താൾ:CiXIV280.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ പൌലൊമം

നിരിപ്പതും ക്ഷെത്രക്ഷെത്രജ്ഞഭാവവാസ്തവഭെദങ്ങളും ശാസ്ത്രസി
ദ്ധാന്തങ്ങൾവൎണ്ണാശ്രമാചാരഭെദം സൂത്രതത്വവുംവിഭൂതിപ്രഭാവവും
പിന്നെ ക്ഷെത്രധൎമ്മവുംസാംഖ്യയൊഗഭെദാദികളും ദ്വന്ദ്വഭാവങ്ങൾ
കളഞ്ഞദ്വയമുറപ്പിച്ചാനന്ദവുമവന്നരുൾചെയ്തീതാനന്ദമൂൎത്തിവിശ്വ
വിസ്മയകരസമരചതുരനു വിശ്വരൂപവുംകാട്ടി വിശ്വാസംവരുത്തി
നാൻ സംഗരകൊലാഹലംതുടങ്ങിപ്പിന്നെശ്ശെഷം ഗംഗാനന്ദനൻ
ദെവവ്രതനാംകൃഷ്ണഭക്തൻപതിനൊന്നക്ഷൌഹിണിസംഖ്യയാന്നാ
നാസെനാ പതിനായകന്മഹാരഥനൊരൊരൊദിനം പതിനായിരം
കാലാൾപതിനായിരമശ്വം പതിനായിരംഗജം പതിനായിരന്തെരാ
ൾ പതിതമാക്കീടുവൊനതുപൊൽത്രിഭുവനപതിവാഞ്ഛിതമിതിമതി
മാനറികയാൽ ആങ്ങിനെപത്തുദിനംയുദ്ധംചെയ്തിതുഭീഷ്മർ മങ്ങാ
തെയതിന്നിടെരണ്ടുനാൾനാരായണൻ എടുത്തുസുദൎശനംപടുത്വമൊ
ടുമപ്പൊ ളടുത്തുകണ്ടിട്ടുള്ളഭഗവൽസ്തുതികളും അവൻതന്നനുഗ്രഹാ
ൽശിഖണ്ഡിതന്നെമുൻപിൽ വിബുധപതിസതൻ നൃത്തിനാൻയു
ദ്ധത്തിനായി അതിനാൽഭീഷ്മർശരശയനെവസിച്ചതും വസുജാത്മ
ജമുനീയരുളിച്ചെയ്താനെല്ലൊ അദ്ധ്യായമതുമൊരുനൂറ്റൊരുപത്തെട്ടെ
ല്ലൊ പദ്യങ്ങളെഴായിരത്തെണ്ണൂറ്റെണ്പത്തുനാലും പതിനൊന്നന്നാ
ൾപിന്നെദുരിയൊധനൻസെനാ പതിയായഭിഷെകം ദ്രൊണാചാ
ൎയ്യൎക്കുചെയ്താൻ ത്രിഗൎത്തൻസംശപ്തകഗണത്തൊടൊരുമിച്ച ങ്ങക
റ്റിക്കൊണ്ടുപൊയാൻ വിജയൻതന്നെയതുംഅപ്രതിരഥനായ കു
പ്രഭുഭഗദത്തൻ സുപ്രതീകാഖ്യനായഗജത്തിൻ കഴുത്തെറികെൽപ്പൊ
ടുവൃകൊദരൻതന്നൊടുപൊരുതതുംചില്പുമാനൊടുകൂടിഫൽഗ്ഗുനനപ്പൊ
ൾവന്നി ട്ടപ്രമെയാസ്ത്രപ്രയൊഗന്തുടൎന്നതുനെരം മത്തഹസ്തീന്ദ്രവ
രമസ്തകംഭഗദത്തമസ്തകംചാപമൊരുപത്രികൊണ്ടറുത്തതും അംഭൊ
ജവ്യൂഹംഭെദിച്ചുമ്പർകൊന്മകന്മകൻ വൻപടമുടിക്കയാൽകുംഭസം
ഭവാദികൾ കമ്പമാനസന്മാരായ്സംഭ്രമത്തൊടുമപ്പൊൾഅൻപൊഴി
ഞ്ഞാറുമഹാരഥന്മാരൊരുമിച്ചു വൻപനാമഭിമന്ന്യുതന്നെക്കൊന്നതു
മൂലം ധൎമ്മജശൊകന്തീൎപ്പാൻതാപസനരുൾചെയ്താൻ സൃഞ്ജയൊ
പാഖ്യാനാദിനിൎമ്മലൻവെദവ്യാസനരുളിച്ചെയ്തവാറും നിൎജ്ജരെന്ദ്രാ
ത്മജനാമൎജ്ജുനശൊകന്തീൎപ്പാൻ ദുൎജ്ജനകാലനായകൃഷ്ണസാന്ത്വന
ങ്ങളും കൃഷ്ണസൊദരിയായസുഭദ്രമാത്സ്യപുത്രി കൃഷ്ണയുമിത്യാദിനാരീജ
നദുഃഖന്തീൎപ്പാൻ കൃഷ്ണസാന്ത്വനവചനാമൃതവിശെഷവും പുത്രനി
ഗ്രഹത്തിനുകാരണഭൂതനായ ശത്രുഗാന്ധാരീപുത്രമിത്രഭൂപരിൽമുൻ
പൻ പ്രത്യൎത്ഥീജയദ്രഥനായസൈന്ധവൻതന്നെ മിത്രനാംദെവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/14&oldid=185303" എന്ന താളിൽനിന്ന് ശേഖരിച്ചത്