താൾ:CiXIV280.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൬ ആരണ്യം

ണമെന്നിതുരഘുവരൻ മെദിനീപിളൎന്നുതാണീടിനാൾവൈദെഹി
യും മെദിനിപാലനൊട്ടുകൊപിച്ചാനതുനെരം പൊന്നുകൊണ്ടൊരു
സീതാതന്നെയുംചമച്ചുടൻ പിന്നെയുംപലയാഗംചെയ്തിതുരഘുവര
ൻ അംബമാരുടെശെഷക്രിയകളതുംചെയ്തു നിൎമ്മലന്മാരായ്തങ്ങൾ
നാൽവൎക്കുംസുതന്മാരാ യെണ്മരുണ്ടവരെയുംവാഴിച്ചനൊരൊദിക്കി
ൽ കന്മഷംലൊകങ്ങൾക്കുതീൎത്തുരാഘവദെവൻ പതിനൊരായിര
ത്താണ്ടിങ്ങിനെധൎമ്മത്തെയും പതിന്നാലുലകവുംപരിപാലിച്ചുവാ
ണാൻ മാരുതിവിഭീഷണന്മാരൊഴിഞ്ഞുള്ളകപി വീരന്മാരൊടുംന
ക്തഞ്ചരവീരന്മാരൊടും ഭക്തരായയൊദ്ധ്യയിൽവീഴുന്നജനത്തൊടും ഭ
ക്തവത്സലൻപ്രാപിച്ചീടിനാൻനിജലൊകം മാനുഷജന്മംലഭിച്ചീടു
കിൽദുഃഖമുണ്ടാം മാനസതാരിൽപരമെശ്വരനെന്നാകിലും ചിന്തി
ച്ചുസദാകാലമീശ്വരധ്യാനം ചെയ്കകുന്തീനന്ദനമന്നഖെദമുണ്ടാകവെ
ണ്ട രാമനാമത്തെസ്സദാകാലവുംജപിക്കയും രാമനെനന്നായുള്ളിൽ
ധ്യാനിച്ചുകൊൾകയെന്നും മാമുനിമാൎക്കണ്ഡെയൻ ധൎമ്മജനൊടു
ചൊല്ലി രാമമന്ത്രവുമുപദെശിച്ചാൻവഴിപൊലെ യാത്രയുമയപ്പി
ച്ചുപൊയിതുമാൎക്കണ്ഡെയ നാസ്ഥയാകെട്ടുതൊഴുതീടിനാർപാണ്ഡ
വരും അക്കാലമിന്ദ്രനൊരുവിപ്രനായപെക്ഷിച്ചാനൎക്കനന്ദനനൊ
ടുകുണ്ഡലകവചങ്ങൾ കൊടുത്താനവനെതുംമടിച്ചീലതുമൂലം കൊടു
ത്താനിന്ദ്രനൊരുവെലുമെന്നറിഞ്ഞാലും അക്കാലംകുരുക്ഷെത്രം ത
ന്നിലുള്ളൊരുവിപ്ര നഗ്നിയുംപരിപാലിച്ചങ്ങിനെമരുവുന്നാൾ അ
രണിയെടുത്തുകൊണ്ടൊടിപ്പൊയൊരുമൃഗ മരണ്യംപുക്കാനെന്നുഭൂ
ദെവൻപറഞ്ഞപ്പൊൾ അടവിതൊറുംനടന്നരണീതിരഞ്ഞവ രിടർ
പൂണ്ടിതുദാഹംമുഴുത്തുചമെകയാൽ പക്ഷിയായ്ചമഞ്ഞുടൻപൊയ്കതൻ
കരെചെന്നു പുക്കിതുധൎമ്മരാജൻധൎമ്മത്തെപ്പരീക്ഷിപ്പാൻ പാനീ
യംതിരഞ്ഞുനീപാരാതെവരികെന്നുദീനതപൂണ്ടുസഹദെവനെനിയൊ
ഗിച്ചാൻ കടുക്കെന്നവൻനീളത്തിരഞ്ഞുപൊയ്കകണ്ടു കുടിപ്പാനായി
ത്തണ്ണീർകൊരിയനെരത്തിംകൽ കുടിച്ചീടൊല്ലായെന്നുകെൾക്കായി
തൊരുമൊഴികുടിച്ചാൻദാഹംകൊണ്ടുമരിച്ചാനവനപ്പൊൾകണ്ടീലസ
ഹദെവൻപൊയവൻതന്നെയിന്നുകൊണ്ടുവാനകുലനീതണ്ണീരെന്നി
തുനൃപൻ എന്നുകെട്ടവനുംപൊയ്ചെന്നിതുപൊയ്കതംകൽ തന്നുടെയ
നുജനെക്കണ്ടിതുനകുലനും ദാഹത്തെക്കെടുത്തീതിൻകാരണംതിരയാ
മെ ന്നാവൊളംപൊടുക്കനെക്കൊരിയാൻതണ്ണീരവൻ കുടിച്ചീടൊ
ല്ലാതണ്ണീർമരിക്കുംനീയുമെങ്കിൽ കടുക്കപ്പൊയ്ക്കൊൾകെന്നുകെൾക്കാ
യിതൊരുമൊഴി മരിക്കിൽദാഹംപൂണ്ടുമരിച്ചീടുകയല്ല തെരിക്കെന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/232&oldid=185522" എന്ന താളിൽനിന്ന് ശേഖരിച്ചത്