താൾ:CiXIV280.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൯

നാളെയസ്തമിപ്പതിന്മുൻപെ മിത്രപുത്രാലയത്തിന്നയച്ചീടുവനെന്നു
വൃതനാശനപുത്രൻസത്യവുംചെയ്താനെല്ലൊ എത്തീലെന്നാകിൽപ്പി
ന്നെവില്ലുമായ്ത്തീയിൽച്ചാടി മൃത്യുലൊകത്തെ പ്രാപിച്ചീടുവനെന്നും
ചൊന്നാൻ സ്വപ്നത്തിൽജിഷ്ണുവീരൻകൃഷ്ണനെക്കണ്ടവാറും ചില്പുമാ
നൊടുംകൂടെകൈലാസംപ്രാപിച്ചതുംശംകരൻപ്രസാദിച്ചുസംകടംതീ
ൎത്തവാറും പംകജനെത്രപദപംകജാൎച്ചിതപുഷ്പംശംകരജടാഭാരംതൻക
ലെകണ്ടവാറും മറ്റുള്ളനൃപന്മാരെ ധൎമ്മജരക്ഷയ്ക്കാക്കിപിറ്റെനാൾ
യുദ്ധത്തിനുകൃഷ്ണനുന്താനും കൂടിജംഭാരിസുതൻതന്നെവൻപൊടുപൊ
രുതതും അംപിനാൽക്കുളംകുഴിച്ചംബുനിൎമ്മാണാദിയുംശൂരനാ മ
ലംബുസൻജലസന്ധാദികളും പൊരിലെഴക്ഷൌഹിണിപ്പടയുംമു
ടിഞ്ഞതും വിഷ്ണുചക്രച്ശായകൊണ്ടുഷ്ണാംശുമറഞ്ഞതുംജിഷ്ണുനന്ദനനാ
യജിഷ്ണുതാൻജയിച്ചതും വൃദ്ധക്ഷത്രാത്മജൻതന്നുത്തമാംഗത്തെക്കൊ
ണ്ടെവൃദ്ധക്ഷത്രാഖ്യൻതന്റെ ഹസ്തത്തിലാക്കിയതുംഅസ്തമിപ്പതി
ന്മുൻപെ സത്യത്തെരക്ഷിച്ചതും രാത്രിയുദ്ധവുംഘടൊല്ക്കചന്റെ മര
ണവും പാൎത്ഥിവൻധൃഷ്ടദ്യുമ്നൻദ്രൊണരെവധിച്ചതും അശ്വത്ഥാമാ
വുകൊപിച്ചസ്ത്രങ്ങളയച്ചതും വിശ്വാന്തകരണമായുണ്ടായയുദ്ധങ്ങ
ളും എഴാമതാകുംദ്രൊണപൎവ്വത്തിലരുൾചെയ്താൻ കാളിനന്ദനനായ
മാമുനിവെദവ്യാസൻ അദ്ധ്യായമതിലുണ്ടുനൂറ്റെഴുപതുനല്ലപദ്യങ്ങ
ളുണ്ടുപതിനായിരത്തിലുംപുറം പിന്നെയുന്തൊള്ളായിരത്തൊൻപതെ
ന്നറിഞ്ഞാലും പുണ്യവൎദ്ധനംപുരുഷൊത്തമലീലാപൂൎണ്ണം – കൎണ്ണപൎവ
വുംചൊന്നാനെട്ടാമതതുംചൊല്ലാംവൎണ്ണിപ്പാൻപണിയതി ലുണ്ടായ
വിശെഷങ്ങൾ:ത്രിപുരദഹനമാദ്രാംഗെശപ്രതിവാദംഅരയന്നത്തൊ
ടൊരുവായസന്തൊറ്റവാറും തരണിസുതനൊടുമാരുതി തൊറ്റവാറും
തരണിസുതശരംധൎമ്മജനെറ്റവാറും പാൎത്ഥനാത്സംശപ്തകന്മാരൊടു
ങ്ങിയവാറും പാൎത്ഥിവൻപാൎത്ഥനൊടുപരുഷംചൊന്നവാറും പാൎത്ഥി
വൻതന്നെക്കൊൽവാൻപാൎത്ഥനൊങ്ങിയവാറും പാൎത്ഥസാരഥിചൊ
ല്ലാൽപാൎത്ഥിവൻതന്നെപാൎത്ഥൻ പെൎത്തുന്നീനീനീയെന്നു നിന്ദിച്ചു
ചൊന്നവാറും ആൎത്തനായ്പ്രാണത്യാഗത്തിന്നൊരുംപെട്ടവാറുംആൎത്തി
യെഭക്തന്മാൎക്കുതീൎക്കുന്നകൃഷ്ണൻചൊല്ലാൽ പാൎത്ഥനുംവാചാതന്നെ
ത്താൻപ്രശംസിച്ചവാറും ധൎമ്മജധനഞ്ജയന്മാരെയുംനിരത്തീട്ടുധൎമ്മ
സ്ഥാപനകരൻപൊൎക്കൊരുമിപ്പിച്ചതും ശൂരനാംവൃകൊദരൻഘൊര
സംഗരാംകണെ ചൊരനാംദുശ്ശാസനന്മാറിടംപിളൎന്നതും കൎണ്ണഫൽ
ഗ്ഗുനയുദ്ധംതന്നുടെകൊടുപ്പും കൎണ്ണനാഗാസ്ത്രപ്രയൊഗാദിയുംധന
ഞ്ജയൻ കൎണ്ണനെവധിച്ചതുംമറ്റുമിത്തരമെല്ലാംപുണ്യാത്മാവെദവ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/15&oldid=185304" എന്ന താളിൽനിന്ന് ശേഖരിച്ചത്