താൾ:CiXIV280.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൧൧

യ്യാം മത്സരമതികളാംകൌരവവരന്മാരെ ഇത്തരംപറഞ്ഞവരിത്തിരി
യിരിക്കുംപൊൾ ഉത്തമൻവെദവ്യാസനവിടെക്കെഴുന്നെള്ളി അ
ൎഗ്ഘ്യപാദ്യാദികളാൽപൂജിച്ചുവന്ദിച്ചൊരൊ ദുഃഖങ്ങൾമുനിയൊടുധ
ൎമ്മജൻപറഞ്ഞപ്പൊൾ കാരുണ്യംപൂണ്ടുവെദവ്യാസനാംപിതാമഹ
ൻ പൊരുംനീഖെദിച്ചതുകെളിതെന്നരുൾചെയ്താൻ കൈലാസത്തിം
കൽചെന്നുകാലാരിതന്നെസ്സവി ച്ചാലൊരുകഴിവുവന്നീടുംനിങ്ങൾ
ക്കെന്നതിൻ മൂലമന്ത്രവുമുപദെശിച്ചുമഹാമുനി കാലനന്ദനൻതനി
ക്കവന്റെനിയൊഗത്താൽ അൎജ്ജുനൻതപസ്സുചെയ്തീടിനാൻമഹെ
ശനെ നിൎജ്ജരനാഥൻതാനുംകാട്ടാളനായെവന്നാൻ പന്നിയായ്മൂകാ
സുരൻപാൎത്ഥനെക്കൊൽവാൻചെന്നാൻ പന്നിയെയ്തതുമൂലംകാ
ട്ടാളനായദെവൻ മന്നവനൊടുയുദ്ധംചെയ്തവൻമദംപൊക്കി പി
ന്നെപ്രത്യക്ഷനായിനൽകിനാനുഗ്രഹം പാശുപതാസ്ത്രംവാങ്ങിപാ
ൎത്ഥനുംസ്വൎഗ്ഗംപുക്കാൻ ക്ലെശവുമൊഴിച്ചസുരന്മാരെയൊക്കക്കൊന്നാ
ൻ ഉൎവ്വശീശപിച്ചൊരുശാപവുമെറ്റുകൊണ്ടു ദെവെന്ദ്രൻകൊടു
ത്തൊരുവരവുംവാങ്ങിക്കൊണ്ടാൻ ഷണ്ഡത്വമജ്ഞാതവാസത്തൊടു
കൂടത്തീൎന്നു കുണ്ഠഭാവവുംപൊകെന്നരുളിച്ചെയ്താനിന്ദ്രൻ രൊമെ
ശൻതന്നെക്കണ്ടുപറഞ്ഞങ്ങയച്ചിതു ഭൂമിയിൽചെന്നുവൃത്താന്തങ്ങളെ
യറിയിപ്പാൻ ശാപശക്തിയുംശരശക്തിയുംവെണമെല്ലൊ ഭൂപാല
ന്മാൎക്കുശത്രുസംഹാരംവെണമെംകിൽ ശത്രുനിഗ്രഹംചെയ്വാൻഞാനി
ങ്ങുദെവകളൊ ടസ്ത്രശക്തിയെസ്സംപാദിച്ചങ്ങുവന്നീടുവൻ തീൎത്ഥ
സ്നാനാദികൊണ്ടും ക്ഷെത്രൊപവാസംകൊണ്ടു മാസ്ഥയാശാപശ
ക്തിസംപാദിച്ചീടുകെന്നു ധൎമ്മനന്ദനനൊടുചൊൽകെന്നുധന
ഞ്ജയൻ നിൎമ്മലനായമുനിമുഖ്യനെനിയൊഗിച്ചാൻ വൃത്രാരിപുത്രനുടെ
സന്ദെശവാക്യങ്ങളും വൃത്താന്തങ്ങളുമെല്ലാംധൎമ്മജാദികളൊടു രൊമെ
ശമഹാമുനിതാനരുൾചെയ്തീടിനാൻ ഭൂമിപാലനുംമുനിവരനെവണ
ങ്ങിനാൻ തൽക്കാലെയുധിഷ്ഠിരൻഭൂപ്രദക്ഷിണംചെയ്തു ചൊൽ
ക്കൊണ്ടതീൎത്ഥങ്ങളുമാടിവാഴുന്നകാലം ധൎമ്മജൻതന്നെവന്നുകണ്ടിതു
ബൃഹദശ്വൻ ധൎമ്മജൻദുഃഖങ്ങളുമ്മാമുനിയൊടുചൊന്നാ നമ്മുനിവ
രൻതാനും ദുഃഖത്തെക്കളവാനാ യ്ധൎമ്മജനൊടുനളൊപാഖ്യാനമറിയി
ച്ചാൻ ദുഃഖങ്ങളിതില്പരമുണ്ടായിപണ്ടുനള നൊക്കവെകെൾക്കനീയും
ദുഃഖങ്ങളകലുവാൻ ചൊല്ക്കൊണ്ടവിദൎഭഭൂപാലനന്ദനയായ മൈക്ക
ണ്ണാൾകുലമൌലിദമയന്തിയുമായി സ്വൎഗ്ഗസമ്മിതമായനിഷധവി
ഷയവും മുഖ്യഭൊഗെനപരിപാലിച്ചുവാഴുംകാലം പുഷ്കരനൊടുചൂ
തുതൊറ്റു പൊയ്വനംപുക്കാൻ ഉൾക്കാംപുഭ്രമിച്ചിതുകലിതന്നാവിഷ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/217&oldid=185507" എന്ന താളിൽനിന്ന് ശേഖരിച്ചത്