താൾ:CiXIV280.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൭൯

നന്മിച്ചാൻ – അഭിമന്യുവിനെയുംപെറ്റിതുസുഭദ്രയും ദ്രുപദപുത്രിതാനു
മഞ്ചുമക്കളെപ്പെറ്റാൾധൎമ്മജാത്മജൻപ്രതിവിന്ധ്യനെന്നറിഞ്ഞാലും
ധൎമ്മാത്മാഭീമാത്മജനായതുസുതസൊമൻ മഘവൽപുത്രാത്മജൻകൃ
തകൎമ്മാവുതാനും നകുലതനയനാകുന്നതുശതാനീകൻ സഹദെവന്റെ
പുത്രൻശ്രുതസെനനുമെല്ലൊ – എകവത്സരംവയസ്സന്തരമുണ്ടുതമ്മിൽ
എകിനാനഭീഷ്ടദാനങ്ങളുംയുധിഷ്ഠിൻ സുഭദ്രാവിവാഹവുംകഴിഞ്ഞു
ധനഞ്ജയൻ നിബദ്ധാനന്ദംസുഖിച്ചിരുന്നീടിനകാലം ഉൾക്കമല
ത്തിൽവാഴുംമാധവനൊടുംകൂടിനിൎഗ്ഗമിച്ചിതുവനക്രീഡെക്കുവനന്തൊ
റും ആളികളൊടുചെൎന്നഭാൎയ്യമാരൊടുംകൂടി കാളിന്ദീതീരത്തിംകൽ കെ
ളിപൂണ്ടിരിക്കുന്നാൾ കൃഷ്ണവസ്ത്രവുംധരിച്ചെത്രയുംതെജസ്സൊടുംകൃഷ്ണ
ന്മാരൊടുപറഞ്ഞീടിനാനൊരുവിപ്രൻ : ബ്രാഹ്മണശ്രെഷ്ഠൻബഹു
ഭൊക്താവെന്നറികെന്നെ ധാൎമ്മികന്മാരെനിങ്ങളൊന്നുണ്ടുവെണ്ടതി
പ്പൊൾ ഒരുനാളുമെതൃപ്തിവരുമാറില്ലമമ തരുവീൻതൃപ്തിവരുവൊള
വുമന്നംനിങ്ങൾഎത്രചൊറുണ്ണാമെന്നാലത്രചൊറുണ്ടാക്കീടാമെത്രയു
ണ്ടപെക്ഷയെന്നവരുംചൊദ്യംചെയ്താർ എംകിൽഞാനഗ്നിയെല്ലൊ
ഖാണ്ഡവംവനമൊക്ക ത്തിംകയിലപെക്ഷയുണ്ടെന്നതുമറിയെണം
തക്ഷകനിരിക്കുന്നകാനനമാകകൊണ്ടു രക്ഷിച്ചീടുന്നുശക്രൻസഖ്യമ
ന്യൊന്യംതമ്മിൽ ദഹിപ്പാൻതുടങ്ങുംപൊൾപരിഷിച്ചീടുമിന്ദ്രൻ മഹ
ത്വമുള്ളനിങ്ങളതിനെത്തടുക്കെണം ഹവ്യവാഹനനാകുമിനിക്കില്ലാ
വതെതുംദിവ്യാസ്രജ്ഞന്മാർ നിങ്ങളെന്നുഞാൻകെൾപ്പുപണ്ടെസവ്യ
സാചിയുമതുകെട്ടവനൊടുചൊന്നാൻ ദിവ്യാസ്ത്രങ്ങളിൽചിലതറി
ഞ്ഞിട്ടില്ലെന്നില്ല ഇല്ലെല്ലൊതെരും വില്ലുമാവനാഴികയതും നല്ലവാജി
കളുമില്ലെങ്ങിനെതടുപ്പുഞാൻ എന്നെല്ലാംധനഞ്ജയൻചൊന്നതുകെ
ട്ടനെരം നിന്നൊരുധനഞ്ജയൻധ്യാനിച്ചുവരുണനെ വന്നിതുവരു
ണനുമവനൊടഗ്നിചൊന്നാൻ ഇന്നൊരുകാൎയ്യംചിന്തിച്ചൊൎത്തിതുഭ
വാനെഞാൻ കപിലക്ഷണദ്ധ്വജരഥവുംമനൊവായു ജവങ്ങളായ
സിതതുരഗവരങ്ങളും ശരങ്ങളൊടുങ്ങാതൊരാവനാഴികയതും പരന്മാ
രൊടുങ്ങീടുമായുധജാലങ്ങളും ഗാണ്ഡീവമായധനൂരത്നവുംകൊടുക്കെ
ണം പാണ്ഡവനായധനഞ്ജയനുമടിയാതെ എംകിലൊനൽകാമെ
ന്നുചൊല്ലിനാൻവരുണനുംപംകജനെത്രാജ്ഞയാവാങ്ങിനാൻകിരീടി
യുംരഥത്തെപ്രദക്ഷിണംചെയ്തുകുംപിട്ടുകൂപ്പിസ്തുതിച്ചുഗുരുവിനെസ്മരിച്ചു
വഴിപൊലെ ദെവതമാരെയൊക്ക വെവ്വെറെവണങ്ങീട്ടു ദെവരാജാ
ത്മജനുംതെരതിൽകരെറിനാൻബദ്ധഗൊധാംഗുലിത്രയുക്തനായ്‌വഡ്ഗി
യായ്സന്നദ്ധനാ യ്ക്കവചിയായ്ബ്രഹ്മനിൎമ്മിതമായഗാണ്ഡീവംധനുസ്സുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/185&oldid=185475" എന്ന താളിൽനിന്ന് ശേഖരിച്ചത്