താൾ:CiXIV280.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൨ ആരണ്യം

ത്താൽ പുഷ്കരവിലൊചനയാകിയദമയന്തി ദുഃഖിച്ചുപിൻപെചെ
ന്നുവസ്ത്രവുംകൊടുത്തപ്പൊൾ രാത്രിയിലൊരുപെരുവഴിയംപലംത
ന്നിൽ പാൎത്ഥിവൻപത്നിയുമായ്വസിച്ചീടിനനെരം ഭൎത്താവാംന
ളനൃപൊത്സംഗസീമനികനി ഞ്ഞുത്തമാഗവുംചെൎത്തുനിദ്രയുംപൂണ്ടാ
ളവൾചിത്തവിഭ്രമംകൊണ്ടുമത്തനാംനൃപൊത്തമൻ നിദ്രാണയായീടു
ന്നഭദ്രയാംഭാൎയ്യതന്നെ രാത്രിയിലുപെക്ഷിച്ചുപിന്നെയുംപൊയാനവൻ
ആൎത്തയായവൾകരഞ്ഞുഴന്നുനടക്കുംപൊൾഭക്ഷിപ്പാനടുത്തൊരുപെ
രിംപാപിനെക്കൊന്നു രക്ഷിച്ചാനപ്പൊളൊരുകാട്ടാളൻദൈവവ
ശാൽ എന്നൊടുകൂടിസ്സുഖിച്ചിവിടെ യിരിക്കെന്നാൻ നിന്നെഞാൻ
ഭരിച്ചുകൊണ്ടീടുവനെന്നുംചൊല്ലിമന്മഥവിവശനയടുത്തുകാട്ടാളനും
നിൎമ്മലാംഗിയുംശപിച്ചവനെക്കൊന്നീടിനാൾ—പാന്ഥന്മാരൊടുകൂടി
ചെദിരാജ്യത്തീൽ ചെന്നുതാന്തയായ്മാതാമഹിയരികെവാണീടിനാ
ൾ ബുദ്ധിനെരല്ലായ്കയാൽപത്നിയെയുപെക്ഷിച്ചു പൃത്ഥ്വീപാലകൻ
മഹാരണ്യാന്തെപൊകുന്നെരം കാട്ടുതീപിടിപെട്ടുനാലുദിക്കിലുംമഹ
ൽ കാഷ്ഠമുണ്ടതിന്മദ്ധ്യെനില്ക്കുന്നിതതുതന്മെൽ ഇരുന്നുകാൎക്കൊടകൻ
കരയുന്നതുകണ്ടു പരന്നൊരഗ്നിയുടെനടുവെചെന്നുനളൻ എടുത്തുകാ
ൎക്കൊടകൻതന്നെയുംകൊണ്ടുപൊന്നാൻ കൊടുത്താനൊരുദിവ്യവ
സ്ത്രവുമതുനൃപ നുടുത്തനെരംനെരായ്വന്നിതുബുദ്ധിയുമൊട്ടടുത്തുമെവു
മയൊദ്ധ്യാപുരംപുക്കുനളൻ ഋതുപൎണ്ണനുംനളൻതന്നുടെഗുണംകണ്ടു
പഥികജനങ്ങൾക്കുഭൊജനംകൊടുപ്പാനാ യ്പാചകനാകിവെച്ചു
കൊണ്ടിതുസന്തൊഷിച്ചു രാജാവെന്നൊരുവരുമറിഞ്ഞീലതുകാലം
ശക്രനുംവരുണനുമഗ്നിയുംകുബെരനു മുൾക്കാംപുതെളിഞ്ഞുനൽകീ
ടിനവരങ്ങളാൽ അരിയുംതീയുമുപ്പുംവിറകുംകൂടാതെയും വിരവിൽ
വെണ്ടുവൊളംചൊറവനുണ്ടാക്കീടും അതുകണ്ടത്യത്ഭുതംപൂണ്ടിതുമഹാ
ജനം പൃഥിവീശ്വരനായവിദൎഭനതുകാലം അയച്ചുചാരന്മാരെരാജ്യ
ങ്ങൾതൊറുമപ്പൊൾ നിയുക്തന്മാരായൊരുചാരന്മാരന്വെഷിച്ചാർ
നളനുണ്ടയൊദ്ധ്യയിലെന്നറിഞ്ഞവർകളും തെളിവൊടുഴറിച്ചെന്ന
വസ്ഥയറിയിച്ചാർ വിദൎഭൻചെദിരാജ്യസ്ഥിതയാമവൾതന്നെ വി
ദിത്വാകൂട്ടിക്കൊണ്ടുപൊയിതുസമ്മൊദത്താൽ തന്നുടെമകളായദമയ
ന്തിക്കുനൃപൻ പിന്നെയുംമുതൃത്തിതുകല്യാണംമുന്നെപ്പൊലെ ഉണ്ടു
പൊലിന്നുംദമയന്തിക്കുസ്വയംബരം രണ്ടാമതതിനൊക്കച്ചെന്നിതു
ഭൂപാലന്മാർ പൊകെണമതിനെന്നുകൊപ്പിട്ടാനൃതുവൎണ്ണൻതെക്കി
ടാവീടുവൻ ഞാനെന്നിതുനളൻതാനും അന്നശ്വഹൃദയമന്ത്രംപ്രയൊ
ഗിച്ചാൻമന്നൻ മന്നനുമക്ഷഹൃദയമന്ത്രംപ്രയൊഗിച്ചാൻ അശ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/218&oldid=185508" എന്ന താളിൽനിന്ന് ശേഖരിച്ചത്