താൾ:CiXIV280.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൪൫

മൂന്നു പുത്രന്മാരൊടുംകൂടെക്കണ്ടതുസൊമദത്തൻ കാംബൊജൻ സുദ
ക്ഷിണൻദൃഢധന്വാവുതാനും കൌരവൻബൃഹല്ബലൻശിബിയും
സുഷെണനും ശൂരനാമൌശീനരൻസൈന്ധവൻജയദ്രൻ ബൃ
ഹൽക്ഷെത്രനുംബൃഹദ്രഥനുംബാല്ഹീകനും കിതവൻഭഗീരഥൻവീൎയ്യ
വാനുലൂകനും കൊസലാധിപൻമത്സ്യരാജനുംശ്രുതായുസ്സും‌അരികെ
ചിത്രാംഗദനങ്ങെതുശുഭാംഗദൻ അംഗരാജാവുകൎണ്ണൻ‌തന്മകൻ പൃ
ഷസെനൻ ബൃഹൽകീൎത്തിയും‌ബൃഹൽബലനുംദുൎജ്ജയനും ബല
വാൻചെദിരാജാവാകിയശിശുപാലൻ ദമഘൊഷാത്മജനില്ലവ
നൊടൊത്തൊരാരും അഗ്നികൾ‌മൂന്നുപൊലെദക്ഷിണാശാധീശന്മാർ
പാണ്ഡ്യനുംകെരളനുംചൊളനുമടുത്തുകാൺ വൃഷ്ണികളായനരവീരരെ
ക്കണ്ടായൊനീ കൃഷ്ണനാലനുദിനംപാലിതരവരെല്ലാംശുക്ലവൎണ്ണവും
നീലവസ്ത്രവുംധരിച്ചതി ശക്തിമാനനന്തതെജൊമയൻ കാമപാല
ൻ മദ്യപാനവും ചെയ്തുമത്തനായ്മധുഗിരാ ചിത്തവുമെതൃപ്പവർതമ്മെ
യും‌പൊടിപ്പവൻ വല്ലവീവല്ലഭനാംമല്ലാരികല്യാണാത്മാ തുല്യമി
ല്ലാതപരൻ‌പുരുഷൻ‌വാസുദെവൻ സാംബനുംചാരുദെഷ്ണൻസാ
രണൻഗദൻ‌താനും അക്രൂരൻസത്യകനും സാത്യകിയുയുധാനൻ പൃഥു
വുംവിപൃഥുവും‌ഹാൎദ്ദിക്യൻ കൃതവൎമ്മാ കഹ്വനുംസമീകനുംസാരിമെജ
യൻതാനും ഝില്ലിയുംദാനപതിപിംഗരകനും‌പിന്നെ കീൎത്തിമാനു
ശീനരൻ‌പാൎത്ഥിവൻവിഡൂരഥൻ മറ്റുംകാൺപലനൃപന്മാരിരിക്കും
ന്നതിവർ മുറ്റുംനിൻഗുണംകെട്ടു വന്നാരെന്നറിഞ്ഞാലും ഇവരിലെ
കനിന്നുയന്ത്രത്തെമുറിക്കുന്ന തവനെമാലയിട്ടുകൊള്ളുകനീയുംബാ
ലെ ധൃഷ്ടദ്യുമ്നനുമെവംപറഞ്ഞുബൊധിപ്പിച്ചു പെട്ടന്നുമൂടുപടമെടു
ത്തുപിൻവാങ്ങിനാൻ അന്നെരംകാണായ്‌വന്നകന്ന്യകാനിമിത്തമാ
യ്മന്നവർകാട്ടിയൊരുഗൊഷ്ഠികൾപറയുംപൊൾ ഇന്നവയെന്നു കാ
മദെവനെയറിയാ വൂവന്നിതങ്ങവൾതന്നാൽവെണ്ടുന്നതവൎക്കെല്ലാം
മകുടമണിമയകുണ്ഡലാംഗദഹാര കടകകടിസൂത്രവലയാദികളാകു മ
ഖിലവിഭൂഷണലെപനാംബരങ്ങളാൽപരിശൊഭിതന്മാരായ്സ്വായുധ
പാണികളാ യ്ഛത്രചാമരവ്യജനാദികൾകൊണ്ടുശൊഭി ച്ചെത്രയും‌മ
നൊഹരമായവെഷവും‌പൂണ്ടു തങ്ങൾതങ്ങൾക്കുള്ളൊരുവിരുതും‌വാ
ദ്യങ്ങളും മങ്ങീടാതൊരുചതുരംഗവാഹിനിയൊടും പാൎത്ഥിവെന്ദ്രന്മ
രെല്ലാമാസ്ഥയാകൊപ്പിട്ടുള്ളിൽ പ്രീത്യാവന്നകം‌പുക്കുകല്യാണംസാ
ധിപ്പാനായി സ്പൎദ്ധയും‌പരസ്പരം വൎദ്ധിച്ചിതെല്ലാവൎക്കും ശ്രദ്ധയു
മൊരുപൊലെവൎദ്ധിച്ചുമനക്കാമ്പിൽ ക്രുദ്ധിച്ചുനൊക്കീടിനാരന്യൊ
ന്യംപണ്ടെയുള്ളിൽ സ്നിഗ്ദ്ധന്മാരായുള്ളവർതങ്ങളുമതുകാലം വിദ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/151&oldid=185441" എന്ന താളിൽനിന്ന് ശേഖരിച്ചത്