താൾ:CiXIV280.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൫൧

ന്നെരം ദെവകീസുതൻജഗീശ്വരൻ‌വാസുദെവൻ രെവതീരമ
ണനുമായുടനെഴുനെള്ളി ഭാൎഗ്ഗവകൎമ്മശാലതന്നിൽവാണീടുന്നൊരു
ഭാഗ്യപൂരുഷന്മാരാംപാണ്ഡവന്മാരെക്കണ്ടു എങ്ങിനെയറിഞ്ഞവാറെ
ന്നിതുയുധിഷ്ഠിര നങ്ങിനെയറിവൻഞാനെന്നിതുമുകുന്ദനും തങ്ങളി
ൽജതുഗൃഹമൊചനവൃത്താന്തവുംതിങ്ങിനസന്തൊഷത്തൊടന്യൊന്യം
പറഞ്ഞുടൻ കല്യാണം‌മെലിൽ‌വരെണ്ടും‌പ്രകാരവും‌പുന രെല്ലാരും കൂ
ടക്കണ്ടുപറഞ്ഞുയാത്രചൊല്ലി വെഗെനമുകുന്ദനുംരാമനുമെഴുനെള്ളി
ലൊകപാലന്മാരൊടുതുല്യരാം‌പാണ്ഡവരും ഭാൎഗ്ഗവനികെതനെവസി
ച്ചാരവിടെയും മാൎഗ്ഗമായിക്ഷയെറ്റുകഴിച്ചുദിവസവും ഭാൎഗ്ഗവകൎമ്മ
ശാലാസന്നിധൌചെന്നുനിന്നു ഭാഗ്യവാൻധൃഷ്ടദ്യുമ്നൻരാത്രിയില
വരുടെ വാക്കുകെട്ടറിഞ്ഞിതുപാണ്ഡവന്മാരെന്നുള്ളിൽ വായ്ക്കുമാന
ന്ദം‌പൂണ്ടുതാതനൊടെല്ലാംചൊന്നാൻ പാഞ്ചാലനൃപെന്ദ്രനുംതന്നുള്ളി
ലുണ്ടായൊരു ചാഞ്ചല്യമാകന്നാനന്ദാകുലനായാനെല്ലൊ അന്നെരമു
പാദ്ധ്യായൻതന്നെയങ്ങയച്ചിതു മന്നവൻദ്രുപദനുമറിവാൻ‌പരമാ
ൎത്ഥം ചെന്നുപാണ്ഡവന്മാരെക്കണ്ടൊരുവിപ്രെന്ദ്രനെ നന്നായ്പൂജി
ച്ചുഭീമൻധൎമ്മജനിയൊഗത്താൽ ദ്രുപദപുരൊഹിതനാകിയഭൂദെവ
നം നൃപതികുലവരനാമജാതരാതിയും അന്യൊന്യംവൃത്താന്തങ്ങൾപ
റഞ്ഞുവസിക്കുംപൊ ളന്യനായിരിപ്പൊരുപുരുഷൻ വന്നാനെല്ലൊ
പിന്നെയും‌പാഞ്ചാലഭൂപാലകനിയൊഗത്താൽ കന്യാൎത്ഥംദ്രുപദനാലു
പസംസ്കൃതമായൊ രന്നവുംവിവാഹഹെതൊരപിവഹിച്ചവൻ ചൊ
ല്ലിനാൻ നിങ്ങളിനിവൈകാതെപൊരെണംപൊ ലെല്ലാരുംകൂടിരാജ
ധാനിക്കുമടി യാതെ നല്ലതെരിതുവസുധാധിപയൊഗ്യമിനീ കല്യാ
ണംകഴിക്കെണമെന്നവൻചൊന്നനെരം പാരാതെപുരൊഹിതൻ ത
ന്നെയുമയച്ചിട്ടു വിരന്മാരായപാണ്ഡുരാജനന്ദനന്മാരും തെരതിൽക
രയെറിവെഗത്തിൽനടകൊണ്ടു കാരുണ്യംപൂണ്ടുകുന്തിതന്നൊടും കൃഷ്ണ
യൊടും ധൎമ്മജമതമെല്ലാമന്നെരംപുരൊഹിതൻ സമ്മൊദംകലൎന്നവ
നീശ്വരനൊടുചൊന്നാൻ നിൎവ്വ്യാജംജിജ്ഞാസയാപാഞ്ചാലൻ ബഹു
വിധം ദ്രവ്യവുംദാനംചെയ്താൻ‌പാണ്ഡവന്മാൎക്കായ്ക്കൊണ്ടു മത്തഹ
സ്തികൾമനൊവെഗമുള്ളശ്വങ്ങളും ചിത്രമാംരഥംകാലാൾദാസികൾ
ദാസന്മാരും ആസനശയനയാനങ്ങളും വൎമ്മങ്ങൾബാണാസനങ്ങ
ളുംചൎമ്മനികരംഖഡ്ഗങ്ങളുംഅസ്ത്രശസ്ത്രങ്ങൾഫലമൂലങ്ങൾമാല്യങ്ങളും
വസ്ത്രങ്ങൾനല്ലനല്ലപട്ടുകൾപാദുകങ്ങൾ വെണ്കൊറ്റക്കുടതഴവെ
ഞ്ചമരികൾനല്ലകുംകുമമലയജകസ്തൂരികളഭവും കൊടികൾനല്ലകൊ
ടിക്കൂറകൾവാദ്യങ്ങളും കുടകളാലവട്ടംദൎപ്പണംചൊട്ടകളും മുത്തുമാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/157&oldid=185447" എന്ന താളിൽനിന്ന് ശേഖരിച്ചത്