താൾ:CiXIV280.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪ സംഭവം

ച്ചിതുനന്നാ യ്ചന്ദ്രവംശൊല്ഭൂനാംപാണ്ഡുഭൂപാലെന്ദ്രനുനന്ദനന്മാ
രായ്ഞങ്ങളെവരുമുണ്ടായ്‌വന്നുധാൎത്തരാഷ്ട്രന്മരുടെദുൎവ്യാപാരങ്ങൾകൊ
ണ്ടു ധാത്രിയിൽവെഷച്ശന്നന്മാരായ്സഞ്ചരിക്കുന്നു പാഞ്ചാലപുരം പു
ക്കുകല്യാണം കാണ്മാനുള്ളിൽവാഞ്ഛയുമുണ്ടുപാരം കാരുണ്യവാരാന്നി
ധെ നിന്തിരുവടിയുടെ ശിഷ്യകളെല്ലൊഞങ്ങൾ സന്തതം‌പരിപാലി
ച്ചീടെണംതപൊനിധെ മംഗലം‌വരുത്തുവാൻ‌നിന്തിരുവടി തന്നെ
ഞങ്ങൾക്കുപുരൊഹിതനായിരുന്നരുളെണം അന്നെരം‌മുനീന്ദ്രനുമു
ള്ളിലെക്കണ്ണുകൊണ്ടു നന്നായ്ക്കുണ്ടിതുമഹാഭാരതൊദന്തമെല്ലാം അ
ങ്ങിനെതന്നെയൊരുസംശയമതിനില്ല നിങ്ങൾക്കുപുരൊഹിതൻ‌ഞാ
ൻ‌തന്നെനടന്നാലുംധൌമ്യനെപ്പുരൊഹിതനായ്‌വരിച്ചവർകളും ബ്രാ
ഹ്മണരൊടുംചെൎന്നുതാപസവരനൊടും ദക്ഷിണപാഞ്ചാലമാം‌നഗര
മകം‌പുക്കു രക്ഷിപ്പാൻ‌മാതാവിനെക്കുംഭകാരാലയത്തിൽ ശിക്ഷിച്ചു
പറഞ്ഞാക്കിഗോപുരമകംപുക്കാ രക്ഷണം‌വന്നുവന്നുനിറഞ്ഞുരാജാ
ക്കന്മാർ വെണ്മാടംതൊറുമെറസ്സ മ്മാനിച്ചാശുധൃഷ്ട ദ്യുമ്നനുംനൃപന്മാ
രെയിരുത്തിയഥായൊഗ്യം പരുത്തവില്ലുമംപും‌ചമച്ചരംഗത്തിംകൽ
വരുത്തിവന്നനൃപന്മാരെല്ലാംകെൾക്കച്ചൊന്നാൻ വില്ലിതുകുലയെ
റ്റിബാണങ്ങളിവകൊണ്ടു ചൊല്ലിക്കൊണ്ടെയ്തുയന്ത്രംമുറിക്കുന്നവൻ
തന്റെ വല്ലഭയെല്ലൊനൂനമെന്നുടെഭഗിനിതാ നല്ലാതെബലംനി
ങ്ങൾകാട്ടുകിലപ്പൊൾത്തന്നെ വല്ലായ്മയെന്നുവരുത്തീടുവനല്ലായ്കി
ൽഞാ നില്ലാതെയാകവെണമെന്നുംടെയച്ശനാണാ പിന്നെത്തൻഭ
ഗിനിയൊടീവണ്ണമുരചെയ്തു നിന്നെക്കാമിച്ചുവന്നമന്നവന്മാരെക്കാ
ൺനീ കുതരാജാവായുള്ള ദുരിയൊധനൻ‌താനു മരികെമരുവിനനൂറ
നുജന്മാരൊടും ശകുനിതാനുംപുനരചലൻവൃഷകനും ഗാന്ധാരരാജാ
വുതന്മക്കളെന്നറികനീ അശ്വത്ഥാമാവുഭൊജൻബൃഹന്തൻ മണിമാ
നും ദണ്ഡ ധാരനുംസഹദെവനുംജയത്സെനൻ മാഗധൻ മെഘസ
ന്ധിവീരനാം‌വിരാടനും ശംഖനുമുത്തരനുമായതൻ‌പുത്രന്മാരും വസു
ധാധിപനാകുമഭിഭൂനൃപനെക്കാൺ സുമിത്രൻസുകുമാരൻവൃകനും
സത്യധൃതി രൊചമാനനുംസൂൎയ്യദ്ധ്വജനുംചിത്രായുധൻ ശ്രെണിമാ
നംശുമാനുംചെകിതാനനുംനീലൻ സമുദ്രസെനപുത്രനാകിയചന്ദ്ര
സെനൻ സമൎത്ഥൻജരാസന്ധൻ‌താനുംതൻ‌പുത്രന്മാരും ദണ്ഡനുംസു
ദണ്ഡനുംപൌണ്ഡ്രകവാസുദെവൻ താമലിപ്തനുംഭഗദത്തനുംകലിം
ഗനും പത്തനാധിപൻ‌താനും‌മാദ്രരാജാവായ്മെവും ശല്യരുമരികെകാ
ണവന്റെപുത്രന്മാരും രൌരവ്യൻ‌താനുംരുഗ്മാംഗദനാംതനയനും
അവൻ‌തന്നനുജനുമരികെരുഗ്മരഥൻ ഭൂരിയുംഭൂരിശ്രവാശലനുമെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/150&oldid=185440" എന്ന താളിൽനിന്ന് ശേഖരിച്ചത്