താൾ:CiXIV280.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬ സംഭവം

ന്നുനീഗംഗാജലംതന്നിൽനിൽക്കെന്നാൽകാണായ്‌വന്നീടുമൊരുപുമാ
ൻ‌തന്നെയെന്നറിഞ്ഞാലും വിണ്ണവർനാഥനവനാകുന്നതവനെനി
എന്നുടെമുൻപിൽക്കൊണ്ടുവന്നീടുമടിയാതെ അന്നെരംപ്രദക്ഷിണം
ചെയ്തുവന്ദിച്ചുപൊയ കന്യകതാനുംഗംഗതന്നെപ്രാപിച്ചാളെല്ലൊ
മുന്നം‌ദെവകളെല്ലാംനൈമിശാരണ്യത്തിംകൽ നിന്നൊരുസത്രമാരം
ഭിച്ചിതുനരപതെ നല്ലൊരുപത്നിയെയുമുണ്ടാക്കിവൈവസ്വതൻ ക
ല്യാണംവന്നീടുവാൻതാപസെന്ദ്രന്മാരൊടും യാഗവുംദീക്ഷിച്ചിരു
ന്നീടിനാനതുകാലം രൊഗാദിമരണവുംമനുഷ്യൎക്കില്ലാതെയാ യ്‌മ
ൎത്യന്മാൎക്കവനിയിൽമരണമില്ലായ്കയാൽ വൎദ്ധിച്ചുചമഞ്ഞിതുദെവക
ളതുകൊണ്ടു സുത്രാമാദികൾപൊയി ബ്രഹ്മനെച്ചെന്നു കണ്ടാ രെത്ര
യുംഭയമായിച്ചമഞ്ഞുഞങ്ങൾക്കിപ്പൊൾ മൎത്യരുമമൎത്യരുംഭെദമില്ലെ
ന്നായ്‌വന്നു സത്രവുംപിതൃദെവാദികൾക്കില്ലെന്നായ്‌വരും സന്താപമതു
കൊണ്ടുചിത്തത്തിലുണ്ടാകുന്നു നിന്തിരുവടിയെന്നീശരണംഞങ്ങ
ൾക്കില്ല ശക്രാദിദെവഗണമിത്ഥംചൊന്നതുകെട്ടു പുഷ്കരഭവനും
പുഞ്ചിരിപൂണ്ടുചൊന്നാൻ അമരന്മാരാംനിങ്ങളെന്തിനുപെടിക്കുന്നു
ശമനവശന്മാരാംമാനുഷജനങ്ങളെ അന്തകനിങ്ങുയാഗംദീക്ഷിച്ചു
വസിക്കയാ ലന്തംമാനുഷജനങ്ങൾക്കിപ്പൊളില്ലാത്തതും നിങ്ങളും
നിങ്ങളുടെവീൎയ്യംകൊണ്ടവനുടെ അംഗമായ്ഭവിച്ചിട്ടുകൊല്ലുവിൻ‌മ
നുഷ്യരെ ധാതാവിന്നരുള പ്പാടിങ്ങിനെകെട്ടശെഷ മാദിതെയന്മാരെ
ല്ലാംപൊയിതുയാഗത്തിംകൽ ചെന്നവർമന്ദാകിനിതംകൽവാണീടു
ന്നെരം സ്വൎണ്ണവൎണ്ണത്തൊടൊരുപുണ്ഡരീകത്തെക്കണ്ടാർ ചിത്രമെ
ത്രയുമിതെന്നൊൎത്തവരെല്ലാരിലു മെത്രയുംശൂരനായസുത്രാമാവതുനെ
രം തത്രചെന്നീടുന്നെരംകാണായിതൊരുത്തിയെ ചിത്രഭാനുവിനുനെ
രാകിയതെജസ്സൊടും അന്നെരംജലാൎത്ഥിനിയായെറ്റംകരയുന്ന ത
ന്വിതൻ‌കണ്ണുനീരുംവീണിതുജലംതന്നിൽ അവിടെയുണ്ടായൊരു
കാഞ്ചനപത്മംകണ്ടി ട്ടവളൊടമരെന്ദ്രൻചൊദിച്ചുമധുരമായി ആ
രെടൊനീയെന്നെന്നൊടാദരാൽ‌പറയെണം നെരൊടെകരയുന്നതെ
ന്തിനെന്നതുംചൊൽനീ എന്നതുകെട്ടനെരമവളുംചൊല്ലീടിനാ ളെ
ന്നെനീയറിയുന്നതില്ലയൊദെവപതെ നിൎഭാഗ്യവതിയായാരെന്നു
ടെദുഃഖമൂല മിപ്പൊൾഞാനറിയിക്കാമെന്നൊടുകൂടെപ്പൊന്നാൽ ഉം
പരിൽവൻ‌പുംമുൻപുമുള്ളനീപൊന്നീടുകമുൻപിൽ ഞാൻ‌നടന്നിടാ
മെതുമെമടിക്കെണ്ടാ എൻപരിതാപത്തിന്റെമൂലവുമറിഞ്ഞീടാം നി
ൻപ്രിയമതുംവരുമെന്നവൾചൊല്ലീടിനാൾ അന്നെരമവളുടെപി
ന്നാലെചെന്നനെരം വിണ്ണവർനായകനുകാണായ്‌വന്നിതുനെരെ ദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/162&oldid=185452" എന്ന താളിൽനിന്ന് ശേഖരിച്ചത്