താൾ:CiXIV280.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൫൫

യ്ചമഞ്ഞനീഭൂമിയിൽപിറക്കപൊയി പാൎത്ഥിവന്ദനയായ്ക്കാമഭൊ
ഗങ്ങളെല്ലാമാസ്ഥതീൎന്നീടുവൊളംഭുജിക്കയഥാസുഖം ദ്രുപദനൃപതി
തന്മകളായ്തത്രതവ നൃപതിവീരന്മാരായഞ്ചുഭൎത്താക്കന്മാരും ഉണ്ടാകെ
ന്നരുൾചെയ്തുമൌല്ഗല്യമഹാമുനി വണ്ടാർപൂകുഴലാളുംതപസെവനം
പുക്കാൾ തണ്ടുലർബാണവൈരീ ചന്ദ്രശെഖരൻനീല കണ്ഠനും പ്ര
ത്യക്ഷനായരുളിച്ചെയ്തീടിനാൻ ഭൂമിയിലൊരുനൃപശ്രെഷ്ഠനുമകളാ
യി കൊമളരൂപിണിയായ്പിറക്കനീയുംബാലെ ഭൎത്തക്കാന്മാരുംനിന
ക്കഞ്ചുപെരുണ്ടായ്‌വരി കുത്തമന്മാരായെറ്റമുത്തമഗുണശീലെ ദെവങ്കാ
ൎയ്യവുംസാധി പ്പിക്കനീയെന്നീവണ്ണം ദെവദെവെശനരുൾചെയ്തതു
കെട്ടനെരം പഞ്ചഭൎത്താക്കളൊരുനാരിക്കുണ്ടാമൊനാഥ പഞ്ചബാ
ണാരെയതുധൎമ്മമല്ലെന്നുകെൾപ്പു വാമദെവനുംചിരിച്ചരുളിച്ചെയ്തീ
ടിനാൻ വാമലൊചനെകെൾക്കകരാണമതിന്നുനിഭൎത്താരംദെഹീതി
ഭൂയൊഭൂയൊഭൂയൊമുദാ സത്വരമത്യാഗ്രഹാലഞ്ചുരുപ്രാൎത്ഥിക്കയാൽ
ഭൎത്താക്കന്മാരഞ്ചുപെരുണ്ടാവാനവകാശം ഭദ്രെവന്നീടുമതിന്നെതുമെ
ദൊഷമില്ല ചൊല്ലിനാൾനാളായണീശംകരൻതന്നൊടപ്പൊ ളി
ല്ലെല്ലൊവിധിയതു വെദത്തിലെന്നുകെൾപ്പു ഒരുത്തിക്കൊരുഭൎത്താ
വൊഴിഞ്ഞുവിധിച്ചതി ല്ലൊരുത്തന്നനെകംനാരികളെക്കൊള്ളാംതാ
നുംവാമലൊചനമാൎക്കുകെവലമൊരുവരൻ കൌമാരമായിട്ടുള്ളലൌ
കികമെന്നാകുന്നു പുത്രാൎത്ഥംഭൎത്തൃനിയൊഗത്താലാപദികൊള്ളാമെ
ത്രെമറ്റൊരുത്തനെക്ക വലമുല്പാദിപ്പാൻ മൂന്നാമതൊരുവനെപ്രാ
പിച്ചാൽപ്രായശ്ചിത്തം മാന്യന്മാർവിധിച്ചവണ്ണംചെയ്തെമതിയാ
വു നാലാമതൊരുവനെപ്രാപിച്ചാൽപതിതയാം നീലവെണികളെ
ന്നുനിൎണ്ണയമറിഞ്ഞാലും വന്ധകിയായ്‌വന്നീടുമഞ്ചാമതൊരുവനെ
ചിന്തിക്കിലെന്നെല്ലാമുണ്ടെന്നുകെട്ടീരിപ്പുഞാൻ ആകയാലനെകംഭ
ൎത്താക്കൻമാരുണ്ടാകെണ്ടു ലൌകികമല്ലനൂനംവൈദികമതുമല്ല സം
കരദൊഷമിനിക്കുണ്ടാകുമെന്നതുകെട്ടുശംകരൻനാളായണിയൊടരുൾ
ചെയ്തീടിനാൻ‌പണ്ടുനാരികളനാവൃതമാരെത്രനിന ക്കുണ്ടാകയില്ല
ദൊഷമതിനാലൊന്നുകൊണ്ടും‌എംകിലുമിനിക്കഞ്ചുഭൎത്താക്കംന്മാരുണ്ടാ
യാൽസംഗമപുനരപികൌമാരംഭവിക്കെണംഭൎത്തൃശുശ്രൂഷകൊണ്ടു
സിദ്ധിയെ പ്രാപിച്ചെൻഞാനെത്തണമിനിക്കിനിസിദ്ധിയുമതി
നാലെ സിദ്ധിയുംരതിയുംകെളന്യൊന്യംഭവിക്കയി ല്ലുത്തമെസി
ദ്ധിലഭിച്ചീടാദുൎഭഗയാകിൽസിദ്ധിക്കുംരതിഗുണംസുഭഗക്കെന്നുനൂനം
സിദ്ധിക്കും വിരൊധമില്ലെതുമെനിനക്കെടൊകൌമാരമഞ്ചുഭൎത്താക്ക
ന്മാരെക്കൊണ്ടുംപ്രാപ്പിച്ചാമൊദംപൂണ്ടുമഹാഭാഗയായ്ഭവിക്കനീച്ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/161&oldid=185451" എന്ന താളിൽനിന്ന് ശേഖരിച്ചത്