താൾ:CiXIV280.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൧൩

ത്തിൻവെഗംപൂണ്ടതെരതിലിരിക്കുംപൊൾഅശ്വത്ഥപത്രമിത്രയുണ്ടെ
ന്നാനൃതുപൎണ്ണൻ അന്യൊന്യംപഠിച്ചപ്പൊൾനളനുംകലിവെറാ
യ്മന്നവൻവിദൎഭരാജ്യത്തിനുചെന്നനെരം സുന്ദരിയായദമയന്തിയുംന
ളനുമാ യ്മന്ദിരംപുക്കുരാജ്യംപാലിച്ചുവഴിപൊലെ പുഷ്കരനെയുംപി
ന്നെനിഗ്രഹിച്ചുൎവീതല മൊക്കത്താനടക്കിവാണീടിനാൻചിരകാ
ലം ദുഃഖങ്ങൾപണ്ടുമുള്ളൊൎക്കുമുണ്ടായിട്ടുണ്ടു മന്ന ദുഃഖിക്കവെണ്ടമെലി
ൽനല്ലതുവന്നുകൂടും ധൎമ്മജൻതനിക്കക്ഷഹൃദയംപഠിപ്പിച്ചിട്ടമ്മുനി
മറഞ്ഞപ്പൊൾനാരദനെഴുനെള്ളി തീൎത്ഥത്തിൻമഹിമകളൊട്ടൊഴിയാ
തെയൊക്ക ത്തിൎത്തരുൾചെയ്തുമുനിനായകൻമറഞ്ഞപ്പൊൾ പാൎത്ഥി
വൻധൌമ്യനൊടുപിന്നെയും ചൊദിക്കയാൽ തീൎത്ഥമാഹാത്മ്യമരുൾ
ചെയ്തിതുധൌമ്യൻതാനും രൊമെശനെഴുനെള്ളിപാൎത്ഥന്റെവിശെ
ഷങ്ങൾ ആമൊദംവരുമാറുധൎമ്മജനൊടുചൊന്നാൻ ദെവെന്ദ്രനി
യൊഗവുമറിയിച്ചവരുമാ യ്പൊയിതുതീൎത്ഥസ്നാനംചെയ്വാനെന്നൊ
രുംപെട്ടാർ പൊയിതുപാണ്ഡവരുംരൊമെശനൊടുംകൂടി പൊയിതുദു
രിതങ്ങൾമായാമൊഹവുംതീൎന്നുഗംഗയുംസരസ്വതിയമുനാകുരുക്ഷെ
ത്രം സംഗനാശനമായപുഷ്കരംപ്രഭാസവും ആടിനാരവിടുന്നുകണ്ടി
തുകൃഷ്ണൻതന്നെ കെടുകൾതീരുമെന്നുമാധവനരുൾചെയ്തു പൊയി
തങ്ങവിടുന്നുരൊമെശനൊടുംകൂടിമായവെറിട്ടമ്മുനിപറഞ്ഞുപുരാണ
ങ്ങൾ നരനാരായണന്മാരാലയമായിട്ടുള്ള പെരിയബദൎയ്യാഖ്യമാശ്ര
മമകംപുക്കാർ കണ്ടിതുഘടൊല്ക്കചൻതന്നെയുമവിടുന്നു ഉണ്ടായിസ
ന്തൊഷവുമവർകൾക്കതുകാലം മന്ദമായ്പണ്ടുകെട്ടിട്ടില്ലാതഗന്ധത്തൊ
ടും വന്നാനങ്ങൊരുവായുഭീമനൊടതുനെരംസുന്ദരീപാഞ്ചാലിയുംചൊ
ല്ലിനാളൊരുപുഷ്പം തന്നുടെപരിമളമായതുമതിനെനീ ചെന്നുകൊ
ണ്ടന്നുമമനൽകെണമെന്നനെരം ഭീമനുംഗദയുമായ്നടന്നുഹനുമാനും
പ്രെമമുൾക്കൊണ്ടുമുതുവാനരവെഷംപൂണ്ടാൻ മാൎഗ്ഗവുംമുട്ടിച്ചവനി
രിക്കുംനെരംഭീമൻ മാൎഗ്ഗംനൽകിനിക്കങ്ങുനീങ്ങുകെന്നുരചെയ്തു നീ
ങ്ങുവാനരുതെതുംഗദയാൽനീക്കിക്കളവാങ്ങിനിന്നാശുചാടിക്കടന്നീട
ല്ലയായ്കിൽ നീക്കുവൻഭാവിച്ചിട്ടുനീങ്ങാഞ്ഞൊരനനന്തരംനൊക്കി
യാൻകടക്കയുമരുതുനിരൂപിച്ചാൽഇക്കുലംതന്നിലുള്ളൊരഗ്രജനിനി
ക്കുണ്ടു മൎക്കടവൃദ്ധൻതന്റെവാലൊടുങ്ങുന്നെടത്തു കൂടിപ്പൊയീടാമെ
ന്നിട്ടെറിയവഴിചെന്നുകൂടവാൽനീണ്ടുകൊണ്ടിട്ടൊടുങ്ങിക്കൂടായ്കയാ
ൽ സന്ദെഹംമനക്കാംപിലുണ്ടായിട്ടവൻചെന്നു വന്ദിച്ചുഹനുമാനു
മവനൊടുര ചെയ്താൻചെന്നുനീസൌഗന്ധികംപറിച്ചുകൊണ്ടുപൊ
ന്നാൽ നിന്നെക്കൊന്നീടുമതുകാക്കുന്നനിശാ ചരർ എന്നതിന്നുപദെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/219&oldid=185509" എന്ന താളിൽനിന്ന് ശേഖരിച്ചത്