെ താപസീഭൃ
ഗുപത്നിയായതുമിവളെന്നു ശൊഭതെടീടുമഗ്നിഭഗവാനരുൾചെയ്തു
ഞാനിവൾതന്നെവെൾപ്പാൻഭാവിച്ചുവാഴുംകാലം താനതിന്മുൻപെ
ഭൃഗുവെട്ടുകൊണ്ടതുമൂലം കൊണ്ടുപൊകുന്നെനെന്നു സൂകരവെഷം
കയ്ക്കൊണ്ടവനുമവളെയുമെടുത്തുനടകൊണ്ടാൻ ഗൎഭപാത്രസ്ഥനാ
യൊരൎഭകനതുനെരംഉത്ഭവിച്ചവൻതന്നെനൊക്കിയാൻകൊപത്തൊ
ടെ നെത്രാഗ്നിതന്നിൽദഹിച്ചീടിനാൻ‌നിശാചരൻ മാർത്താണ്ഡസ
മനായപുത്രനെയെടുത്തവൾ ത്രസ്തയായ്‌വീൎത്തുവീൎത്തുകരഞ്ഞുകരങ്ങളി
ൽ ചീൎത്തവെദനയൊടുമാശ്രമന്തന്നിൽചെന്നാൾ അശ്രുക്കൾ വീ
ണു വധൂസരയെന്നൊരുനദി വിശ്രുതമായതീൎത്ഥമുണ്ടായിതതുകാലം
വന്നൊരു ഭൃഗുമുനി വൃത്താന്തമെല്ലാംകെട്ടുതന്നുടെപത്നിയൊടു പി
ന്നെയുംചൊദ്യംചെയ്താൻ നിന്നെയിന്നവളെന്നുചൊന്നതാരവനൊ
ടു നിന്നെരാക്ഷസനറിവാനവകാശമില്ലാ നിന്നുടെപരമാൎത്ഥംരാക്ഷ
സനൊടുനെരെ ചൊന്നവൻതന്നെശ്ശപിച്ചീടുവൻനെരെചൊൽനീ
തന്നുടെഭൎത്താവിത്ഥംചൊന്നതുകെട്ടുചൊന്നാൾ വഹ്നിരാക്ഷസനൊ
ടുപറഞ്ഞുകൊടുത്തതും ക്രുദ്ധനായഗ്നിതന്നെശ്ശപിച്ചുഭൃഗുമുനി ശുദ്ധി
യുമശുദ്ധിയുംഭെദമെന്നിയെഭവാൻ സൎവവുംഭക്ഷിച്ചുപോകെന്നതു
കെട്ടനെരം ഹവ്യവാഹനൻതാനുംഭൃഗുവിനൊടുചൊന്നാൻ അന്ന്യാ
യമത്രെഭവാനിന്നെന്നെശ്ശപിച്ചതുനിൎണ്ണയം നരകമുണ്ടസത്യംചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/24&oldid=185313" എന്ന താളിൽനിന്ന് ശേഖരിച്ചത്