താൾ:CiXIV280.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൪ ആരണ്യം

ശംചൊല്ലുവാനിരുന്നുഞാൻചൊന്നവണ്ണംനീചെന്നുകൊണ്ടുപൊ
ന്നാലുമിനി എന്നവനയച്ചപ്പൊൾവന്ദിച്ചുഭക്തിയൊടെ നിന്നിത
ഞ്ജനാസുതൻമുന്നിലാമ്മാറുതദാ വാരിധിചാടിയൊരുനെരത്തെരൂ
പംകാണ്മാൻ മാരുതികാമിച്ചതുനെരത്തുവായുപുത്രൻ കണ്ടുകൊണ്ടാ
ലുമെന്നുനിന്നതുനെരംഭീമൻ കണ്ടുപെടിച്ചുകൂപ്പിസ്തുതിച്ചുനിന്നനെ
രം പെടിക്കവെണ്ടയെതുമെന്നനുഗ്രഹംചെയ്തു ഗാഢപ്രെമത്തൊട
യച്ചീടിനാൻകപിവരൻ ഉന്നതനായഭീമസെനനുംസൌഗന്ധികം
മന്ദമെന്നിയെചെന്നുപറിച്ചീടുന്നനെരം എതിൎത്തരാക്ഷസരെക്കൊ
ന്നിതുഭീമസെനൻ എതിൎത്തുഗന്ധൎവ്വന്മാരസംഖ്യംപടയൊടും അവ
രെയൊരുജാതിജയിച്ചുകൊണ്ടുപൊന്നാനവനെക്കാണാഞ്ഞിട്ടുശൊ
കിച്ചുയുധിഷ്ഠിരൻ ഒട്ടെടംചെല്ലുന്നപ്പൊൾകണ്ടവനൊടുംകൂട പ്പെ
ട്ടന്നുപൊന്നുവന്നിങ്ങാശ്രമംപുക്കശെഷം ഇന്ദ്രമന്ദിരംപുക്കൊരിന്ദ്ര
നന്ദനൻതാനും ഇന്ദ്രാദിദെവകളൊടസ്ത്രവുംപഠിച്ചുടൻ ഇന്ദ്രവൈ
രികളെയുംനിഗ്രഹിച്ചവടെനി ന്നിന്ദ്രസൊദരനെയുമുൾക്കാംപിൽ
ചെൎത്തുനന്നാ യയ്യാണ്ടുചെന്നശെഷംധൎമ്മജൻതന്റെകാക്കൽ പ
യ്യവെനമസ്കരിച്ചീടിനാൻധനഞ്ജയൻ ഐവരുംപാഞ്ചാലിയുംഭൂ
ദെവവരന്മാരും ദൈവജ്ഞന്മാരായുള്ളമാമുനിജനങ്ങളുംഒക്കത്തക്കൊ
രുമിച്ചുദുഃഖം തീൎന്നിരിക്കുംപൊൾ മുഷ്കരനായുള്ളൊരുപെരിംപാപൊ
രുദിനം പടുമാനസനായഭീമൻതന്നുടലെല്ലാം മുടിയൊടടിയിടമുഴുവ
ൻ ചുറ്റിക്കൊണ്ടാൻ വാനവർകൊനങ്ങൊരുദീനനായ്മറഞ്ഞപ്പൊ
ൾ വാനുലകടക്കിവാണിരുന്നുനഹുഷനും മാനിനിയായശചീദെവി
യെപ്പുണരാഞ്ഞു മനസതാപത്തൊടുംപലനാൾചെന്നശെഷം താ
പസന്മാരെക്കൊണ്ടുതണ്ടെടുപ്പിച്ചുംകൊണ്ടു ഭൂപതിവരുന്നാകിൽപു
ൽകാമെന്നവൾചൊന്നാൾ മഹിമയെറീടുന്നമാമുനിമാരെക്കൊണ്ടുന
ഹുഷൻപള്ളിത്തണ്ടുമെടുപ്പിച്ചെഴുനെള്ളിഅംഗുഷ്ഠമാത്രമായുള്ളഗസ്ത്യ
ൻനടയ്കായാ ലംഗത്തിൽചവിട്ടിനാൻനഹുഷനതുനെരം അംഗജ
ശരമെറ്റിട്ടംഗനമാരിലെറ സ്സംഗമമുണ്ടാകകൊണ്ടുമത്തനായുള്ളനീയും
പാരിച്ചപെരിംപാപായ്വനത്തിൽക്കിടക്കെന്നു പൂരിച്ചകൊപത്തൊ
ടുമഗസ്ത്യൻശപിക്കയാൽപലനാൾകാട്ടിൽക്കിടന്നീടിനാൻനഹുഷ
നുംബലവാന്മാരുതിയെച്ചുറ്റിനാൻശാപംതീൎപ്പാൻ ധൎമ്മജന്മാവുതാ
നുംനഹുഷനൃപെന്ദ്രനുംധൎമ്മാധൎമ്മങ്ങൾതമ്മിൽപ്പറഞ്ഞൊരനന്തരംമൊ
ക്ഷംവന്നിതുനഹുഷാഖ്യനാംനൃപെന്ദ്രനും സാക്ഷാൽശ്രീനാരായണ
ൻഗൊവിന്ദൻതിരുവടിപാണ്ഡവന്മാരെക്കാണ്മാനെഴുനെള്ളിയനെ
രം പാണ്ഡവന്മാരുംകണ്ടുസന്തൊഷത്തൊടുംകൂട ക്കാനനഭുവിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/220&oldid=185510" എന്ന താളിൽനിന്ന് ശേഖരിച്ചത്