താൾ:CiXIV280.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦ സംഭവം

യ്ശൊഭിച്ചാനതുനെരം പാണ്ഡുനന്ദനനായകൌന്തെയനിന്ദ്രപുത്ര
ൻ എംകിലൊദഹിച്ചാലുംഖാണ്ഡവാരണ്യമെന്നാൻ പംകജനെത്ര
നൊടുംകൂടവെകിരീടിയും പിടിച്ചുദഹനനുംദഹിച്ചുതുടങ്ങിനാൻ പിട
ച്ചിൽതുടങ്ങിനാർദുഷ്ടജന്തുക്കളെല്ലാം പാണ്ഡ വകരഗതഗാണ്ഡീവ
വിലാസവും ഖാണ്ഡവാരണ്യഗതപാവകവിലാസവും പന്നഗപ
ക്ഷിമൃഗജാലങ്ങൾദഹിച്ചൊക്ക സ്സന്നങ്ങളാകുന്നെരമുണ്ടായവിലാ
പവും പക്ഷികൾപറന്നന്തരീക്ഷെപൊങ്ങീടുന്നെരം പക്ഷങ്ങൾക
രിഞ്ഞുവെന്തഗ്നിയിൽപതിക്കയും വൃക്ഷങ്ങൾവെന്തുപൊട്ടിയലറിവീ
ഴുന്നതു മൃക്ഷങ്ങൾചാടിച്ചാടിപ്പിടഞ്ഞുകെഴുന്നതും ഒട്ടൊഴിയാതെകെ
ട്ടുരുഷ്ടാനായ്ശതക്രതു പുഷ്ടമെഘങ്ങളൊടുംനിഷ്ഠുരനാദത്തൊടും ദൃഷ്ടിക
ൾചുവപ്പീച്ചുദെവവാഹിനിയൊടും നഷ്ടമാൎക്കുവനഗ്നിതന്നെഞാ
ൻകണ്ടുകൊൾവിൻ നന്ദനനെന്നാകിലുംസൊദരനെന്നാകിലും നി
നിന്ദിച്ചാലൊടുക്കുവനില്ലസംശയമെതും ഇത്തരംപറഞ്ഞുതൻമത്തെഭ
ൻ കഴുത്തെറ്റ സത്വരംവജ്രമൊങ്ങിക്രുദ്ധനാംവൃത്രാരാതി കെല്പൊടുപു
റപ്പെട്ടുസെനാനായകനൊടും കല്പാന്തവരിഷവുംതുടങ്ങിയതുനെരം
നിഷ്ഠുരതരമിടിവെട്ടിയുംത്രിഭുവനം ഞെട്ടിയുംമരംവെന്തുപൊട്ടിയുംതെ
രുതെരെ ദൃഷ്ടികൾമിന്നൽകൊണ്ടുനഷ്ടമായ്ചമെകയും ഘൊരമാരുത
വെഗാലൊരൊരൊദിക്കുകളും വാരിധിപൂരങ്ങളുമിളകിമറിയുന്നു അ
ദ്രസഞ്ചയംപരന്നഭ്രവും‌മറയുന്നു വിഭ്രമംപൂണ്ടുജഗദ്വാസികൾമറുകു
ന്നു ശ്വഭ്രകീലകളെറ്റുസൎപ്പങ്ങളുരുകുന്നു ശ്വഭ്രങ്ങൾതൊറുമുഷ്ണമുൾപ്പു
ക്കുപിടയുന്നു ഗന്ധവാഹനനഗ്നിതനിക്കുംദെവെന്ദ്രനും ബന്ധുവാ
യ്നിന്നാൻവിദഗ്ദ്ധന്മാരങ്ങിനെയുള്ളു പൈതൊരുമഴകണ്ടനെരത്തുശര
കൂടം ചെയ്തൊരുജിഷ്ണൂതന്റെചൈതന്യമെന്തെചൊല്ലു കൈതവമൂൎത്തി
കൃഷ്ണൻ‌തന്നുടെവൈഭവത്താൽകൈതളൎന്നിതുകാളമെഘങ്ങൾക്കെല്ലാ
മപ്പൊൾ പ്രഥനംപൃഥാത്മജനൊടുചെയ്തമരെന്ദ്രൻ പൃതനാതൊറ്റു
വൃഥാഫലമായ്ചമഞ്ഞപ്പൊൾ കഷ്ണുസാരഥിയായജിഷ്ണുദിവ്യാസ്ത്രങ്ങ
ളാൽ ജിഷ്ണുതന്മദമടക്കീടിനാനതുനെരം ജിഷ്ണുതാനനുവദിച്ചീടിനാ
ൻ ധനഞ്ജയൻ ജിഷ്ണുവെന്നഗ്നിഭവാദികൾതൊറ്റതുമൂലം അന്നെര
മശരീരിവാണിയുമുണ്ടായ്‌വന്നുവിണ്ണവർകൊനെനീപായടങ്ങിക്കൊ
ൾകനല്ലു തക്ഷകൻകുരുക്ഷെത്രംപുക്കിതെന്നെറികനീ സഖ്യത്തിന്നെ
തുമൊരുവിഘ്നവുംവന്നീലെല്ലൊ കൃഷ്ണപാണ്ഡവന്മാരെജ്ജയിപ്പാന
രുതാൎക്കും കൃഷ്ണപാദാബ്ജങ്ങളിൽ വന്ദിച്ചുകൊൾകനല്ലു നരനാരായ
ണന്മാരൊടഭിമാനിപ്പാനെ ന്തൊരുകാരണമതുമൈശ്വൎയ്യമദമെല്ലൊ
എന്നതുകെട്ടുവാങ്ങിപ്പൊന്നിതുമഹെന്ദ്രനും വഹ്നിയുംപിന്നെനന്നാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/186&oldid=185476" എന്ന താളിൽനിന്ന് ശേഖരിച്ചത്