താൾ:CiXIV280.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൮൧

യ്ദഹിച്ചുതുടങ്ങിനാൻ വാരണവ്യാഘ്രഹരിസ്ദകരസൎപ്പാദിയാ മാര
ണ്യജന്തുവൎഗ്ഗമാരണകാരണമാം ദാരുണവഹ്നിജ്വാലാമാലകൾക
ത്തിപ്പൊങ്ങി ശൊഭിച്ചുഭുവനവുംഫല്ഗുനകൃഷ്ണന്മാരും ക്ഷൊഭിച്ചുസ
മുദ്രദ്വീപാദ്രിവൃന്ദവുമെല്ലാം തക്ഷകാലയത്തിംകലിരുന്നമയാസുരൻ
തൽക്ഷണെപുറപ്പെട്ടുമണ്ടിനാൻഭയത്തൊടെ ഭക്ഷണമിനിക്കിതി
ന്നയെക്കുന്നില്ലന്നാശു ശുക്ഷണിതാനുമാശുചെന്നിതുബുഭുക്ഷയാ
കൃഷ്ണവത്മാവുശീഘ്രംപിന്നാലെചെല്ലുന്നെരം കൃഷ്ണൻതൃച്ചക്രപൂമാ
യടുത്തിതതുപാരം രക്ഷണത്തിന്നാരെയും കാണാഞ്ഞുമയാസുരൻ അ
ക്ഷീണഭയംപൂണ്ടുശരണം‌പുക്കീടിനാൻ ഹാഹാപാണ്ഡവപാൎത്ഥ ഹാ
ഹാഫല്ഗുനജിഷ്ണൊ പാഹിമാംഭവാനഹൊപാഹിമാംഭവാനഹൊ
പാൎത്ഥനുമാൎത്തനാദംകെട്ടപൊതുരചെയ്താ നാസാരയൊപെടിക്കെണ്ടു
നീയെന്നതുനുടൻ നമുചിദ്രാതാവാകുംമയനാന്ദനുജെന്ദ്ര ന്നമര
പ്രൌഢാത്മജനഭയം നൽകീടിനാൻ വഹ്നിയുംദഹിപ്പതിനിച്ശി
ച്ചീലതുനെരംപിന്നെയുമഞ്ചുജനമുണ്ടെല്ലൊദഹിയാതെ അശ്വസെ
നനുംപിന്നെനാലുശാജകങ്ങളും നിശ്ശെഷംദഹിച്ചിതുഖാണ്ഡവം
മറ്റെല്ലാമെ മുനിനായകനായവൈശംപായനനൊടു ജനമെജയനൃ
പനന്നെരംചൊദ്യംചെയ്താൻ ശാങ്ഗപക്ഷികൾനാലുംകാനനംദഹി
ച്ചപ്പൊൾ വാങ്ങിപ്പൊയതിനെന്തുകാരണംദഹിയാതെ എന്നതുകെ
ട്ടുമുനിവൈശംപായനൻചൊന്നാൻ മന്നവശാങ്ഗങ്ങൾവെകാഞ്ഞ
തിൻ‌മൂലംചൊല്ലാം ധമ്മജ്ഞന്മാരിൽമുഖ്യനാകിയതപൊനിധി നി
ൎമ്മലന്മന്ദപാലനാകിയമഹാമുനി ബ്രഹ്മചൎയ്യവുംദീക്ഷ ച്ചിരുന്നുചി
രകാലം ബ്രഹ്മജ്ഞാനവുംപൂണ്ടുപിതൃലൊകവുംപുക്കാൻ അകാലം
സുഖലെശംസിദ്ധിയാഞ്ഞതുകണ്ടു ദുഃഖിച്ചുമന്ദപാലൻദെവകളൊ
ടുചൊന്നാൻ അന്തരംതപസ്സിനുഞാനെതുംവരുത്തീതി ല്ലെന്തൊരു
കൎമ്മമിനിക്കിങ്ങിനെവന്നതൊൎത്താൽ ദെവകൾവിചാരിച്ചുചൊല്ലി
നാരതുകെട്ടു താവകമായദുഃഖകാരണംകെട്ടാലുംനീ മൂന്നൃണത്തൊടുകൂ
ടിമാനവൻജനിക്കുന്നു മൂന്നുംവീട്ടീടുന്നവനൂദ്ധ്വലൊകങ്ങളുണ്ടാം
ബ്രഹ്മചൎയ്യത്തെക്കൊണ്ടുംനിത്യയജ്ഞത്തെക്കൊണ്ടും നിൎമ്മലപ്രജകൊ
ണ്ടുംവീട്ടെണമവമൂന്നും എന്നതിൽപുത്രൊല്പത്തിചെയ്തീലഭവാന്മുന്ന
മെന്നതുവിരൊധമാകുന്നതുഗതിക്കിപ്പൊൾ എംകിൽഞാൻഭൂമിത
ന്നിൽചെന്നിനിപ്രജകളെ സംകടം തീൎത്തീടുവാനുല്പാദിക്കുന്നെൻ ദ്രു
തം കുറഞ്ഞകാലംകൊണ്ടുവളരെപ്രജകളെ പെറുന്നജന്തുക്കളെതെന്ന
തുനിനച്ചവൻ പക്ഷിവൎഗ്ഗത്തിൽശാൎങ്ഗമായ്ജനിച്ചാത്മജ്ഞാന മുൾ
ക്കാംപിലുറപ്പിച്ചുപിതൃക്കൾകടംതീൎപ്പാൻ ജരിതയെന്നുപെരാംപത്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/187&oldid=185477" എന്ന താളിൽനിന്ന് ശേഖരിച്ചത്