താൾ:CiXIV280.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨ സംഭവം

കൾമുത്തുക്കൊടികൾമുത്തുക്കുട മുഗ്ദ്ധങ്ങളായമെലാപ്പുകളുംതിരകളും
ആഭരണങ്ങൾകിരീടാദികൾപലതര മാപാദചൂഡമണിഞ്ഞീടുവാനുള്ള
വയും ആഭതെടീടുംകുപ്പായങ്ങളുംതൊപ്പികളു മാഭൊഗമാൎന്നപൊ
ന്നിൻ‌പാത്രങ്ങൾപശുക്കളുംധനധാന്യങ്ങളെല്ലാമവധിയില്ലാതൊ
ളും മനസികനിവൊടുകൊടുത്തുപാഞ്ചാലനും‌എല്ലാമെപരിഗ്രഹിച്ചാ
നന്ദമിയന്നുട നുല്ലാസമൊടുകുന്തീദെവിയുമതുനെരം പുഷ്കരദലവി
ലൊലാക്ഷിയാംകൃഷ്ണയൊടും പുക്കിതങ്ങന്തഃപുരത്തിംകലാമ്മാറുമൊ
ദാൽ സൎവ്വലക്ഷണയുക്തന്മാരായപാണ്ഡവരെ ദിവ്യവെഷത്തൊടു
കണ്ടീടിനജനമെല്ലാം അത്ഭുതംപൂണ്ടുനിന്നാർനിശ്ചലന്മാരായ്തത്ര ക
ല്പിതസഭാസ്ഥപീഠാസനെയഥാപുരം ഇരുന്നാർപിന്നെസ്നാനംകഴി
ച്ചുവഴിപൊലെ വിരുന്നുംപരിഗ്രഹിച്ചശനംകഴിഞ്ഞപ്പൊൾ ദൃക്പര
മാനന്ദരൂപന്മാരാമിവരൊരൊ ദിക്പാലകന്മാരൊഗന്ധൎവന്മാർസിദ്ധ
ന്മാരൊ നിൎമ്മലന്മാരാംദിവ്യന്മാരെക്കാണായ്‌വന്നതും നമ്മുടെഭാഗ്യമെ
ന്നുചൊല്ലിനാരെല്ലാവരും ദ്രൌപദിതന്നെപ്പൊലെനാ ലുപുത്രികളി
ന്നും ഭൂപാലനുണ്ടായ്‌വരുന്നാകിലെന്തൊഭാഗ്യം ദ്രൌപദിക്കനുരൂപ
ന്മാരിവരഞ്ചുപെരും രൂപലാവണ്യാദികൊണ്ടിതിന്നുവൃഥാഭവംചൊ
ദിച്ചുപാഞ്ചാലനും‌നിങ്ങളാരെന്നുനെരെ ബൊധിപ്പിച്ചീടവെണം
ഞങ്ങളെയിനിയിപ്പൊൾ എംകിലൊകെട്ടുകൊൾകചൊല്ലീടാംപരമാ
ൎത്ഥം ശംകയെകളഞ്ഞാലുമെന്നുധൎമ്മജൻചൊന്നാൻ ചന്ദ്രവംശത്തി
ൽവന്നുപൌരന്മാരായ്പാണ്ഡു നന്ദനന്മാരായ്ഞങ്ങളെവരുമുണ്ടായ്‌വ
ന്നു അഗ്രജനായതുഞാൻഭീമസെനനും‌പിന്നെ ഫല്ഗുനനായപാക
ശാസനപുത്രനിവൻ നകുലന്താനുംസഹദെവനുംമാദ്രിപുത്ര രഖില
ഗുണനിധെസത്യമെന്നറിഞ്ഞാലും ധൎമ്മജവാക്കുകെട്ടുസന്തൊഷ
ത്തൊടുകൂടെ നിമ്മലൻപാഞ്ചാലനുംചൊല്ലിനാനതിൻശെഷം യ
ന്ത്രവും മുറിച്ചുഭൂപന്മാരെജ്ജയിച്ചൊരു കുന്തീനന്ദനനായഫല്ഗുനനിനി
യിപ്പൊൾ എന്മകളുടെപാണിഗ്രഹണംകഴിക്കെണം മന്മനൊരഥം
പരപൂൎണ്ണമായ്‌വന്നിതെന്നാൽ അക്കഥകെട്ടധൎമ്മനന്ദനനുരചെയ്താ
നഗ്രജന്മാരായ്ഞങ്ങളിരുവരിരിക്കവെ ഫല്ഗുനൻവിവാഹംചെയ്കെ
ന്നതുമരുതല്ലൊ സൽഗുണനിധെമുൻപിൽഞാൻവെക്കെന്നതെ
വരൂ ചിന്തിച്ചുപാഞ്ചാലനുമന്നെരമുരചെയ്തു സന്തൊഷമിതിൽ‌പ്പര
മില്ലെംകിലിനിക്കെടൊ മന്ദഹാസവുംചെയ്തുധൎമ്മജൻചൊന്നാ ന
പ്പൊൾ സുന്ദരിയായതവകന്യകതന്നെഞങ്ങൾ ഐെവരുംകൂടിവി
വാഹംചെയ്കെന്നതെവരുദൈവകല്പിതരാൎക്കുംതടുക്കാവെന്നുമല്ലാ ക
ഷ്ടമാഹന്തകഷ്ടംഞാനതുകെട്ടിട്ടില്ല ദൃഷ്ടമായിട്ടുമില്ലെന്നാലതുധൎമ്മമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/158&oldid=185448" എന്ന താളിൽനിന്ന് ശേഖരിച്ചത്