താൾ:CiXIV280.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൪൧

ട്ടെണന്നീ യഞ്ജസാബഹുമാനിച്ചാദരവൊടുമെന്നാൻ കറിയുംചൊ
റുമെല്ലാമുണ്ടാക്കീട്ടവൻചെന്നു നരപാലകനൊടുമാംസമില്ലെന്നുചൊ
ന്നാൻ മനുസഷ്യമാംസന്തന്നെക്കൊടുക്കെന്നുരചെയ്തു മനുഷ്യെന്ദ്രനുമ
പ്പൊൾ സൂദനമതുചെയ്താൻ അന്നെരമഭൊജ്യമായുള്ളൊരുനരമാം
സം നന്നായിവിളം‌പിയതെന്നുരചെയ്തുമുനി മാനവന്മാരെപ്പിടിച്ച
ൻ‌പൊടുഭക്ഷിച്ചുനീകാനനെചരിക്കൊരുരാക്ഷസനായിട്ടെന്നു മുന്ന
മെശക്തിമുനിതന്നുടെശാപന്തന്നെ നന്നായിപ്പൂരിപ്പിച്ചാനെന്ന
തെപറയെണ്ടു ശക്തിമുഖ്യന്മാരായനൂറുപെർവസിഷ്ഠൻ‌തൻ പുത്ര
ന്മാരവർകളെയൊക്കവെതിന്നാനവൻ പുത്രശൊകത്താൽമഹാമെരു
വിൻ മുകളെറി മൃത്യുവന്നിട്ടുവതിനുരുണ്ടുവസിഷ്ഠനും അഗ്നിയിൽ
ചാടി പ്പിന്നെസ്സമുദ്രന്തന്നിൽചാടി വിഘ്നംവന്നീലദെഹദെഹികൾ
ക്കൊന്നിനാലും പാശത്താൽകൈകാൽകെട്ടിപ്പുഴയിൽചാടിതപ്പൊ
ൾ പാശത്തെച്ശെദിക്കയാലായിതുവിപാശവും പിന്നെയുംഹൈമാ
വതിയാകിയനദിതന്നിൽ ചെന്നുചാടിനാനവൾനൂറുകൈവഴിയാ
യാൾ അതിനാൽശതദ്രുവെന്നവൾക്കുപെരുണ്ടായി മൃതിവന്നീലജ
ലംനീങ്ങിപ്പൊയതുമൂലം ഒരുജാതിയുംവരാമരണമെന്നുകണ്ടു സരസി
രുഹഭവനന്ദനൻ‌വസിഷ്ഠനും ആശ്രമത്തിംകൽചെന്നുപുക്കപ്പൊള
ദൃശ്യന്തീ ആശ്വസിപ്പിച്ചുഗഭപാത്രസ്ഥനായബാലൻ തന്നുടെവെദ
നാദംകെട്ടാശുവസിഷ്ഠനും എന്നുടെശക്തിതന്റെനാദമെന്നതുപൊ
ലെ കെട്ടതെന്തൊരുവെദദ്ധ്വനിയെന്നതുംനെരം വാട്ടമില്ലാതശക്തിപ
ത്നിയുമുരചെയ്താൾ ഗൎഭമുണ്ടിനിക്കെന്റെഭൎത്താവുമരിക്കുംപൊ ളൎഭ
കനവനുടെനാദമെന്നതെവരൂ എന്നുകെട്ടവളുമായ്പിന്നെയും‌പുറപ്പെ
ട്ടു ചെന്നപ്പൊൾവനഭുവികന്മാഷപാദൻ‌കണ്ടു ഭക്ഷിപ്പാനടുത്തൊ
രുരക്ഷസ്സിൻവെഗംകണ്ടു ദക്ഷനാംവിധിപുത്രൻ‌തളിച്ചുജലംകൊ
ണ്ടെ ശാപമൊക്ഷവും‌വന്നുരാജാവുംതളിഞ്ഞിതു താപവുമകന്നി
തുപുരവാസികൾക്കെല്ലാം കന്മാഷപാദൻതന്നെക്കൊണ്ടുപൊയ
യൊദ്ധ്യയിൽ കന്മഷമകന്നുവാഴിച്ചിതുവസിഷ്ഠനും ഭൂപതീപത്നി
യായിവാഴുന്നസുദെഷ്ണയിൽ ഭൂപരിത്രാണാൎത്ഥമായ്ഗൎഭവുമുല്പാദിച്ചാൻ
ദ്വാദശസംവത്സരംചെന്നിട്ടുംപെറായ്കയാൽ മാതാവുസുദെഷ്ണയുമു
ദരമശ്മത്തിനാൽ ഭെദിച്ചനെരമൊരുബാലകനുണ്ടായ്‌വന്നു മെദിനീപ
തിയവനശ്മകനായതെടൊ ശക്തിതൻപത്നിയായൊരദൃശ്യന്തിയും
പെറ്റാളുത്തമനായപരാശരനാംമുനിതന്നെ താതന്റെമരണ
ത്തിൻ ഹെതുക്കൾ കെട്ടിട്ടവൻ ക്രൊധത്താൽ സൎവ്വലൊകം ദഹി
പ്പാനൊരും‌പെട്ടാൻ അതുകണ്ടൊരുപിതാമഹനാം വസിഷ്ഠനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/147&oldid=185437" എന്ന താളിൽനിന്ന് ശേഖരിച്ചത്