താൾ:CiXIV280.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൫൩

ല്ല നിശ്ചയംവെദലൊകവിരുദ്ധമിതുപാൎത്താൽ ദുശ്ചരിത്രങ്ങൾ നി
ങ്ങൾക്കല്ലിവതൊന്നീടെണ്ടു ഒരുത്തന്നനെകംഭാൎയ്യാക്കളെയുണ്ടാക്കീ
ടാ മൊരുത്തിക്കനെകംഭൎത്താക്കന്മാരരുതെല്ലൊ വെദത്തിൽവിധിച്ച
തുതന്നെയല്ലെന്നാകിലും ലൊകൎക്കുകെട്ടാൽമതമായിരിക്കെണമെ
ല്ലൊ വെദത്തി ൽവിധിയല്ലലൊകൎക്കുംമതമല്ല പാതിത്യംവരുമെന്നാ
ൽ‌നരകമതുമുണ്ടാം ധന്യനാംധൎമ്മാത്മജനന്നെരമുരചെയ്താൻ മന്ന
വവെദലൊകവിരുദ്ധമെന്നാകിലും സൂക്ഷ്മധൎമ്മത്തെപ്പാൎത്തുഞാനി
വപറഞ്ഞതു ഭൊഷ്കുല്ലധൎമ്മെതരബുദ്ധിയുമിനിക്കില്ല മാതാവിന്മതമി
തുദൈവസംകല്പംതാനുംചെതസിമമഹിതമാകയുമുണ്ടിതെന്നാൽധൎമ്മ
മല്ലെന്നുവരാനിൎണ്ണയമെന്നുതന്നെ ധൎമ്മജൻചൊന്നനെരംദ്രുപദൻ
താനുംചൊന്നാൻ കുന്തിയുംനീയുംമമധൃഷ്ടദ്യുമ്നനുംകൂടി ചിന്തിച്ചിട്ടി
നിനാളെക്കല്പിക്കാമെന്നെവെണ്ടു പിറ്റന്നാളെല്ലാവരുമൊന്നിച്ചു
വിചാരിപ്പാ നുറ്റബന്ധുക്കളുമായ്‌വസിച്ചീടിനനെരം വെദവ്യാസ
നുമെഴുനെള്ളിനാനെദൃച്ശയാ സാദരംമുനിതന്നെപ്പൂജിച്ചാരവർകളും
കാഞ്ചനാസനെമരുവീടിനമുനിയൊടു പാഞ്ചാലനൃപതിയുംതൊഴുതു
ചൊല്ലീടിനാൻ ഒരുനാരിയെപ്പലർകൂടിവെൾക്കുന്നുള്ളതി ല്ലൊരു
കാലത്തുമൊരുദിക്കിലുമൊരുവൎക്കും ഇന്നിപ്പൊൾപാണ്ഡവന്മാരൈ
വരുംകൂടിമമകന്യകതന്നെവെൾപ്പാൻഭാവിക്കുന്നതുമാമൊ നിന്തിരു
വടിയരുൾചെയ്യെണംവിചാരിച്ചുസന്താപമതുകൊണ്ടുപാരമുണ്ടെന്നു
നൃപൻ ചൊന്നതുകെട്ടനെരംമുനിയുമരുൾചെയ്തു നിന്നുടെകുറ്റമല്ല
ധൎമ്മമല്ലെന്നുതൊന്നും ഭൂപതിയുടെകയ്യുംപിടിച്ചുമുനിവരൻശൊഭതെ
ടീടും‌മണിയറയിലകം‌പുക്കു രഹസ്യമായുള്ളൊരുധൎമ്മംഞാൻചൊല്ലു
ന്നുണ്ടു മഹത്വമെറുംഭവാൻകെട്ടുകൊള്ളുകവെണം നിന്നുടെമകളിവ
ൾതന്നുടെപൂൎവ്വജന്മം നിന്നൊടുചൊല്ലാം‌മഹീവല്ലഭതിലകമെ ഭൊഷ്ക
ല്ലനാളായണിയെന്നുപെരിവൾക്കന്നു മൌല്ഗല്യനെന്നുനാമംഭൎത്താ
വിന്നറിഞ്ഞാലും എത്രയുംവൃദ്ധൻകൊപശീലനാകയുമുണ്ടു ഭൎത്തവ്യന
ല്ലതൊലുംഞാന്നുകൊണ്ടെല്ലുംപൊങ്ങി കുഷ്ഠംകൊണ്ടൊക്ക മുരടിക്കിട
ക്കുന്നുദെഹം നിഷ്ഠുരമായവാക്കുമറ്റമില്ലാതെയുണ്ടു ജരയുംനരയുമില്ലീ
വണ്ണമാൎക്കും‌മറ്റു കുരയും‌പാരമുണ്ടുകൃമിപീഡയുമുണ്ടു ദുൎഗ്ഗന്ധമെറുക
യാലടുത്തുചെന്നുകൂടാ നിൎഗ്ഗണരൂപശീലയുക്തനാംവിപ്രൻസദാവ
ൎത്തിക്കുംകാലമൊരുദിവസമുണ്ണുന്നെരം ഭക്തത്തി ലംഗുഷ്ഠവുംമുറിഞ്ഞു
വീണുബലാൽ കുഷ്ഠിതാനുണ്ടശെഷംചൊറതിൽക്കിടന്നൊ രംഗു
ഷ്ഠവും കളഞ്ഞുപജീവിച്ചാൾപത്നിശെഷം ശംകകൂടാതെയതുമുണ്ടവ
ളെഴുനീറ്റുതൻ‌കഴൽതലൊടുവാൻ ചെന്നുനിൽക്കുന്നനെരംഭാൎയ്യയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/159&oldid=185449" എന്ന താളിൽനിന്ന് ശേഖരിച്ചത്