താൾ:CiXIV280.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൨ ആരണ്യം

ടുംചൂഡാരത്നവുംനൽകി മാനവവീരനൊടുവൃത്താന്തംചൊന്നശെ
ഷം വാനരപ്പടയൊടൂകൂടരാഘവദെവൻ ദക്ഷിണസമുദ്രത്തിന്നു
ത്തരതീരംപുക്കാൻ തൽക്ഷണംദശഗ്രിവൻതന്നൊടുവിഭീഷണൻ
നല്ലതുപറഞ്ഞതുകെളാഞ്ഞുദശാനനൻ നല്ല്ലനാംവിഭീഷണൻരാഘ
വൻതന്നെക്കണ്ടാൻ ലംകാനായകനെന്നുലക്ഷ്മണൻതന്നെക്കൊണ്ടു
ശംകകൂടാതെചെയ്യിച്ചീടിനാനഭിഷെകം സെവിച്ചുവരുണനെക്കാ
ണാഞ്ഞുരഘുവരൻ കൊപിച്ചുതൊടുത്തിതുപാവകമായശരം പെടി
ച്ചുവരുണനുംതൃക്കാൽവണങ്ങീട്ടു ശൊഭിച്ചചിറയിട്ടുകൊള്ളുവാ
ൻവഴിനൽകി അസ്ത്രത്തെമരുകാന്താരത്തിലെക്കയച്ചിട്ടു ഭദ്രമാംരാ
ജ്യമാക്കിച്ചമച്ചാനവിടവുംകെട്ടിനാൻനളൻചിറയഞ്ചുവാസരംകൊ
ണ്ടു മുട്ടിതുലംകതന്റെവടക്കെഗൊപുരത്തിൽ വിസ്താരമുണ്ടുചിറപ
ത്തുയൊജനവഴി ചിത്രമായൊരുനൂറുയൊജനനീളമുണ്ടു വടക്കെ
ഗൊപുരത്തിന്മുകളിൽകരയെറി പടക്കൊപ്പുകൾകണ്ടുരാവണനിരി
ക്കുംപൊൾ അടൎത്തുകൊണ്ടുപൊന്നുസുഗ്രിവൻകിരീടങ്ങൾനടിച്ചുപു
റപ്പെട്ടുരാക്ഷസപ്പടയെല്ലാം വാനരരാക്ഷസന്മാർതങ്ങളിൽപൊരുത
പൊരാനനമായിരമുള്ളവനുപറയാമൊ വെഗത്തൊടടുത്തിട്ടുമെഘ
നാദനപ്പൊൾ നാഗാസ്ത്രംപ്രയൊഗിച്ചുരാമാദികളെവെന്നാൻവ
ന്നിതുഗരുഡനുമന്നെരമവിടെക്കു പന്നഗശരങ്ങളുംസന്നമായ്വന്നുകൂ
ടി വീരനാംധൂമ്രാക്ഷനെമാരുതികുലചെയ്താൻ വീറുള്ളവജ്രദംഷ്ട്രൻത
ന്നെയംഗദൻകൊന്നാൻ വൻപനാമകംപനുമന്തകപുരിപുക്കാൻ
അൻപൊഴിഞ്ഞൊരുവായുസംഭവൻതന്റെകയ്യാൽ നീലനുംപ്രഹ
സ്തനെക്കൊന്നുഭൂമിയിലിട്ടാൻ നീലമാമലപൊലെരാവണൻപുറ
പ്പെട്ടാൻ രാമനൊടെറ്റുതൊറ്റുരാവണൻപുരിപുക്കാൻ ഭീമതയുള്ള
കുംഭകൎണ്ണനെയുണൎത്തീനാൻ അവനുംപൊന്നുവന്നുരാമസായകങ്ങ
ളെ റ്റവനിതന്നിൽവീണുമരിച്ചാനതുനെരം കൊന്നിതുനരാന്തക
ൻതന്നെയുംബാലിപുത്രൻ വന്നൊരുദെവാന്തകൻ തന്നെമാരുതി
കൊന്നാൻ ചൊല്ലെറുംമഹൊദരൻതന്നെനീലനുംകൊന്നാൻ വല്ല
ഭമെറുംത്രിശിരാവിനെഹനുമാനും മൎക്കടപ്രവരനാമൃഷഭൻതന്നൊ
ടെറ്റാൻ മുഷ്കരൻമഹാപാൎശ്വൻകൊന്നിതുവായുപുത്രൻപ ങ്‌ക്തിക
ന്ധരൻതന്റെനന്ദനതികായൻ അന്തകപുരിപുക്കുലക്ഷ്മണബാ
ണംകൊണ്ടെ കണ്മായമെറയുള്ളൊരിന്ദ്രജിത്തായവീരൻ ബ്രഹ്മാ
സ്ത്രംകൊണ്ടുരാമാദികളെമൊഹിപ്പിച്ചാൻ ബ്രഹ്മനന്ദനനായജാം
ബവാൻനിയൊഗത്താൽ നിൎമ്മലനായകപിവീരനഞ്ജനപുത്രൻ
മാരുതികൊണ്ടുവന്നാനൌഷധമഹാമല പൊരതിൽമരിച്ചവരൊക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/228&oldid=185518" എന്ന താളിൽനിന്ന് ശേഖരിച്ചത്