താൾ:CiXIV280.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൨൩

വെജീവിച്ചിതുരാവണൻതന്റെപടചത്തതാഴിയിലിട്ടിട്ടാവതില്ലാതെ
വന്നുജീവിപ്പാനതുദൈവംചുട്ടിതുലംകാപുരം വാനരപ്രവരന്മാർപെ
ട്ടന്നുപുറപ്പെട്ടുകുംഭനുംപടയുമാ യ്ശൊണിതാക്ഷനുംവിരൂപാക്ഷനും
യൂപാക്ഷനും മാനിയാംപ്രജംഘനുംമരിച്ചാരതുനെരം വാനരപ്രവ
രന്മാർകൊന്നുകൊന്നവരൊടു മാനമെറീടുംരക്ഷൊബലവും മരിച്ചു
തെ അഗ്രെവന്നെതിൎത്തിതുകുംഭനുമതുനെരം സുഗ്രീവനവനെയും
നിഗ്രഹിച്ചിതുവെഗാൽ അഗ്രജന്മരിച്ചപ്പൊളെതിൎത്താൻനികുംഭനും
ഉഗ്രനാംവായുപുത്രനവനെക്കുലചെയ്താൻ ഖരനന്ദനൻമകരാക്ഷ
നുംപുറപ്പെട്ടുപൊരുതുരാമശരമെറ്റുപൊയ്സ്വൎഗ്ഗംപുക്കാൻ മായമെറി
ടുന്നൊരുമെഘനാദനുമപ്പൊൾ മായാസീതയെകൊന്നാൻമാരുതികാ
ൺ്കത്തന്നെരാഘവൻതന്നൊടതുമാരുതിയറിയിച്ചാൻ ആകുലപ്പെട്ടു
രാമദെവനുമതുനെരംകണ്ടിതുപരിഭഭ്രമായതുവിഭീഷണൻ മണ്ടി
ചെന്നരചനെതൊഴുതങ്ങുണൎത്തിച്ചാൻ കണ്ടതാരിന്ദ്രജിത്തിൻമായ
കൾകപികളെകണ്ടിക്കാർകുഴലിയെകൊന്നതുമായയെത്രെ തണ്ടാർ
മാതിനെയാൎക്കുംകൊന്നുകൂടുകയില്ല പണ്ടെചാപല്യമുണ്ടുവാനരന്മാ
ൎക്കുനൂനം തക്കത്തിൽനികുംഭിലപൂക്കിപ്പൊൾമെഘനാദൻ ഒക്കവെ
കഴിച്ചീടുംതന്നുടെഹൊമമെന്നാൽ പിന്നെമറ്റൊരുവൎക്കുമാവതില്ല
വനൊടുമുന്നെനാമതുചെന്നുമുടക്കികൊള്ളുന്നാകി ലിന്നെരാവണി
തന്നെകൊന്നീടാമറിഞ്ഞാലും പിന്നെരാവണൻതാനുംമരിച്ചാനെ
ന്നെവെണ്ടുപൊരികഹനുമാനുംലക്ഷ്മണകുമാരനുംപൊരിനുവിരുതുള്ള
വാനരവീരന്മാരുംസത്വരംനക്തഞ്ചരനിത്തരംപറഞ്ഞപ്പൊൾ ചി
ത്തമാൽതീൎന്നുപുരുഷൊത്തമനരുൾചെയ്തു എങ്കീൽവൈകാതെചെ
ന്നുരാവണിതന്നെകൊന്നു സംകടംകെടുക്കുന്നു രാഘവനയച്ച
പ്പൊൾലക്ഷ്മണകുമാരനുംമാരുതിമുതലായ മൎക്കടവീരന്മാരുംരാവണ
സഹജനുംഒക്കത്തക്കവെചെന്നുപുക്കിതുനികുംഭിലരക്ഷൊവാഹിനി
യതുകണ്ടുസംഭ്രമംപൂണ്ടുചുറ്റുംവമ്പടനിൎത്തിചൊൽക്കൊണ്ടമെഘനാ
ദൻകുറ്റമെന്നിയെഹൊമംതുടങ്ങിയതുനെരം പറ്റലർകുലകാലൻ
മാരായകപിവീരർചുറ്റുംനിന്നണഞ്ഞുപൊർതുടങ്ങിഭയംകരം മാരി
നെർപൊഴിഞ്ഞീതുബാണങ്ങൾകുമാരനും മാരുതിപ്രമുഖരാംവാനര
പ്രവരരുംമാമലമരാമരംവലിയശിലകളും തൂമയൊടുടനുടൻതൂകിനാ
നതുനെരംഅടുത്തനിശാചരർതിരിച്ചുഭയത്തിനാലെടുത്തുവില്ലുമംപു
മന്നെരംമെഘനാദൻഅടുത്തശത്രുക്കളെയകറ്റിയൊഴിഞ്ഞിനി മുടി
ച്ചുകൂടാഹൊമംമുടക്കുമെത്രെയിവർ നടിച്ചുവന്നാരെന്നുനിനച്ചുമെ
ഘനാദൻഅടുത്തുബാണജാലംപൊഴിച്ചുതുടങ്ങിനാൻ അടുത്തുമുൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/229&oldid=185519" എന്ന താളിൽനിന്ന് ശേഖരിച്ചത്