താൾ:CiXIV280.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൪ ആരണ്യം

പിൽക്കണ്ടു വൈരിയാംമായാവിയെ ഒടുക്കിടെണമിനിക്കടുക്കെ
ന്നെന്നുനന്നായടുത്തുനിന്നുയുദ്ധംതുടങ്ങികുമാരനും പടുത്വമൊടുശ
രമെടുത്തുതൊടുത്തുടൻവലിച്ചുനിറച്ചയച്ചീടിനാൻനക്തഞ്ചരർ മല
ച്ചീടുന്നുചത്തുചൊരയുംപലവഴി യൊലിച്ചീടുന്നുമെഘനാദനുമതു
കണ്ടുചലിച്ചീടുന്നുചിത്തംരാഘവസഹജനും ജ്വലിച്ചീടുന്നുകൊപം
രാവണതനയനും ഫലിച്ചീടുന്നുമനൊരഥമായുള്ളതെല്ലാംരാഘവസ
ഹജനുംരാവണതനയനുംവെഗമൊടടുത്തുചെയ്തീടിനയുദ്ധംപൊലെ
പണ്ടുകീഴുണ്ടായതുമില്ലിനിമെലിലെങ്ങു മുണ്ടാകയില്ലയെന്നുംനിൎണ്ണ
യിച്ചുരചെയ്യാംമൂന്നുരാപ്പകൽപിരിഞ്ഞിടാതെപൊരുതപ്പൊൾ മൂന്നു
ലൊകത്തുമുള്ളൊരാപത്തുമൊടുങ്ങിതെദെവകൾ പുഷ്പവൃഷ്ടിചെയ്തൊ
ക്കസ്തുതിക്കയുംദെവികൾപാടുകൂത്തുംതുടങ്ങിസന്തൊഷത്താൽ ദെവ
കൾപെരിംപറയടിച്ചനാദംകെട്ട രാവണനുണ്ടായൊരുസങ്കടംപ
റയാമൊമക്കളുംമരുമക്കൾതമ്പിമാരമാത്യരും മുഷ്കരന്മാരായുള്ളപട
നായകന്മാരുംമിക്കതുമൊടുങ്ങിയനെരത്തുദശാനനൻ ദുഃഖത്തെയട
ക്കിസ്സന്നദ്ധനായ്പുറപ്പെട്ടുമുൻപിനാൽമൂലബലാദ്യഖിലരക്ഷൊഗണം
വൻപടയൊടുംപാതാളത്തിങ്കൽനിന്നുവന്നാർ പംകജനെത്രൻപ
ന്തിരണ്ടുനാഴികകൊണ്ടുസംഖ്യയില്ലത പടയൊക്കെവെയൊടുക്കിനാൻ
രാവണൻതന്റെമുൻപിൽ മരിച്ചുമഹൊദരൻ ദെവവൃന്ദാരാതീന്ദ്ര
നാംമഹാപൎശ്വൻതനും രാഘവൻതിരുവടിതൻതിരുമുൻപിൽചെ
ന്നുവെഗെനശസ്ത്രാവലിതൂകിനാൻദശാനനൻ പാരിൽനിന്നരച
നുംതെരിൽനിന്നരക്കനുംപൊരതികൊടുപ്പമായ്ചെയ്തതുകണ്ടുവിണ്ണൊ
ർപാരമുണ്ടിളപ്പമെന്നറിഞ്ഞുപുരന്നരൻ തെരുമായ്ചെൽകയെന്നുമാ
തലിയൊടുചൊന്നാൻമാതലികൊണ്ടുവന്നതെരതിൽകരയെറി ചെത
സിതെളിഞ്ഞുപൊർതുടങ്ങിരഘുവരൻരാമരാവണരണസാമ്യംചൊ
ല്ലുകിലതുരാമരാവണരണതുല്യമെന്നതുചൊല്ലാം നൂറൊളംതലയറു
ത്തിട്ടിതുരഘുവരൻപൊരിനുകുറഞ്ഞുതില്ലെള്ളൊളംദശമുഖൻ ആറെ
ഴുദിനംപിരിയാതെനിന്നൊരുപൊലെ ഘൊരമായ്പൊരുതപൊരെങ്ങി
നെപറയുന്നുആദിത്യഹൃദയമാംമന്ത്രത്തെയുപദെശി ച്ചാധിതീൎത്തിതു
കുംഭസംഭവനായമുനി രാഘവൻബ്രഹ്മാസ്ത്രവുമയച്ചാനതുകൊണ്ടു
രാവണൻമരിച്ചുവീണിടിനാനവനിയിൽൟരെഴുപതിന്നാലുലൊക
വുംതെളിഞ്ഞുതെഘൊരനാംദശമുഖൻമരിച്ചനിമിത്തമാ യ്നാരിമാർ
മുറവിളിതുടങ്ങിലങ്കതന്നിൽ ധീരനാംവിഭീഷണൻപറഞ്ഞുദുഃഖം
തീൎത്താൻ ചെയ്തിതുശെഷക്രിയസൎവവുംവിഭീഷണൻ കൈതവം
മറിയാതജാനകിയതുനെരം രാഘവനിയൊഗത്താലഗ്നിയിൽമുഴുകി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/230&oldid=185520" എന്ന താളിൽനിന്ന് ശേഖരിച്ചത്