താൾ:CiXIV280.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൨൫

നാൾആകുലംതീൎന്നുവന്നാരന്നെരംസുരന്മാരും യൊഷമാർകുലമണി
യാകിയസീതക്കൊരു ദൊഷമില്ലെന്നുസൎവ്വദെവതമാരുംചൊന്നാർ
മൈക്കണ്ണിതന്നെയുടൻകൈക്കൊണ്ടുരഘുവരൻ തൃക്കാക്കൽനിൽക്കു
ന്നൊരുരക്ഷൊനായകനെയും ചൊൽക്കൊണ്ടനിശാചരരാജാവെ
ന്നഭിഷെകം ലക്ഷ്മണനെകൊണ്ടുചെയ്യിച്ചിതുരഘുവരൻ പുഷ്പകവി
മാനവുമെറിനാൻരാമചന്ദ്രൻ അപ്പൊഴുതവൻതന്നെക്കണ്ടിതുദശ
രഥൻസന്തൊഷത്തൊടെവീണുനമസ്കാരവുംചെയ്തു ചിന്തിതംലഭി
ച്ചിതുരാമനെക്കണ്ടമൂലം ആനന്ദിച്ചനുഗ്രഹിച്ചീടിനാൻദശരഥൻ
വെണുന്നവരങ്ങൾനൽകീടിനാർസുരന്മാരുംരക്ഷൊനായകന്മുതലാ
യുള്ളരാക്ഷസരും സുഗ്രീവന്മുതലായവാനരവീരന്മാരും ലക്ഷ്മണകുമാ
രനുംജാനകീദെവിതാനും ഒക്കത്തക്കവെരാമൻപുഷ്പകമെറുന്നെരം
തിക്കിപ്പൊയ്മറഞ്ഞിതുവാനവരെല്ലാവരും മുക്കണ്ണർതാനുംകൈലാ
സംപുക്കുദെവിയുമാ യ്സത്യലൊകവുംപുക്കുധാതാവുംവാണിയുമായ്സ
ത്യതല്പരനായഭഗവാൻദാശരഥിരാഘവനയൊദ്ധ്യപുക്കഭിഷെകവും
ചെയ്തു ലൊകങ്ങൾപതിന്നാലുംപാലിച്ചുവഴിപൊലെ വാഴുന്നകാ
ലത്തിങ്കൽനാലുദിക്കിലുമൊക്ക വാഴുന്നമുനിജനംവന്നിതുകാണ്മാ
നതിൽ കുംഭസംഭവൻപറഞ്ഞമ്പൊടുനിശാചര സംഭവമറിഞ്ഞിതു
രാഘവൻതിരുവടി നാനാതാപസന്മാരുംരാക്ഷസപ്രവരരും വാന
രവീരന്മാരുംപാരാതെനടകൊണ്ടു പുഷ്പകമായവിമാനത്തെയുമയച്ചി
തു പുഷ്പസായകസമനാകിയരഘുവരൻ ജാനകിയൊടുംകൂടികാമലീ
ലയിൽനന്നാ യ്മാനസമിറക്കിനാൻമാനവവീരൻതാനും പുഷ്പബാ
ണാൎത്തിപൂണ്ടുപുളച്ചുകളിക്കുന്നാൾഗൎഭവുമുണ്ടായ്വന്നുജാനിക്കതുകാ
ലം കളഞ്ഞാനപവാദംപെടിച്ചുരഘുവരൻ വിളങ്ങീടിനസീതാദെ
വിയെയവളുംപൊയ്വാല്മീകിമുനിതന്റെയാശ്രമമതിൽവാണാൾകാ
മ്യന്മാരായകുമാരന്മാരുമുണ്ടയ്വന്നു ആദരാൽകുശലവന്മാരായപൈ
തങ്ങൾക്കു ജാതകൎമ്മാദിയൊക്കെചെയ്തിതുവാല്മീകിയും താൻതന്നെ
ചമച്ചരാമായണമായകാവ്യംശാന്തന്മാരായകുമാരന്മാരെപ്പഠിപ്പിച്ചുമ
ധുനന്ദനനായലവണൻതന്നെക്കൊന്നുമധുരാപുരിയുംവാണിരുന്നു
ശത്രുഘ്നനും അശ്വമെധത്തിനാശുകൊപ്പിട്ടുരഘുവരൻ നിശ്ശെഷംനി
ശിചരവാനരന്മാരുംവന്നു മാനവവീരന്മാരുംതാപസശ്രെഷ്ഠന്മാരും
ക്ഷൊണീനിൎജ്ജരന്മാരുംനിൎജ്ജരന്മാരുംവന്നു അക്കാലംകുശലവന്മാ
രായതനയന്മാർ ശിക്ഷയിൽരാമായണംചൊല്ലിയതുകെട്ടു രാഘ
വൻതന്റെമക്കളെന്നറിഞ്ഞതുമൂലംരാകെന്ദുമുഖിതന്നെവരുത്തിരണ്ടാ
മതും നീയിനിയൊരുദിനമെല്ലാരുംകാണുംവണ്ണം തീയിൽചാടുകവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/231&oldid=185521" എന്ന താളിൽനിന്ന് ശേഖരിച്ചത്