താൾ:CiXIV280.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൨൧

ലെപൊയീടുന്നെരം മായമെറീടുംഛായാഗ്രഹണീതന്നെക്കൊന്നുവാ
യുനന്ദനൻത്രികൂടാചലൊപരിവീണാൻ ലംകാശ്രീതന്നെത്താഡിച്ച
വൾതന്നനുഗ്രഹാൽശംകകൂടാതെനശികൃശനായകംപുക്കാൻ ലംക
യിലുള്ളവിശെഷങ്ങളുംകണ്ടുകണ്ടു പംകജമുഖിവാഴുമുദ്യാനമകംപു
ക്കാൻ ശിംശപാവൃക്ഷത്തിന്മെലെതുമെയിളകാതെ ശൈശവവെ
ഷംപൂണ്ടുമരുവീടിനനെരം രാവണൻശൃംഗാരകൊലാഹലത്തൊടെ
വന്നു ദെവിയൊടനുസരിച്ചൊരൊന്നെപറഞ്ഞതും ജാനകിദശാന
നൻതന്നൊടുപറഞ്ഞതുംമാനസകൊപത്തൊടെദുഷ്ടനാനിശാചരൻ
ദെവിയെവെട്ടിക്കൊൽവാനൊങ്ങുംപൊൾമണ്ഡൊദരീ രാവണൻ
തന്നെപ്പിടിച്ചടക്കിനിൎഭത്സിച്ചു സത്വരംകൊണ്ടുപൊയവാറുമെല്ലാമെ
കണ്ടു ചിത്തകൌതുകത്തൊടുമിറങ്ങിത്തൊഴുതവൻ വിശ്വനായകൻ
തന്റെവൃത്താന്തമൊക്കച്ചൊല്ലി വിശ്വാസംവരുത്തിയൊട്ടാശ്വസി
പ്പിച്ചശെഷം അംഗുലീയവുംകൊടുത്തടയാളവുംപറ ഞ്ഞംഗനാരത്ന
ത്തൊടുചൂഡാരത്നവുംവാങ്ങി വന്ദിച്ചുവിടവഴങ്ങിച്ചുസന്താപംതീൎത്തു
നന്ദനസമാനമാമുദ്യാനഭംഗംചെയ്താൻഉദ്യാനപാലന്മാരെയൊക്ക
വെതച്ചുകൊന്നാൻ വൃത്താന്തംകെട്ടനെരംക്രുദ്ധനാംദശാനനൻ അ
യച്ചുനൂറായിരംകിംകരന്മാരെയപ്പൊൾ അയച്ചാനവർകളെകാലനൂ
ൎക്കരക്ഷണാൽ പഞ്ചസെനാപന്മാരെയയച്ചാനവരെയും പഞ്ചത്വം
ചെൎത്തീടിനാൻപഞ്ചാസ്യപരാക്രമൻ ഉന്നതന്മാരായുള്ളമന്ത്രിനന്ദന
ന്മാരെ പിന്നെയുമെഴുപെരെയയച്ചാൻദശാനനൻ വന്നൊരുപട
യൊടുമെഴുപെരെയുംതച്ചു കൊന്നിതുപരിഘത്താലഞ്ജനാതനയനും
രക്ഷൊനായകൻതന്റെപുത്രനാകിയവീര നക്ഷനാംകുമാരനങ്ങടു
ത്താൻപടയൊടെതൽക്ഷണമവനെയുംകൊന്നതുകെട്ടനെരംരക്ഷൊ
നാഥനുവന്നകൊപമെന്തൊന്നുചൊല്ലു കൊപത്തൊടിന്ദ്രജിത്തമടു
ത്തുയുദ്ധംചെയ്താൻ ശൊഭിച്ചദിവ്യാസ്ത്രങ്ങളെറ്റവുംപ്രയൊഗിച്ചാ
ൻ ബ്രഹ്മാസ്ത്രംകൊണ്ടുബന്ധിച്ചീടിനാനതുനെരം സമ്മൊഹംപൂ
ണ്ടപൊലെകിടന്നുഹനുമാനം രാവണൻതന്നെക്കണ്ടുപറഞ്ഞാനവ
സ്ഥകൾ ദെവവൈരിയുമതുകെട്ടുടൻനിയൊഗിച്ചാൻ വാലിന്മെ
ലഗ്നികൊളുത്തീടുകന്നതുനെരം ചെലകൾകൊണ്ടുചുറ്റിക്കൊളുത്തീ
ടിനാർതീയും മാരുതിയെഴുന്നൂറുയോജനലംകാരാജ്യ മാരൂഢകൊപ
ത്തൊടുംചുട്ടുപൊട്ടിച്ചാനെല്ലൊ താരിൽമാതിനെക്കണ്ടുപറഞ്ഞുരണ്ടാമ
തും വാരിധിതന്നിൽതീയുംപൊലിച്ചുചാടീടിനാൻ ദക്ഷിണസമുദ്ര
ത്തിന്നുത്തരതീരെവന്നു ദക്ഷനംവായുപുത്രൻവാനരപ്പടയൊടും ക
ണ്ടെൻജാനകിയെഞാനെന്നുണൎത്തിച്ചശെഷം തണ്ടാർമാനിനിചൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/227&oldid=185517" എന്ന താളിൽനിന്ന് ശേഖരിച്ചത്